പുതു ഇന്ത്യക്കായുളള പ്രതീക്ഷകളോടെ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം
രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും സാമൂഹ്യവും രാഷ്ട്രീയപരവുമായ മാറ്റങ്ങളോടുകൂടിയ പുതു ഇന്ത്യയെ രൂപീകരിക്കുന്നതിനുളള ശക്തമായ സന്ദേശം നല്‍കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇത്തവണത്തെ സ്വാതന്ത്രദിന സന്ദേശം. ജനസംഖ്യാ വിസ്‌ഫോടനം രാജ്യ പുരോഗതിയെ പിന്നോട്ട് വലിക്കുന്നതിനെക്കുറിച്ചുളള ആകുലതകളായിരുന്നു ശ്രീ മോദിയുടെ പ്രസംഗത്തില്‍ നിറഞ്ഞു നിന്നിരുന്നത്.
2027-ഓടെ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുളള രാജ്യമായി മാറുമെന്ന് ഐക്യരാഷ്ട്ര സഭയുടെ പഠനങ്ങള്‍ വിലയിരുത്തുന്നത്. ജനസംഖ്യാ വിസ്‌ഫോടനം എന്ന വിപത്ത് നിയന്ത്രണ വിധേയമായില്ല എങ്കില്‍ ഇന്ത്യയുടെ അനേക ലക്ഷം വരുന്ന പട്ടിണി പാവങ്ങളുടെ ഉന്നമനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ സാധിക്കുകയില്ല. ഗ്രാമീണരുടെയും, പിന്നോക്കക്കാരുടേയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജനസംഖ്യാ വളര്‍ച്ച നിയന്ത്രിച്ചേ മതിയാകൂ. ഇന്ത്യയു െ73-ാം സ്വാതന്ത്ര്യ ദിനാഘോഷവേളയില്‍ പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയതും ഇതേ വിഷയത്തിനാണ്. ചെറിയ കുടുംബമാണ്, സന്തുഷ്ടവും, സമൃദ്ധവും ആരോഗ്യകരവുമെന്ന് നാം മറന്നു പോകരുതെന്ന് ശ്രീ നരേന്ദ്രമോദി പറഞ്ഞു.
ജലസംരക്ഷണവും, മഴവെളള സംഭരണവും ലക്ഷ്യമിട്ട് ബൃഹത്തായ ഒരു സംരംഭത്തിന് രൂപം നല്‍കുമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിലൂടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ ഒരു കോടിയിലേറെ ജനങ്ങളെ ബാധിക്കുന്ന തരത്തില്‍ 2020 ആകുമ്പോള്‍ ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ ഭൂഗര്‍ഭജല ലഭ്യത ഇല്ലാതാകുമെന്ന് കഴിഞ്ഞ വര്‍ഷം നീതി ആയോഗിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്നത് ലക്ഷ്യമിട്ടാണ് ജല്‍ശക്തി മന്ത്രാലയത്തിന് കേന്ദ്ര ഗവണ്‍മെന്റ് രൂപം നല്‍കിയത്. ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് രൂപീകരിച്ച ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 3.35 ലക്ഷം കോടി രൂപയാണ് ഗവണ്‍മെന്റ് അനുവദിച്ചിട്ടുളളത്. എന്നാല്‍ ഏതൊരു സംരംഭങ്ങളും ലക്ഷ്യപ്രാപ്തിയിലെത്താന്‍ വമ്പിച്ച ജനപങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നും അതിനായി മുഴുവന്‍ ജനങ്ങളും ഒന്നിച്ചു നില്‍ക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
വലിയ പാരിസ്ഥിതിങ്ങള്‍ക്ക് കാരണമാകുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും മണ്ണിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലുളള രാസവളങ്ങളുടെ പ്രയോഗവും പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് ജനങ്ങള്‍ തയ്യാറാകണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ്. ഭൂമിയെ സംരക്ഷിക്കുന്നതിന്റെയും പ്രകൃതിയെ ഉത്കൃഷ്ടമാക്കുന്നതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു ശ്രീ നരേന്ദ്രമോദിയുടെ പ്രഖ്യാപനം. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയിലൂടെ രാജ്യത്തെ കര്‍ഷകരുടെ ഉന്നമനത്തിനായി 90,000 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നത് പ്രതിരോധ സേനയിലെ മുഖ്യന്റെ തസ്തിക സൃഷ്ടിക്കുന്നതിനുളള പ്രഖ്യാപനമാണ്. കാര്‍ഗില്‍ യുദ്ധത്തിനുശേഷം രണ്ട് പതിറ്റാണ്ടുകളായിട്ടും ഈ പ്രശ്‌നത്തിന് തീര്‍പ്പു കല്‍പ്പിച്ചിട്ടില്ല. പ്രതിരോധ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നതിനും രാജ്യം ഇന്നത്തെ കാലത്തെ സുരക്ഷാ വെല്ലുവിളികളെ നേരുടുന്ന സാഹചര്യത്തിലും പ്രധാന മന്ത്രിയുടെ ഈ പ്രഖ്യാപനം ഏറെ നിര്‍ണ്ണായകമാണ്. പ്രതിരോധ സേനയിലെ നിയമനം മൂന്ന് സേനയിലെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഇടയാക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2014-നും 2019-നും ഇടയിലുളള ആഭ്യഭരണകാലം ജനങ്ങളുടെ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുളളതായിരുന്നു. എന്നാല്‍ രണ്ടാമത്തെ ഘട്ടം അഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുളളതായിരുന്നു. 70 വര്‍ഷത്തിനുളളില്‍ കഴിഞ്ഞ ഗവണമെന്റുകള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യം 70 ദിവസത്തിനുളളില്‍ തന്റെ ഗവണ്‍മെന്റ് കൈവരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. അനുച്ഛേദം 370 പ്രകാരം ജമ്മുകശ്മീരിന് നല്‍കിയിട്ടുളള പ്രത്യേക പദവി റദ്ദാക്കുകയും മുസ്ലീം വനിതകള്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ മുത്തലാഖ് നിരോധനനിയമം കൊണ്ടു വന്നത് ഈ സന്ദര്‍ഭത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഒരൊറ്റ ഇന്ത്യ, ഒരു തെരഞ്ഞെടുപ്പ് എന്നിവയ്ക്കാണ് ഏറെ ഊന്നല്‍ നല്‍കിയത്. എന്തായാലും പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അദ്ദേഹത്തിന്റെ സങ്കല്പമായ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ കൈവരിക്കുന്ന ഒരു ഭാരതത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനുളള ആശയങ്ങളാണ് പ്രതിഫലിച്ചത്.

തയ്യാറാക്കിയത് : ശങ്കര്‍ കുമാര്‍, പത്രപ്രവര്‍ത്തകന്‍
വിവരണം : ഷീജ ഗണേശ്
വിവരണം : ഷീജ ഗണേശ്
Comments
Post a Comment