അടിസ്ഥാന സൗകര്യ വികസനത്തിലൂന്നി ബജറ്റ്
അടുത്ത അഞ്ചു വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ അഞ്ച് ട്രില്യണില്‍ എത്തിക്കുന്നതിനുള്ള കേന്ദ്ര ബജറ്റ് അടിസ്ഥാന സൗകര്യത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ഇതിനായി 100 ലക്ഷം കോടിയുടെ നിക്ഷേപം നടത്താനാണ് ലക്ഷ്യമിടുന്നത്. റോഡ്, ഗ്യാസ്, ജലം, വിമാനത്താവളം എന്നിങ്ങനെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനം മെച്ചപ്പെടുത്തുന്നതാണ് ഒറ്റ രാജ്യം ഒറ്റ ഗ്രിഡ് പദ്ധതി.
ഇന്ത്യയുടെ ആദ്യ മുഴുവന്‍ സമയ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. നരേന്ദ്രമോദി നേതൃത്വം നല്‍കിയ ആദ്യ മന്ത്രിസഭയും അടിസ്ഥാന സൗകര്യവികസനത്തിന് ഏറെ പ്രാധാന്യം നല്‍കിയിരുന്നു. റോഡ്, തുറമുഖം, റെയില്‍വേ എന്നീ മേഖലകളില്‍ പ്രശംസനീയമായ വിധം വികസനമാണുണ്ടായത്. കൂടാതെ അടിസ്ഥാന സൗകര്യവികസനത്തിന് തടസ്സം നില്‍ക്കുന്ന പ്രശ്‌നങ്ങളെ ഒഴിവാക്കാനും ഗവണ്‍മെന്റിനായി നടക്കാതെ കിടന്നിരുന്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാനും ഗവണ്‍മെന്റിനായി. നിലവില്‍ അടിസ്ഥാന സൗകര്യ വികസന ആരോഗ്യപരമായ രീതിയില്‍ പുരോഗമിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. റെയില്‍വേയില്‍ 2018 നും 2030 നുമിടയില്‍ 50 ലക്ഷം കോടിയുടെ വികസനമാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. രാജ്യത്തെ പ്രധാന യാത്രാ സംവിധാനം എന്നതിലുപരി രാജ്യത്തിന്റെ ജീവനാഡിയായ റെയില്‍വേയ്ക്ക് ഇത് പുതുജീവനേകും. അതുകൊണ്ട് തന്നെ ഗവണ്‍മെന്റ് തീരുമാനം സ്തുത്യര്‍ഹമാണ്. റോഡ് മേഖലയുമായി താരതമ്യപ്പെടുത്താന്‍ റെയില്‍വേയ്ക്ക് ലഭിച്ച അടിസ്ഥാന സൗകര്യവികസനം തുച്ഛമാണ്. ചിലവ് കുറഞ്ഞതും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ റെയില്‍വേ കൂടുതല്‍ നിക്ഷേപം അര്‍ഹിക്കുന്നുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ മുടങ്ങി കിടക്കുന്നു പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും എന്ന് മനസ്സിലാക്കിയതിലൂടെയാണ് മേഖലയില അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ ഗവണ്‍മെന്റ് തീരുമാനമെടുത്തത്. ധ്രുതഗതിയിലുള്ള നഗരവത്ക്കരണത്തിന്റെ ഭാഗമായി ചെറുനഗരങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും ഡല്‍ഹി-മീററ്റ് പ്രാദേശിക ഗതാഗത സംവിധാനം യാഥാര്‍ത്ഥ്യമാക്കാനും സാധിച്ചു. ജനങ്ങള്‍ക്ക് തങ്ങളുടെ ജോലി വേഗത്തില്‍ എത്തിപ്പെടാന്‍ സഹായിക്കുന്ന 657 കി.മീറ്റര്‍ മെട്രോ റെയില്‍ നഗരവാസികള്‍ക്ക് ഏറെ പ്രയോജനകരമാകുന്നുണ്ട്.
രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളുടെ വേഗത്തിലുള്ള ആധുനിക വത്ക്കരണവും ബജറ്റില്‍ ഊന്നിപ്പറയുന്നു. അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കാവശ്യമായ നൂറ് ലക്ഷം കോടി രൂപ കണ്ടെത്തുന്നതിനായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടാന്‍ ഉദ്ദേശിക്കുന്നതായും ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കാവശ്യമായ പണത്തിന്റെ ലഭ്യത ഉറപ്പാക്കാനായി ഒരു Credit Guarantee Enhancement നു രൂപം നല്‍കാനുള്ള തീരുമാനവും ശരിയായ ദിശയിലുള്ളത് തന്നെ.
ഭാരത്മാല, സാഗര്‍മാല, വ്യാവസായിക ഇടനാഴികള്‍, ജല്‍ മാര്‍ഗ് വികാസ്, ഉഡാന്‍ എന്നിവയ്ക്ക് കീഴില്‍ നിലവില്‍ നടന്നുവരുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നത് എന്ന് ബജറ്റില്‍ നിന്നു തന്നെ വ്യക്തമാണ്.
റോഡുകള്‍, ജലപാതകള്‍, റെയില്‍വേ, ഊര്‍ജ്ജം, വ്യോമയാനം എന്നിവയെ ഒരു രാജ്യം ഒരു ഗ്രിഡ് സങ്കല്പത്തില്‍ ഉള്‍പ്പെടുത്താനാവശ്യമായ സാമ്പത്തിക സഹായം നല്‍കാനും ബജറ്റ് ലക്ഷ്യമിടുന്നു.
കുറഞ്ഞ നിരക്കിലുള്ള ചരക്കു നീക്കത്തിനായി രാജ്യത്തെ നദികളെ ഉപയോഗപ്പെടുത്താവുന്നതാണ്. വാരണസി- ഹാല്‍ദിയ ജലപാത ഇതിനൊരു ഉദാഹരണമാണ്.
ലോകവാണിജ്യ മേഖലയില്‍ ഇന്ത്യയുടെ പങ്ക് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സാഗര്‍മാല പദ്ധതിയ്ക്കു കീഴില്‍ പുതിയ തുറമുഖങ്ങളുടെ നിര്‍മ്മാണവും നിലവിലുള്ളവയുടെ വികസനവും, വഴി നടത്തുന്നത്. പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ കയറ്റുമതി രംഗം വഹിക്കുന്ന പങ്ക് വലുതാണ്.
ഇന്ത്യയെ ഒരു വ്യോമയാന ഹബ്ബാക്കി മാറ്റാനാവശ്യമായ നിര്‍ദ്ദേശങ്ങളും ബജറ്റ് മുന്നോട്ടു വയ്ക്കുന്നു. വിമാനങ്ങളുടെ അറ്റകുറ്റ പണികളടക്കമുള്ളവയില്‍ നമുക്കുള്ള മേല്‍ക്കൈ ഇവിടെ ഉപയോഗപ്പെടുത്താവുന്നതാണ്.
ഭാരത്മാല രണ്ടാംഘട്ടത്തിനു കീഴില്‍ രാജ്യത്തെമ്പാടും 48,000 കി.മീ. നീളത്തില്‍ റോഡ് ശൃംഖലകള്‍ നിര്‍മ്മിക്കും. ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കലുകള്‍ക്കാവശ്യമായ സഹായം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നല്‍കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.
രാജ്യത്തെ 97 ശതമാനം ജനവാസമേഖലകളും, റോഡുകള്‍ വഴി ബന്ധിക്കപ്പെട്ടിട്ടുണ്ട് എന്ന വസ്തുത പ്രശംസനീയമാണ്. രാജ്യത്തെ ഉള്‍നാടന്‍ മേഖലകളെ, നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍, പ്രധാന്‍മന്ത്രി സഠക്ക് യോജന വഹിച്ച പങ്ക് വലുതാണ്. രാജ്യത്തെ കാര്‍ഷകരെ സഹായിക്കുന്നത് ലക്ഷ്യമിട്ട് ഗ്രാമീണ റോഡുകള്‍ വികസിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിനായി 20 ലക്ഷം കോടി രൂപ ഓരോ വര്‍ഷവും ചിലവഴിക്കാനും ബജറ്റില്‍ പറയുന്നു.
അടിസ്ഥാന സൗകര്യമേഖലയിലുള്ള വികസനങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പുതു ഊര്‍ജ്ജം പകരുംമെന്ന് ഉറപ്പാണ്.
തയ്യാറാക്കിയത് : മനീഷ് ആനന്ദ്
സീനിയര്‍ സ്‌പെഷ്യല്‍
കറസ്‌പോണ്‍ഡന്റ് - ന്യൂ ഇന്ത്യ എക്‌സ്പ്രസ്

വിവരണം : കൃഷ്ണ
Comments
Post a Comment