അമേരിക്ക - താലിബാന്‍ സംഭാഷണവും ഇന്ത്യയുടെതാല്പര്യവും
അമേരിക്കയുടെയും നാറ്റോയുടെയും സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങുന്നതിനും ആത്യന്തികമായ സമാധാനം നിലനിര്‍ത്തുന്നതിനുമായുള്ള 8-ാമത് അമേരിക്ക - താലിബാന്‍ സന്ധിസംഭാഷണം ദോഹയില്‍ അവസാനിച്ചു. പകരം, അന്തര്‍ദേശീയ ഭീകരസംഘടനകളായ അല്‍-ഖ്വായിദയ്ക്കും ഐ.എസിനും സഹായം നല്‍കില്ലെന്നുള്ള വാഗ്ദാനം നല്‍കേണ്ടതുമാണ്. യുദ്ധകെടുതിയില്‍ ഇല്ലാതായ മേഖലയില്‍ സ്ഥിരതയും സമാധാനവും നിലനിര്‍ത്താന്‍ അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്റുമായും സംഭാഷണം നടത്തും. ഇവ സുസാധ്യമാക്കുന്നതിന് അമേരിക്കയുമായി സംഭാഷണത്തിനായി 2013 ല്‍ താലിബാന്റെ ഓഫീസ് പ്രവര്‍ത്തനം ദോഹയില്‍ ആരംഭിച്ചിരുന്നു.
ഇരുവിഭാഗവും തമ്മില്‍ പലതവണ പ്രാരംഭ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഇരുകൂട്ടരുടെയും നിബന്ധനമൂലം അന്തിമഫലം കണ്ടിരുന്നില്ല. അമേരിക്കയുടെയും നാറ്റോയുടെയും അഫ്ഗാനിസ്ഥാനിലുള്ള യുദ്ധദൗത്യം 2014 ല്‍ അവസാനിച്ചതിന്‌ശേഷം സംഭാഷണത്തിന്റെ സാധ്യത തുലോം വിരളമായിരുന്നു. രാജ്യത്തിന്റെ പകുതിയിലേറെ ഭാഗവും താലിബാന്റെ നിയന്ത്രണത്തി ലായിരുന്നുവെങ്കിലും അഫ്ഗാനിസ്ഥാന്റെ മുഴുവന്‍ സൈന്യത്തിന് അതിനോട് കിടപിടിക്കാന്‍ തക്കശേഷി ഉണ്ടായിരുന്നില്ല. താലിബാനുമായി സന്ധിസംഭാഷണം ഇല്ലാതെയും അധികാരം പങ്കിടാതെയും മേഖലയില്‍ സമാധാനം ഉണ്ടാകാനുള്ള സാധ്യത തുലോം പരിമിതമാണ്. അമേരിക്കയുടെ പ്രത്യേകദൂതനായി നിയമിച്ച സാന്‍മെ ഖലീല്‍സാദ് നോട് അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്റുമായി സംഭാഷണത്തിലേര്‍പ്പെടാനും അമേരിക്കന്‍ സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
അഫ്ഗാനിസ്ഥാന്‍ സമാധാന പ്രക്രിയയ്ക്ക് നിരവധി തലങ്ങളുണ്ട്. അമേരിക്ക - താലിബാന്‍ നേരിട്ടുള്ള സംഭാഷണങ്ങള്‍ കൂടാതെ വിവിധ രാജ്യങ്ങളും താലിബാനോട് സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അമേരിക്ക താലിബാനുമായി നേരിട്ടുള്ള സംഭാഷണം ആരംഭിക്കും മുമ്പുതന്നെ പാകിസ്ഥാന്‍ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. ചൈനയും നിരവധി തവണ താലിബാനുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു. മോസ്‌കോരൂപഘടന എന്നപേരില്‍ താലിബാന്‍ പ്രതിനിധികളുമായും കൂടിയാലോചന നടത്തിയിട്ടുണ്ട്. ഇവകൂടാതെ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങള്‍ ഉള്‍പ്പെട്ട ത്രിരാഷ്ട്ര സംഭാഷണവും നേരത്തെ നടന്നിട്ടുണ്ട്. ആദ്യമായി ഈ വര്‍ഷം ജൂലൈ മാസത്തില്‍ പാകിസ്ഥാന്റെ നേതൃത്വത്തില്‍ ക്ഷണിച്ച ചൈന - പാകിസ്ഥാന്‍ - അഫ്ഗാനിസ്ഥാന്‍, അമേരിക്ക - റഷ്യ - ചൈന എന്നീ ത്രിരാഷ്ട്ര സംഭാഷണവും നടന്നിരുന്നു. കൂടാതെ റഷ്യ - ചൈന - ഇന്ത്യ ത്രിരാഷ്ട്ര സംഭാഷണം നടന്നിരുന്നു.
രാഷ്ട്രീയവും സൈനികപരവുമായ നടപടികളില്‍ അഫ്ഗാന്‍ എന്ന രാജ്യം പാര്‍ശ്വല്‍ക്കരിക്കപ്പെടാന്‍ ലോകരാജ്യങ്ങളൊന്നും ആഗ്രഹിക്കുന്നില്ല എന്നതിന്റെ ദൃഷ്ടാന്തമാണ് ഇപ്പോള്‍ നടക്കുന്ന എല്ലാ സംഭാഷണങ്ങളും സൂചിപ്പിക്കുന്നത്. അഫ്ഗാനില്‍ നിലയുറപ്പിച്ചിരിക്കുന്ന വൈദേശിക സൈനികരെ ഇവിടെ നിന്നും പിന്‍വലിക്കുന്നതും താലിബാന്‍ പുനരധിവാസ പ്രവര്‍ത്തനവും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്.
അമേരിക്ക-താലിബാന്‍ സംഭാഷണങ്ങള്‍ സാധ്യമായ ഒരു ധാരണയിലേയ്ക്കാണ് നീങ്ങുന്നതെങ്കിലും അഫ്ഗാനിസ്ഥാന്റെ ഭാവിയെപ്പറ്റി നിരവധി ആശങ്കകളും ഒപ്പം ചേരുന്നുണ്ട്. അതിലൊന്ന് ഭരണ നേതൃത്വത്തെ സംബന്ധിച്ചുള്ളതാണ്. ജര്‍മനിയും ഖത്തറും സംയുക്തമായി ആതിഥേയത്വം വഹിക്കുന്നതും താലിബാന്‍കൂടി പങ്കെടുക്കുന്നതുമായ അഫ്ഗാന്‍ ആഭ്യന്തര സംഭാഷണത്തില്‍ അഫ്ഗാനിലെ രാഷ്ട്രീയ പ്രതിനിധികളും പൗരസമൂഹവും പങ്കെടുക്കുന്നുണ്ട്. വീണ്ടും പഴയ ഭരണക്രമത്തിലേയ്ക്ക് തിരികെ പോകില്ലെന്ന് താലിബാന്‍ ഉറപ്പു നല്‍കുന്നുമുണ്ട്. ഇനിമുതല്‍ അഫ്ഗാന്‍ ഭീകരരുടെ താവളമാകില്ലെന്നും അതുമൂലം ഒരൊറ്റ പൗരന്മാരുടേയും ജീവന് ഭീഷണി ഉണ്ടാകില്ലെന്നും ഉറപ്പു നല്‍കുന്നു. പക്ഷെ എങ്കിലും താലിബാന്റെ മുതിര്‍ന്ന നേതാവായ ഷേര്‍ മുഹമ്മദ് അബ്ബാസ് പറയുന്നത് യുദ്ധം തുടരുമെന്നുതന്നെയാണ് അഫ്ഗാനിസ്ഥാന്റെ അഞ്ചാമത്തെ ഏറ്റവും വലിയ ദാതാവ് ഇന്ത്യയാണ്. മൂന്ന് ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് അഫ്ഗാനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ നിക്ഷേപിച്ചിട്ടുള്ളത്. അഫ്ഗാനില്‍ ഉയര്‍ന്നുവരുന്ന വികസനങ്ങളെ ന്യൂഡല്‍ഹി അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അമേരിക്കയും ലോകരാഷ്ട്രങ്ങളും അഫ്ഗാനില്‍ നടത്തുന്ന സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യയും ഊര്‍ജ്ജം പകരുന്നുണ്ടെങ്കിലും അഫ്ഗാനിലെ ഭാവിയിലെ സുരക്ഷാകാര്യങ്ങളില്‍ ഇന്ത്യ ആശങ്കപ്പെടുന്നു. നോവിയറ്റ് പിന്‍മാറ്റത്തിനുശേഷം 1991 ല്‍ നടന്ന സിവില്‍ യുദ്ധത്തിനു സമാനമായ സാഹചര്യം അഫ്ഗാനില്‍ ഉടലെടുക്കുമോ എന്ന കാര്യത്തിലാണ് ഇന്ത്യയുടെ ആശങ്ക. അഫ്ഗാന്‍ മുന്‍കൈയെടുത്ത് അഫ്ഗാന്‍ നയിക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് മാത്രമെ അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കാന്‍ കഴിയൂ എന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നില്‍ക്കുന്നു.
ഉപാധികളോടെയുള്ള അമേരിക്കന്‍ സേനാ പിന്മാറ്റം നിര്‍ണായകമായ രണ്ടാംഘട്ട സമാധാന സംഭാഷണങ്ങളിലേയ്ക്ക് അഫ്ഗാനെ നയിക്കും. അഫ്ഗാന്‍ ആഭ്യന്തര സംഭാഷണവും ഇതില്‍ ഉള്‍പ്പെടുന്നു. അഫ്ഗാനിസ്ഥാനിലെ സമാധാനവഴി എന്നത് അനിശ്ചിതത്വത്തിന് കാരണമാകുന്നുണ്ട്. അഫ്ഗാന്‍ - താലിബാന്‍ സംഭാഷണമാണ് യഥാര്‍ത്ഥത്തില്‍ അഫ്ഗാന്റെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്നത്. അതിനൊപ്പം ഈ വിഷയത്തില്‍ വിദേശശക്തികള്‍ക്ക് ഇവിടെ നയതന്ത്ര സ്വാധീനത്തിനുള്ള ഇടംകണ്ടെത്തലും നിര്‍ണായകമാണ്.

Comments
Post a Comment