5 ട്രില്യണ്‍ ഡോളര്‍സമ്പദ് വ്യവസ്ഥയാകാനുള്ള പ്രയാണത്തില്‍അടിസ്ഥാന സൗകര്യവികസനത്തിന്റെ പങ്ക്
അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകാനും അതിന് ശേഷമുള്ള 8 വര്‍ഷത്തിനുള്ളില്‍ 10 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകാനുമുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഈ ലക്ഷ്യം കൈവരിക്കാന്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പങ്ക് നിര്‍ണ്ണായമാണെന്ന് പറയേണ്ടതില്ല. ഇപ്പോള്‍ സമാപിച്ച പാര്‍ലമെന്റ്
സമ്മേളനത്തില്‍ ധനകാര്യസഹമന്ത്രി അനുരാഗ്‌സിംഗ് ഠാക്കൂര്‍ ഒരു ചോദ്യത്തിനുത്തരമായി ലോക്‌സഭയെ അറിയിച്ചത്. വര്‍ഷം ഒരു ട്രില്യണ്‍ ഡോളറിലധികം അടിസ്ഥാന
സൗകര്യ വികസനത്തിനായി ചെലവിടുന്നുണ്ട് എന്നാണ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 5.97 ട്രില്യണ്‍ രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി ഇന്ത്യ ചെലവഴിച്ചത്.
2025-നുള്ളില്‍ 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം കഠിനമാണെങ്കിലും അപ്രാപ്യമല്ല. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ലഭിക്കുന്ന മുന്‍ഗണന ഇതിന്റെ സൂചനയാണ്. 8 ശതമാനം വളര്‍ച്ചാ കൈവരിച്ചാല്‍ മാത്രമേ നിലവിലെ 2.8 ട്രില്യണ്‍ ഡോളറില്‍ നിന്നും 2025 -ഓടുകൂടി 5 ലക്ഷം ട്രില്യണ്‍ ഡോളറിലെത്താന്‍ കഴിയൂ. പ്രതികൂല കാലാവസ്ഥയില്‍പ്പോലും 6-7 ശതമാനം വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ലക്ഷ്യം യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ളതു തന്നെയാണ്എന്നാണ്
സാമ്പത്തിക വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. നിക്ഷേപം, തൊഴില്‍, കയറ്റുമതി, ഉപഭോഗംഎന്നീ മേഖലകളില്‍ കാര്യമായ നവീകരണം ആവശ്യമാണെന്ന് ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
ബാങ്കുകളുടെ വായ്പാ പലിശ നിരക്കില്‍ 35 അടിസ്ഥാന പോയിന്റ് കുറവ് വരുത്താനുള്ള റിസര്‍വ് ബാങ്ക് ധനകാര്യ സമിതിയുടെ അസാധാരണ തീരുമാനം സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ്വേകാനുദ്ദേശിച്ചുള്ളതാണ്. ഫെബ്രുവരി മുതല്‍ ഇതുവരെ പ്രഖ്യാപിച്ച നാല് ധനകാര്യ നയങ്ങളിലുമായി ആകെ 110 അടിസ്ഥാന പോയിന്റ്കുറവ്‌വരുത്തിയതോടെ ധനലഭ്യത വര്‍ദ്ധിക്കുകയും അടിസ്ഥാന സൗകര്യമേഖലയടക്കമുള്ള പദ്ധതികള്‍ വേഗം കൂടുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാമ്പത്തിക വളര്‍ച്ചയും അടിസ്ഥാന സൗകര്യവികസനവും പരസ്പരംവളരെയേറെ ബന്ധപ്പെട്ടിരിക്കുന്ന രാജ്യമാണ്ഇന്ത്യ. മൊത്ത
ആഭ്യന്തര ഉദ്പാദനവും റോഡ്, റെയില്‍, വ്യോമഗതാഗതവും ഇതിന് ഉദാഹരണമാണ്. ഇത് മനസ്സിലാക്കിയാണ് നേരത്തേയുള്ള
എന്‍.ഡി.എ. ഗവണ്‍മെന്റുകള്‍ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കിയിരുന്നത്.വാജ്‌പേയി ഗവണ്‍മെന്റിന്റെ സുവര്‍ണ്ണ ചതുഷ്‌ക്കോണ പാതയും, 2014-ല്‍ നിലവില്‍ വന്ന ഗവണ്‍മെന്റിന്റെ കാലത്ത് അടിസ്ഥാന സൗകര്യവികസനത്തിന് മുന്തിയ പരിഗണന ലഭിച്ചതും ഇതിനുദാഹരണമാണ്.
ജനങ്ങള്‍ക്ക് ലഭ്യമാകുന്ന അടിസ്ഥാന സൗകര്യങ്ങള്‍ അവരുടെ സാമൂഹ്യ, സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് ലോകം അംഗീകരിച്ച തത്വം തന്നെയാണ് ഗവണ്‍മെന്റിനെ നയിക്കുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ റെയില്‍, റോഡ്, വ്യോമഗതാഗത മേഖലയില്‍ വലിയകുതിച്ചു ചാട്ടമാണ് അടുത്ത കാലത്തുണ്ടായിരിക്കുന്നത്.
അടിസ്ഥാന സൗകര്യവികസനത്തിനായി കടപ്പത്രങ്ങള്‍, നിക്ഷേപങ്ങള്‍, പൊതു-സ്വകാര്യ പങ്കാളിത്തം, വയബിലിറ്റി ഗ്യാപ് ഫണ്ട്, എന്നിവ നടപ്പാക്കിയത് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കാനുദ്ദേശിച്ചാണ്.
അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ 400 കോടി ഡോളര്‍ മൂലധനവുമായി നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് സ്ഥാപിതമായിട്ടുണ്ട്.
ഓസ്ട്രിയയും, കാനഡയിലെഒന്റാറിയോ പ്രവിശ്യയും എന്‍.ഐ.ഐ.എഫില്‍ നിക്ഷേപത്തിന് തയ്യാറായിരംഗത്ത് വന്നിട്ടുണ്ട്. ഈ ദീര്‍ഘകാല നിക്ഷേപങ്ങള്‍ അടിസ്ഥാന സൗകര്യവികസനത്തിന് ഉണര്‍വ്വേകും.അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 100 ലക്ഷംകോടിരൂപയുടെ നിക്ഷേപം അടിസ്ഥാന സൗകര്യവികസന മേഖലയില്‍ നടത്താനുള്ള പദ്ധതിയാണ് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
തയ്യാറാക്കിയത്: ജി. ശ്രീനിവാസന്‍
മുതിര്‍ന്ന ധനകാര്യ ലേഖകന്‍
വിവരണം : ഷീജ
Comments
Post a Comment