ജി-7 ഉച്ചകോടി

ആഗോള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 7 സാമ്പത്തിക രാഷ്ട്ര ങ്ങളെ ഉള്‍പ്പെടുത്തി ഫ്രാന്‍സ് മുന്‍കൈ എടുത്ത് 1975-ല്‍ തുടക്കം കുറിച്ചതാണ് ജി-7 ഉച്ചകോടി. ജി-7 കൂട്ടായ്മയ്ക്ക് പുറത്ത് നിന്നുള്ള രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ വിപുലീകരിച്ചതിലൂടെ ഈ ഉച്ചകോടിക്ക് ആഗോളതലത്തില്‍ സ്വാധീനം ചെലുത്താനായി. 1989-ല്‍ ഫ്രാന്‍സ് ആതിഥ്യം വഹിച്ച ജി-7 ഉച്ചകോടിയെതുടര്‍ന്നാണ് ഭീകരതയ്ക്ക് ധനസഹായം, കള്ളപ്പണം തുടങ്ങിയവയ്‌ക്കെതിരെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (FATF) രൂപീകരിച്ചത്. FATF ലെ അംഗമായ ഇന്ത്യ, പാകിസ്ഥാന്റെ സഹായത്തോടെയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഈ വേദിയിലൂടെ അന്താരാഷ്ട്ര സഹകരണത്തോടെ ശക്തമായി പ്രവര്‍ത്തിച്ച് വരികയാണ്. ഫ്രാന്‍സിലെ ബിയാറിറ്റ്‌സില്‍ നടന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചതിലൂടെ പ്രത്യേക ബിയാറിറ്റ്‌സ് പങ്കാളി എന്ന പദവിയാണ് ഫ്രാന്‍സ് ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യം, ഡിജിറ്റല്‍ നവീകരണം തുടങ്ങിയ വിഷയങ്ങളില്‍ ജി-7ന്റെ ചട്ടകൂടിനുള്ളില്‍ നിന്ന് കൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യയും ഫ്രാന്‍സും മുന്തിയ പരിഗണനയാണ് നല്‍കുന്നത്. 2019 സെപ്തംബര്‍ 23-ന് നടന്ന ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ കാലാവസ്ഥാ ഉച്ചകോടിയുടെ അടിസ്ഥാനത്തില്‍ കാലാവസ്ഥാ, ജൈവവൈവിധ്യ വിഷയങ്ങളിലെ പുതിയ സംരംഭങ്ങളെ ഇന്ത്യ പിന്തുണയ്ക്കും. പുനരുപയോഗിക്കാത്ത പ്ലാസ്റ്റിക്കിന്റെ ഉന്മൂലനം, ജല സംരക്ഷണം, സൗരോര്‍ജ്ജ ഉപയോഗം, ജൈവ വൈവിദ്ധ്യ സംരക്ഷണം എന്നിവയ്ക്കായി ഇന്ത്യ നടത്തുന്ന പ്രയ്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ ഉയര്‍ത്തിക്കാട്ടി. 2015-ലെ പാരീസ് ഉടമ്പടി അനുസരിച്ച് ഹരിത ഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്ന തിലൂടെ കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ക്കായിരിക്കും ജി-7 ഉച്ചകോടിക്ക് ശേഷമുള്ള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍. ഡിജിറ്റല്‍ മേഖല പരിഗണിക്കുകയാണെങ്കില്‍ സാമ്പത്തിക, സാമൂഹിക വികസനത്തെ അനുകൂലിച്ച് സുരക്ഷിതവും സമാധാനപൂര്‍വ്വവുമായ സൈബര്‍ സ്‌പെയിസിനാണ് ഇന്ത്യയുടേയും ഫ്രാന്‍സിന്റേയും പിന്തുണ. ഡിജിറ്റല്‍ സാങ്കേതികവിദ്യയും നിര്‍മ്മിത ബുദ്ധിയും അടിസ്ഥാന സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് തടയുന്നതിന് വേണ്ടിയുള്ള ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ജി-7 രൂപം കൊടുത്തിട്ടുള്ളത്. വസ്തുതകള്‍ തെരഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യം, നിര്‍മ്മിത ബുദ്ധിയുടെ വികസനം തുടങ്ങിയ വിഷയങ്ങളും ജി-7 ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ മേഖലയില്‍ അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുനുള്ള നിര്‍ദ്ദേശം ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ സംഘം മുന്നോട്ട് വെച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ സുതാര്യത ഉറപ്പാക്കാന്‍ നിയമാധിഷ്ഠിത നടപടിയുടെ ആവശ്യകതയെക്കുറിച്ച് ഉച്ചകോടി ചര്‍ച്ച ചെയ്തു. ഇന്റര്‍നെറ്റിലൂടെ തെറ്റായ വിവരങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും. വിവര സാങ്കേതിക മേഖലയിലെ ആധുനിക സങ്കേതങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ജി-7 ഉച്ചകോടിയുമായി ബന്ധപ്പെട്ട് നടന്നു. ഇന്ത്യയുടെ നവീകരണത്തിന് സൈബര്‍ സെപ്‌യ്‌സ് ഉപയോഗപ്പെടുത്തുന്നതിന് മികച്ച പങ്കാളിത്തിലൂടെ സാധിക്കും. ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടുകളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പരാമര്‍ശിക്കുകയുണ്ടായി.

സുസ്ഥിര വികസനത്തിന് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനായി ഫലപ്രദമായ അന്താരാഷ്ട്ര സഹകരണം എന്ന ലക്ഷ്യം കൈവരിക്കാന്‍ ജി-7 ഉച്ചകോടി പോലുള്ള സമ്മേളനങ്ങള്‍ വേദിയാകും. ബിയാറിറ്റ്‌സില്‍ നടന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചകളും യു.എസ്.പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോക നേതാക്കളുമായുള്ള ചര്‍ച്ചകളും നയതന്ത്രബന്ധം പുതിയ തലങ്ങളില്‍ എത്തിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് ഇന്ത്യയുടെ വികസനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നും കരുതപ്പെടുന്നു.




തയ്യാറാക്കിയത് : അശോക് മുഖര്‍ജി
ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ മുന്‍ സ്ഥിരം പ്രതിനിധി

വിവരണം : സോഫിയ ഡാനിയേല്‍

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം