ഇന്ത്യയുടെ നിക്ഷേപ സൗഹൃദ ബജറ്റ്


രണ്ടാം മോഡി ഗവണ്മെന്റിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്മ്മലാ സീതാരാമന്പാര്ലമെന്റില്അവതരിപ്പിച്ചിരിക്കുകയാണ്. ധാരാളം പ്രതീക്ഷകള്നല്കുന്നതാണ്  ബജറ്റ്. വ്യാപാര വ്യവസായ മേഖലയില്ലളിതമായതും സങ്കീര്ണ്ണമായ വ്യവസ്ഥകളില്ലാത്തതുമാണ് ബജറ്റ്. സാമ്പത്തിക രംഗം കൂടുതല്ഡിജിറ്റലൈസ് ചെയ്യുന്നതോടെ രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടും. ഇന്ത്യന്സമ്പദ് വ്യവസ്ഥ മൂന്ന് ലക്ഷം കോടി ഡോളറില്നിന്ന്  ഏതാനും വര്ഷങ്ങള്ക്കകം അഞ്ച് ലക്ഷം കോടി ഡോളറില്എത്തുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ കാലത്തേതില്നിന്നും വളരെ വ്യത്യസ്തമായതും പഴയതിനെ പൂര്ണ്ണമായി ത്യജിച്ചുകൊണ്ടുള്ളതാണ് പുതിയ ബജറ്റ്. ഗവണ്മെന്റും വ്യാപാരവും ജനങ്ങളും തമ്മില്ബന്ധമുളളതും ജനങ്ങളുടെ ജീവിത നിലവാരം ഉയര്ത്താന്പര്യാപ്തമായതുമായ ബജറ്റാണ് അവതരിപ്പിച്ചിട്ടുളളത്. വളര്ച്ചയ്ക്ക് മുന്നോടിയായി ദാരിദ്ര്യത്തില്നിന്ന് മോചനം നേടാന്സഹായിക്കുന്ന ബജറ്റ്, സ്വകാര്യ സംരംഭകര്ഉള്പ്പെടെയുള്ളവരുടെ നല്ല പങ്കാളിത്തത്തോടെ ധനാഗമത്തിന് അനുയോജ്യമായ അവസരമൊരുക്കും. എല്ലാ മേഖലയും ഏകോപിപ്പിച്ചു വര്ഷം 400 കോടി രൂപ ടേണ്ഓവറുള്ള സ്ഥാപനങ്ങളുടെ നികുതി 25 ശതമാനമായി കുറച്ചു. രാജ്യത്തെ 99.3 ശതമാനം വ്യവസായ സ്ഥാപനങ്ങളും ഇതില്പ്പെടും.
ഇത് ആഭ്യന്തര വ്യവസായത്തിന് ഗുണകരമാണ്. തുടര്ന്നുള്ള നിക്ഷേപത്തിനും ഇത് സഹായകമാണ്. ഇത് സ്വകാര്യ നിക്ഷേപം വര്ദ്ധിപ്പിച്ച് കൊണ്ട് ഉല്പാദനം വര്ദ്ധിപ്പിച്ച് തൊഴില്രംഗം വളര്ത്തും.
 പ്രധാന പദ്ധതികളായ ജലഗതാഗതം, റെയില്വേ, റോഡ് ഗതാഗതം, വ്യോമഗതാഗതം എന്നിവയ്ക്ക് ഊന്നല്നല്കിക്കൊണ്ട് സാമ്പത്തിക രംഗം പുഷ്ടിപ്പെടുത്തുകയും സ്വകാര്യ മേഖലയില്ഉള്പ്പെടെ ഭൗതിക സാഹചര്യം വിപുലമായ രീതിയില്മെച്ചപ്പെടുകയും ചെയ്യും. സ്വാഭാവികമായ മാറ്റത്തിലൂടെ സാമ്പത്തിക രംഗത്ത് ഒരു ഉണര്വ് ഉണ്ടാകും. നിരന്തരമായ പരിശ്രമത്തിലൂടെ പ്രവര്ത്തന ക്ഷമത വര്ദ്ധിപ്പിക്കും. വിദേശ നിക്ഷേപകരെ ആകര്ഷിക്കാനും പ്രവാസികള്ക്ക് രംഗത്ത് പ്രചോദനമാകാനും ബജറ്റിന് സാധ്യമാകും.
ആഭ്യന്തര ബാങ്കിംഗ് മേഖലയില്ലോണ്തിരിച്ചടയ്ക്കാതിരിക്കുക, പാപ്പരായി പ്രഖ്യാപിക്കുക തുടങ്ങിയ പ്രശ്നങ്ങള്കൈകാര്യം ചെയ്യുന്നതിനായി 70,000 കോടിയാണ് ബജറ്റില്വകയിരുത്തിയിരിക്കുന്നത്. ബാങ്കിംഗ് മേഖലയില്ലാഭകരമായ പ്രവര്ത്തനങ്ങള്നടത്തുന്നതിന് ഇത് സഹായകമാകും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പ്പനയിലൂടെ ധനാഗമനവും പ്രതീക്ഷിക്കുന്നു. ഒരു ലക്ഷത്തി 5000 കോടി രൂപയുടെ ഓഹരി വില്പനയും ലക്ഷ്യമിടുന്നു.
വ്യോമഗതാഗത മേഖലയില്വിദേശനിക്ഷേപം പ്രത്യക്ഷമായി നടത്തുന്നതിനുള്ള നിര്ദ്ദേശങ്ങളും മുന്നോട്ട് വയ്ക്കുന്നു. വ്യോമയാന മേഖലയില്  ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അതുപോലെ മാധ്യമ വ്യവസായത്തിലും വളര്ച്ച കൈവരിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. 100 ശതമാനവും വിദേശ നിക്ഷേപകര്ക്ക് ഇന്ഷുറന്സ് പരിരക്ഷ നല്കി കൊണ്ട് പ്രാദേശിക സ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കാന്ഒരു മധ്യവര്ത്തി എന്ന നിലയില്ഇന്ത്യ പ്രവര്ത്തിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. ഗുണനിലാവാരമുള്ള ഉല്പ്പന്നങ്ങള്‍, മത്സരാധിഷ്ഠിതമായ വിലയില്ലഭ്യമാക്കുന്നത് വഴി അതിന്റെ ഗുണം ഓരോ പൗരനും ലഭ്യമാകും.
ഗതാഗത മേഖലയില്ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്ക്ക് പ്രധാന പങ്കാണുള്ളത്. മേഖലയിലെ പ്രശ്നങ്ങള്പരിഹരിക്കുന്നതിനും ബജറ്റ് ഊന്നല്നല്കുന്നു.
വിദേശ കടവു ജി ഡി പി അനുപാതവും തമ്മില്വ്യത്യാസം അഞ്ച് ശതമാനത്തില്താഴെയാണ്. ഇത് ലോകനിലവാരത്തില്നിന്നും നോക്കുമ്പോള്വളരെ താഴെയാണ്. സാമ്പത്തിക സൗഹൃദമായ ബജറ്റില്അതിസമ്പന്നര്ക്ക് അധിക  നികുതി ഏര്പ്പെടുത്തിയിട്ടുണ്ട്. ക്രൂഡ് ഓയില്‍, സ്വര്ണ്ണം, വ്യവസായ ഉല്പന്നങ്ങള്എന്നിവയുടെ ഇറക്കുമതി നികുതി വഴി മേക്ക് ഇന്ഇന്ത്യ പദ്ധതിക്ക് നല്ല സാമ്പത്തിക ലാഭം ലഭ്യമാകും.
ദീര്ഘവീക്ഷണത്തോടെയുളള പ്രവര്ത്തനങ്ങളിലൂടെ സമ്പദ് വ്യവസ്ഥയുടെ വളര്ച്ചയ്ക്കുള്ള ഒരു നൂതന സംരംഭമാണ് ബജറ്റ്.
തയ്യാറാക്കിയത്  :    ജി. ശ്രീനിവാസന്

മുതിര്ന്ന സാമ്പത്തിക മാധ്യമ പ്രവര്ത്തകന്

വിവരണം             :    സുനീഷ്

Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.