നവഭാരതത്തിനായുള്ള രാഷ്ട്രപതിയുടെ ആഹ്വാനം
ഒരു സ്വതന്ത്ര്യ രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ 72 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഒരു സവിശേഷ സന്ദര്‍ഭമാണിതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. 73-ാം സ്വാതന്ത്ര്യ ദിനത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഏതാനും ആഴ്ചകള്‍ കഴിയുമ്പോള്‍ ഒക്‌ടോബര്‍ രണ്ടിന് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം നമ്മള്‍ ആഘോഷിക്കുന്നു. എല്ലാത്തരം അസമത്വങ്ങളില്‍ നിന്നും സമൂഹത്തെ നവീകരിക്കാനുള്ള നമ്മുടെ നിരന്തര പരിശ്രമങ്ങള്‍ക്കും രാജ്യത്തെ സ്വാതന്ത്ര്യ പ്രാപ്തിയിലെത്തിക്കുന്നതിനുള്ള ഉദ്യമങ്ങള്‍ക്കും വഴിവിളക്കായി വര്‍ത്തിച്ചത് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയാണെന്നും ശ്രീ കോവിന്ദ് ഓര്‍മ്മിപ്പിച്ചു.
മഹാത്മാഗാന്ധി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഇന്ത്യയില്‍ നിന്നും തികച്ചും ഭിന്നമാണ് സമകാലീന ഇന്ത്യ എങ്കിലും ഗാന്ധിജിയുടെ പ്രസക്തി ഇപ്പോഴും വളരെ വിലപ്പെട്ടതാണ്. അവഗണന അനുഭവിക്കുന്ന നമ്മുടെ സഹപൗരന്മാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടുന്ന ക്ഷേമപരിപാടികള്‍ നാം രൂപവത്ക്കരിക്കുമ്പോഴും അവ നടപ്പിലാക്കുമ്പോഴും സൗരോര്‍ജ്ജത്തെ പുനരുപയോഗ ഊര്‍ജ്ജ്മാക്കി മാറ്റുമ്പോഴും നാം ഗാന്ധിയന്‍ തത്ത്വചിന്തകള്‍ പ്രാവര്‍ത്തികമാക്കുകയാണ്.
അതുപോലെ തന്നെ ഭാരതീയരെ ഏറ്റവുമധികം സ്വാധീനിച്ച മഹാനായ ഗുരുനാനാക് ദേവ്ജിയുടെ 550-ാം ജന്മവാര്‍ഷികവും ഇക്കൊല്ലമാണ്. ഗുരുനാനാക് ദേവ്ജി സിഖ്മത സ്ഥാപകനാണെങ്കിലും സിഖ് വിശ്വാസികളില്‍ നിന്നും ലഭിക്കുന്ന ആദരവും സ്‌നേഹവും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകര്‍ അദ്ദേഹത്തിനുണ്ട്.
മാനവചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉദ്യമമായ 17-ാമത് പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഈ വേനല്‍ക്കാലത്ത് ഭാഗഭാക്കുകളായി, സമ്മതിദാനം രേഖപ്പെടുത്തി. അതിന് ഭാരതീയരെ രാഷ്ട്രപതി അഭിനന്ദിച്ചു.
കാര്യനിര്‍വഹണം അവ ഫലപ്രാപ്തിയിലെത്തിക്കല്‍ എന്നിവയില്‍ രാഷ്ട്രത്തിനും ഗവണ്‍മെന്റിനും ഉള്ള പങ്ക് വളരെ സുപ്രധാനമാണ്. ജനങ്ങള്‍ നല്‍കുന്ന സന്ദേശം പഠിക്കുകയും വിലമതിക്കുകയും ചെയ്യേണ്ടത് നമ്മുടെ സുപ്രധാനസ്ഥാപനങ്ങള്‍ക്ക് വളരെ നിര്‍ണ്ണായകവുമാണ്. രാഷ്ട്രപതിയെന്ന നിലയില്‍ വ്യത്യസ്ഥ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലുമുള്‍പ്പെടെ രാജ്യമെമ്പാടും സഞ്ചരിക്കാന്‍ കഴിഞ്ഞതു വഴി ജീവിതത്തിന്റെ നാനാതുറകളിലുള്‍പ്പെട്ട ഭാരതീയരെ അടുത്തറിയാന്‍ കഴിഞ്ഞു. ഇത് സവിശേഷ ഭാഗ്യമായി കാണുന്നതായി രാഷ്ട്രപതി പറഞ്ഞു. രുചികളിലും ശീലങ്ങളിലും വ്യത്യസ്തരാണെങ്കിലും ഇന്ത്യാക്കാര്‍ ഒരേ സ്വപ്നമാണ് പങ്കിടുന്നത്. ഒരു സ്വതന്ത്ര ഭാരതത്തെ കുറിച്ചുള്ളതായിരുന്നു 1947 ന് മുമ്പുള്ള സ്വപ്നം. എന്നാല്‍ ത്വരിത വികസനത്തിനും ഫലപ്രദമായ ഭരണ നിര്‍വഹണത്തിനും നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഗവണ്‍മെന്റിന്റെ ഇടപെടലിനും വേണ്ടിയുള്ളതാണ് ഭാരതീയന്റെ ഇന്നത്തെ സ്വപ്നങ്ങള്‍. ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടേണ്ടത് അനിവാര്യമാണ്. 130 കോടി ഇന്ത്യാക്കാരുടെ നൈപുണ്യം, പ്രതിഭ, നൂതനാശയം, സൃഷ്ടിപരത, സംരംഭകത്വം എന്നിവയിലാണ് കൂടുതല്‍ അവസരവും ശേഷിയും കുടികൊള്ളുന്നതെന്നും ശ്രീ കോവിന്ദ് പറഞ്ഞു. ഈ ഘടകങ്ങളൊന്നും പുതിയതല്ലെന്നും നമ്മുടെ സംസ്‌കാരത്തെ ആയിരക്കണക്കിന് വര്‍ഷങ്ങളായി പോഷിപ്പിച്ചു വരുന്നതും ഇവ തന്നെയാണെന്നും രാഷ്ട്രപതി പറഞ്ഞു.
വെല്ലുവിളികളേയും ബുദ്ധിമുട്ടുകളേയും നേരിടേണ്ടി വന്നിട്ടുള്ള സുദീര്‍ഘമായ ഒരു ചരിത്രമാണ് നമ്മുടെ ജനതയ്ക്കുള്ളത്. അത്തരം സാഹര്യങ്ങളില്‍ ധൈര്യം അവലംബിച്ച് ജീവിക്കാനും നിലനില്‍ക്കാനുമുള്ള കരുത്ത് അവര്‍ സ്വായത്തമാക്കി. ഇപ്പോള്‍ സൗകര്യമൊരുക്കുന്നതിന് സാധ്യമായ എല്ലാ കാര്യങ്ങളും ഗവണ്‍മെന്റ് പ്രദാനം ചെയ്യുമ്പോള്‍ അതിലൂടെ നേട്ടങ്ങള്‍ കൊയ്യാന്‍ നമ്മുടെ ജനതയ്ക്ക് സാധിക്കും.
എങ്ങനെയാണ് രാജ്യവും, സമൂഹവും, ഗവണ്‍മെന്റും പൗരനും പരസ്പരപൂരകമാകേണ്ടതെന്നാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്. നമ്മുടെ അനുഭവ പരിചയവും ശക്തിയും മറ്റു രാജ്യങ്ങളുമായി നാം സന്തോഷപൂര്‍വ്വം പങ്കിടുമ്പോള്‍ ഈ സഹകരണത്തിന്റെ ചൈതന്യമാണ് നമ്മുടെ രാഷ്ട്രത്തിന്റെ കീര്‍ത്തിയെന്ന് നാം എപ്പോഴും ഓര്‍മ്മിക്കണം.
ഇന്ത്യ ഒരു യുവരാജ്യമാണ്. യുവാക്കാളാല്‍ നിര്‍വചിക്കപ്പെട്ട രൂപം നല്കപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. കായികം മുതല്‍ ശാസ്ത്രം വരെയും സ്‌കോളര്‍ഷിപ്പുകള്‍ മുതല്‍ വിവിധ കഴിവുകള്‍ വികസിപ്പിക്കുന്നത് വഴിയും യുവാക്കളുടെ ഊര്‍ജ്ജം കൂടുതലായി വിവിധ ദിശകളിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്. നമ്മുടെ യുവാക്കള്‍ക്കും വരാന്‍ പോകുന്ന തലമുറയ്ക്കും നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം അവരില്‍ ജിജ്ഞാസ വളര്‍ത്തുന്ന സംസ്‌കാരം രൂപപ്പെടുത്തുക എന്നതാണ്. പ്രത്യേകിച്ചും ക്ലാസ്സ് മുറികളില്‍. നമുക്ക് നമ്മുടെ കുട്ടികള്‍ പറയുന്നതിന് കാതോര്‍ക്കാം. അവരിലൂടെയാണ് ഭാവി നമ്മോട് സംവദിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ കവിതാശകലം ഉദ്ധരിച്ചു കൊണ്ടാണ് രാഷ്ട്രത്തോടായുള്ള തന്റെ പ്രസംഗം രാഷ്ട്രപതി രാം നാഥ് കോവിന്ദ് അവസാനിപ്പിച്ചത്.
തയ്യാറാക്കിആഃ് : ശിവജി സര്‍ക്കാര്‍
രാഷ്ട്രീയ നിരീക്ഷകന്‍
വിവരണം : അനില്‍കുമാര്‍

Comments
Post a Comment