ഇന്ത്യ - മൊസാമ്പിക് ബന്ധം ശക്തിപ്പെടുന്നു
ഇന്ത്യയ്ക്ക് ഗണ്യമായ സാമ്പത്തിക നിക്ഷേപമുള്ള മൊസാംബിക്കുമായുള്ള ബന്ധം ശക്തപ്പെടുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചു. രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിങ്ങിന്റെ മൂന്ന് ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സൈനികേതര കപ്പലുകളുടെ വിവരങ്ങള്‍ കൈമാറാനാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്.
പ്രധാന ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നായി മൊസാംബിക്കിനെ പരിഗണിക്കുന്നതായി മൊസാംബിക് വിദേശകാര്യ മന്ത്രി അത്തനാസിയോ തുമൂക്കിയുമായി നടത്തിയ ഉഭയകക്ഷി ചര്ച്ചയ്ക്കിടെ കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു. ആഫ്രിക്കയിലെ ഇന്ത്യന്‍ നിക്ഷേപങ്ങളുടെ 25 ശതമാനം മൊസാംബിക്കിലാണ്. ഇത് പ്രധാനമായും ഊര്ജ്ജം, കല്ക്കരി എന്നീ മേഖലകളിലാണ്. ഏകദേശം ഏഴ് ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയ്ക്കുള്ളത്. മൊസാംബിക്കിന്റെ കയറ്റുമതി വരുമാനത്തില്‍ 35 ശതമാനവും ഇന്ത്യയിലേയ്ക്കാണ് എന്ന് 2017 ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ സമുദ്ര മേഖലയിലെ സുരക്ഷയ്ക്കു ഊന്നല്‍ നല്‍കിയുള്ള പ്രതിരോധ സഹകരണത്തിന് കൂടുതല്‍ ആക്കം നല്കുന്നതാണ് തന്റെ സന്ദര്ശനമെന്നും ശ്രീ സിങ് വ്യക്തമാക്കി. പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ മൊസാംബിക് സന്ദര്ശനമാണിത്.
കള്ളക്കടത്ത്, തീവ്രവാദം, മൃഗങ്ങളെ വേട്ടയാടല്‍, കടല്‍ കൊള്ള എന്നിവ തടയുന്നതിന് ഉപകരണങ്ങളുടെ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. മൊസാംബിക്കിലെ മപ്പുറ്റുവില് നടന്ന ചടങ്ങില്‍ രണ്ട് ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ വിമാനങ്ങളും 44 എസ്.യു.വി.കളും ഇന്ത്യ കൈമാറി. ഈ ബോട്ടുകളുടെ പ്രവര്ത്തനം, പരിപാലനം എന്നിവയുടെ പരിശീലനത്തിനായി 4 നാവിക സേനാംഗങ്ങളേയും ഇന്ത്യ സജ്ജമാക്കിയിട്ടുണ്ട്.
നേരത്തെ നിരായുധീകരണം, സൈന്യത്തിന്റെ പുനഃസംഘടന പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബ്ധിച്ച് മോസാംബിക് പ്രതിരോധ മന്ത്രി ശ്രീ. സിങ്ങുമായി ചര്ച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ഉഭയകക്ഷി ബന്ധം, ഗവണ്മെന്റുകള് തമ്മിലുള്ള സഹകരണം, വാണിജ്യ സഹകരണം, വികസന പങ്കാളിത്തം, ജനങ്ങള്‍ തമ്മിലുള്ള സഹകരണം, ബന്ധം എന്നിവ സംബന്ധിച്ച് ഇരു നേതാക്കളും ചര്ച്ച നടത്തി.
മൊസാംബിക് പ്രധാനമന്ത്രി കാര്ലോസ് അഗോസ്തിനോഡോ റൊസാമിയോയുമായും ശ്രീ. സിങ് മപ്പുറ്റുവില് ചര്ച്ച നടത്തി. പ്രതിരോധ; സുരക്ഷാ സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനെ സംബന്ധിച്ചും ഇന്ത്യയില്‍ വളര്‍ന്നുവരുന്ന തീവ്രവാദം, ഭീകര പ്രവര്ത്തനം എന്നിവ സംബന്ധിച്ച് ഇരുവരും ചര്ച്ച നടത്തി.
ഇന്ത്യന്‍ സമുദ്ര മേഖലയിലെ സുരക്ഷ വര്ദ്ധിപ്പിക്കുന്നതിനുള്ള പരസ്പര സഹകരണത്തെക്കുറിച്ചും അഭിപ്രായങ്ങള്‍ പങ്കുവച്ചു. നിക്ഷേപത്തിന് പുറമേ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി വര്ധിച്ചിട്ടുണ്ട്. 2010 - 15 കാലഘട്ടത്തെക്കാള്‍ അഞ്ച് മടങ്ങാണ് 2014 - 15 കാലഘട്ടത്തില്‍
വ്യാപാരം മെച്ചപ്പെട്ടത്. ഇത് 2.4 ബില്യണ്‍ യു.എസ്. ഡോളറിലേയ്ക്ക് എത്തിയിട്ടുണ്ട്. പെട്രോളിയം ഉല്പ്പന്നങ്ങള്‍, മരുന്നുകള്‍ എന്നിവ ഇന്ത്യ കയറ്റുമതി ചെയ്യുമ്പോള്‍ കല്ക്കരി, കശുവണ്ടി എന്നിവയാണ് മൊസാമ്പിക് ഇന്ത്യയിലേയ്ക്ക് കൂടുതലായി കയറ്റുമതി ചെയ്യുന്നത്. ഏകദേശം 20,000 ത്തോളം മൊസാംബിക് പൗര്മാര്ക്കാണ് ഇന്ത്യയില്‍ പൈതൃക ബന്ധമുള്ളത്.
ഇന്ത്യന്‍ പ്രതിരോധ മന്ത്രിയുടെ സന്ദര്ശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടും എന്നാണ് കരുതുന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ ഒട്ടനവധി പേര് മൊസാംബിക്കിലുണ്ട് എന്നതും ശ്രദ്ധേയമാണ്.
2016 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായിട്ടുണ്ട്. 2014 ല്‍ പ്രധാനമന്ത്രിയായി ശ്രീ. മോദി ആദ്യം അധികാരത്തിലേറിയ കാലം മുതല്‍ മൊസാംബിക് ഉള്പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യന്‍ ബന്ധം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 2015 ലെ മൂന്നാം ഇന്ത്യ - ആഫ്രിക്ക ഉച്ചകോടിക്ക് ശേഷം പ്രകൃതി വിഭവങ്ങള്‍ ഏറെയുള്ള ആഫ്രക്കയിലേക്കുള്ള ഉന്നതതല സന്ദര്ശനം വര്ധിച്ചു എന്നതും ശ്രദ്ധേയമാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മുതിര്ന്ന മന്ത്രിമാര്‍ എന്നീ തലത്തില്‍ 29 തവണയാണ് ആഫ്രിക്കയിലേയ്ക്ക് ഇന്ത്യന്‍ സന്ദര്‍ശനമുണ്ടായത്. നിലവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യ സന്ദര്ശനത്തിലുമാണ്.
തയ്യാറാക്കിയത് : വിനീത് വാഹി പത്രപ്രവര്ത്തകന്
വിവരണം : കൃഷ്ണ
Comments
Post a Comment