പാര്‍ലമെന്റില്‍ ഒരാഴ്ച

17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ നിരവധി ബില്ലുകളാണ് പാസ്സാക്കിയത്. ജമ്മുകാശ്മീരിലെ അന്തര്‍ ദേശീയ അതിര്‍ത്തിയില്‍ വസിക്കുന്നവര്‍ക്ക് ഗവണ്‍മെന്റ് ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 3 ശതമാനം സംവരണം നല്‍കുന്നതുമായ ജമ്മുകാശ്മീര്‍ സംവരണ ബില്‍ ലോക്‌സഭ പാസ്സാക്കി. ജമ്മുകാശ്മീരില്‍ പ്രസിഡന്റ് ഭരണം അടുത്ത ആറ് മാസത്തേക്ക് കൂടി നീട്ടുന്ന തീരുമാനത്തിന് ഇരു സഭകളും അംഗീകാരം നല്‍കി. 2004 ലെ ജമ്മുകാശ്മീര്‍ സംവരണ നിയമത്തില്‍ ഭേദഗതി വരുത്താനും തീരുമാനമായി. നിലവില്‍ അതിര്‍ത്തിയില്‍ വസിക്കുന്നവര്‍ക്ക് ഗവണ്‍മെന്റ് ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 3 ശതമാനം സംവരണം നിലവില്‍ ഉണ്ട്. എന്നാല്‍ അന്തര്‍ ദേശീയ അതിര്‍ത്തിയില്‍ വസിക്കുന്നവര്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നില്ല. സങ്കീര്‍ണ്ണമായ ജമ്മുകാശ്മീര്‍ വിഷയം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ഇസാനിയത്ത്, ജമൂരിയത്ത്, കാശ്മീരിയത്ത് പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നയമാണ് ഗവണ്‍മെന്റിനുള്ളതെന്ന് ശ്രീ അമിത്ഷാ ആവര്‍ത്തിച്ചു. പഞ്ചായത്ത് മുന്‍സിപാലിറ്റി തെരഞ്ഞെടുപ്പുകളിലൂടെ ജമൂരിയത്ത് നയം നടപ്പിലാക്കാനാണ് ശ്രമിച്ചത്. ലെഡാക്കിനെ പ്രത്യേക മേഖലയായി നവീകരിച്ച കൂടുതല്‍ അധികാരം നല്‍കിയത് വഴി ജനാധിപത്യം ശക്തിപ്പെടുത്താനായി.

കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പട്ടികജാതി പട്ടികവര്‍ഗ്ഗ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി സംവരണം നല്‍കുന്ന ഓര്‍ഡിനന്‍സ് നിയമം ആകുന്നതിനെ രാജ്യസഭയില്‍ രാഷ്ട്രീയ ഭേദമെന്യ എല്ലാ അംഗങ്ങള്‍ക്കും പിന്തുണ ലഭിച്ചു. ഈ ബില്ലിലൂടെ 41 കേന്ദ്ര സര്‍വ്വകാലാശാലകളിലായി 8000 ഒഴിവുകളാണ് നികത്തുന്നത്. ഇതില്‍ മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 10ശതമാനം പേര്‍ക്ക് സംവരണം ലഭിക്കും.

കൂടാതെ ദന്തിസ്റ്റ് ഭേദഗതി ബില്‍ 2019 നും ലോക്‌സഭ അംഗീകാരം നല്‍കി. ദന്തിസ്റ്റ് കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ഇല്ലാത്തവരെ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം. 1948 ലെ ദന്തിസ്റ്റ് നിയമം ഇതിലൂടെ ഭേദഗതി ചെയ്യും. ഈ നീക്കത്തിലൂടെ സംസ്ഥാന ദന്തിസ്റ്റ് കൗണ്‍സില്‍, ജോയിന്റ് ദന്തിസ്റ്റ് കൗണ്‍സില്‍ എന്നിവയെ നിയന്ത്രിക്കാന്‍ കഴിയും. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഭേദഗതി ബില്‍ 2019 ശബ്ദവോട്ടോടെ സഭ അംഗീകരിച്ചു.

സ്വതന്ത്രവും സ്വയംഭരണാവകാശവുമുള്ള ആഭ്യന്തര അന്താരാഷ്ട്ര ആര്‍ബിറ്ററേഷനുമായുള്ള ബില്ലും ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഈ മാര്‍ച്ചില്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സ് നിയമമാകുന്നതിന്റെ ഭാഗമായാണ് ന്യൂഡല്‍ഹി ഇന്റര്‍നാഷണല്‍ ആര്‍ബിറ്ററേഷന്‍ സെന്റര്‍ ബില്‍ 2019 സഭയില്‍ അവതരിപ്പിച്ചത്.

കഴിഞ്ഞ നാലാം തീയതി ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ 2018-19 കാലഘട്ടത്തെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വച്ചു. 2019-20 കാലഘട്ടത്തില്‍ വന്‍ സാമ്പത്തിക കുതിപ്പ് പ്രതീക്ഷിക്കുന്നതാണെന്ന് സര്‍വ്വെ. 2019-20 ല്‍ ഇന്ത്യ വേഗം വളരുന്ന സാമ്പത്തിക ശക്തിയായി തുടരും. രണ്ടാം മോദി ഗവണ്‍മെന്റിന്റെ ആദ്യബഡ്ജറ്റും ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ വെള്ളിയാഴ്ച അവതരിപ്പിച്ചു. ശക്തവും ബൃഹത്തുമായ നയങ്ങള്‍ ഇന്ത്യയെ തീര്‍ച്ചയായും വളര്‍ച്ചയിലേക്ക് നയിക്കും.

സ്‌ക്രിപ്റ്റ് : യോഗേഷ് സൂദ്

മാധ്യമപ്രവര്‍ത്തകന്‍

വിവരണം : അനില്‍കുമാര്‍

Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.