യമനില്‍ സമാധാനത്തിന്റെ തിരിനാളം
ഏദന്‍ അട്ടിമറിയ്ക്കുശേഷം സൗദി ദൂതന്മാരുമായി ഈ ആഴ്ച ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് യമന്‍ വിഘടന വാദി നേതാവ് സന്നദ്ധത അറിയിച്ചതാണ് യമനെ സംബന്ധിച്ച് അടുത്തിടെ ഏറ്റവും ശ്രദ്ധേയമായ കാര്യം.
യു എ ഇ പിന്തുണയുള്ള യമന്റെ തെക്കന്‍ വിഘടനവാദി സേന ഏദന്‍ പ്രസിഡന്റിന്റെ കൊട്ടാരം സായുധ വിപ്ലവത്തിലൂടെ പിടിച്ചെടുത്തിരുന്നു. സംഭവത്തിന്റ 40 പേര്‍ കൊല്ലപ്പെടുകയും 260 ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹുതി പ്രസ്ഥാനത്തെ തകര്‍ക്കാനും നേതാക്കളെ വധിക്കാനും അബ്ദ്‌റബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സേന ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് ഹുതി വിഘടന നേതാവ് ഐദാറുസ് അല്‍-സുബൈദി പറഞ്ഞു. അടുത്തിടെയുണ്ടായ സംഘര്‍ഷത്തിന് അയവു വരുത്താന്‍ ലക്ഷ്യമിട്ടു. എ. ഇ യും സൗദി അറേബ്യയും ഗവണ്‍മെന്റ് അനുകൂല യമന്‍ സംഘടനകളുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തും. പരാജയപ്പെട്ട രാഷ്ട്രീയ സാഹചര്യത്തിന്റെ വേരുകള്‍ തേടിപ്പോകുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത് അറബ് രാജ്യത്തിന്റെ ആക്രമണം ശക്തമായപ്പോള്‍ യമന്‍ ഗവണ്‍മെന്റ് അലി അബ്ദുള്ള സലേഹ് തന്റെ അധികാരം ഡെപ്യൂട്ടി ഹാദിയ്ക്ക് 2011ന് കൈമാറി എന്നതാണ് ജിഹാദി ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും സലേഹിന് സംരക്ഷണം നല്‍കുക, അഴിമതി, തൊഴിലില്ലായ്മ, ഭക്ഷ്യ അരക്ഷിതാവസ്ഥ എന്നിവ ഇല്ലാതാക്കുക എന്നിവയ്ക്ക് ഹാദി ഗവണ്‍മെന്റ് പ്രാധാന്യം കല്പിച്ചു. അതേസമയം സുന്നികള്‍ ഉള്‍പ്പെടെയുള്ള യമന്‍ ജനതയുടെ പിന്തുണയോടെ സദ്ദ, സന നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ നിയന്ത്രണം ഹുതി വിമതര്‍ പിടിച്ചെടുത്തു. രാജ്യം മുഴുവന്‍ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടു വരുമെന്ന് അവര്‍ ഭീഷണി മുഴക്കുകയും ചെയ്തു.
സൗദിഅറേബ്യ, ഇറാനിലേയും വിമത സംഘടനകളുടെ കൂട്ടായ്മ 2015 ന് ഹുതി ഗവണ്‍മെന്റിന് സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ചു. സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ബഹറിന്‍, ഖത്തര്‍, സുഡാന്‍, ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ എന്നീ രാജ്യങ്ങളിലെ സുന്നി അറബ് സ്റ്റേറ്റുകള്‍ ഇതിന്റെ ഭാഗമായി ഒന്നിക്കുകയും അമേരിക്കയും ഇംഗ്ലണ്ടും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ പുറത്തു നിന്ന് ഒരുക്കിക്കൊടുക്കുകയും ചെയ്തു. സംയുക്ത നിയന്ത്രണത്തിന്‍ ഹുതിസേന പിടിമുറുക്കിയപ്പോള്‍ തെക്കന്‍ യമനില്‍ നിന്ന് അവരെ തുരത്താന്‍ സൗദിയുടെ നേതൃത്വത്തിലുള്ള സേന ശ്രമങ്ങള്‍ നടത്തി. 2017 ന് റിയാദില്‍ നടന്ന മിസൈല്‍ ആക്രമണത്തെതുടര്‍ന്ന് വിഘടനവാദികളെ തുരത്തുന്നതിന് യമനും സൗദിഅറേബ്യയും ഹൊദെയ്ദയിലെ തുറമുഖ നഗരത്തില്‍ ഉപരോധം തീര്‍ത്തു.
ഇങ്ങനെ നീണ്ടു നില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ കനത്ത തോതിലാണ് യെമന്‍ പൗരന്മാരുടെ ജീവനെടുത്തത്. അതുകൊണ്ടുതന്നെ യെമനിലെ പ്രശ്‌നങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ കൈവരിയ്ക്കുകയും അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത നാശം യെമനിലെ പ്രശ്‌നങ്ങളാണെന്നാണ് പുറത്തു വന്നിരിക്കുന്നത്.
ലോക മാനുഷിക ഏകോപന ഓഫീസിന്റെ റിപ്പോര്‍ട്ടനുസരിച്ച് 14.3 മില്ല്യന്‍ ആളുകള്‍ക്ക് യെമനില്‍ ഭക്ഷണം ഉള്‍പ്പെടെയുള്ളവ ആവശ്യമാണെന്ന് സൂചിപ്പിക്കുന്നു. അഞ്ചുവയസ്സിന് താഴെയുള്ള രണ്ട് മില്ല്യണ്‍ കുട്ടികളും ഒരു മില്ല്യണ്‍ ഗര്‍ഭിണികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 2018ല്‍ ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ ഒരു സമാധാന ഉടമ്പടിയും ഒപ്പുവച്ചിരുന്നു. രണ്ടുഘട്ടങ്ങളിലായുള്ള പിന്‍മാറ്റമാണ് ഹൂതികള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ അത്തരമൊരു പിന്മാറ്റത്തിന് യാതൊരു പുരോഗതിയും പിന്നീടുണ്ടായിട്ടില്ല. ചെങ്കടലിനും ഗള്‍ഫ് ഓഫ് എദനും ഇടയില്‍ സ്ഥിതി ചെയ്യുന്ന യെമന്‍, അല്‍ഖ്വയ്ദയുേടയും ഐസിസിന്റേയും സുരക്ഷിത താവളമാണ്. ഇറാനില്‍ ഷിയകളും സൗദി അറേബ്യയില്‍ സുന്നി വംശജരും ഉയര്‍ത്തുന്ന ഭീഷണികളാണ് യെമനിലുമുള്ളത്. ഇത് മേഖലയില്‍ പ്രശ്‌നങ്ങള്‍ക്കുള്ളിലെ പ്രശ്‌നമായി അവശേഷിക്കുന്നു. ലോകത്തിലെ എണ്ണക്കപ്പലുകളിലധികവും യാത്ര ചെയ്യുന്നത് ബാബ് അല്‍ മന്ദേബ് മേഖലയിലൂടെയാണ് യെമനിലെ പ്രശ്‌നങ്ങള്‍ കാരണം ഇതുവഴിയുള്ള ഗതാഗതം ലോക രാജ്യങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമാകുന്നു.
യെമനിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയെമന്‍ ബന്ധത്തേയും ബാധിക്കുന്നതിനാല്‍ യെമനിലെ സമാധാനം ഇന്ത്യയുടെ ആവശ്യം കൂടിയാണ്. 2015 ല്‍ യെമനിലെ ഇന്ത്യന്‍ എംബസ്സി സനായില്‍ നിന്ന് ജിബൗട്ടിയിലേയ്ക്ക് മാറ്റിയിരുന്നു. യെമനിലേയ്ക്കുള്ള ഇന്ത്യാക്കാരുടെ യാത്രയെ ഇന്ത്യ നിരോധിക്കുകയും ചെയ്തു. 2015-ല്‍ ഓപ്പറേഷന്‍ റാഹത്തിലൂടെ 4640 ഇന്ത്യാക്കാരേയും 41 രാജ്യേങ്ങളില്‍ നിന്നുള്ള 960 വിദേശികളേയും കടല്‍, ആകാശമാര്‍ഗ്ഗം അതിവിദഗ്ധമായി ഇന്ത്യ ഒഴിപ്പിച്ചു. അതുപോലെ തന്നെ യെമനിലെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും മറ്റ് സഹായങ്ങള്‍ക്കും ഇന്ത്യ മുന്നില്‍ത്തന്നെയുണ്ട്. യെമനിലെ ദുരിതാശ്വാസ മാനുഷിക പ്രവര്‍ത്തനങ്ങളില്‍ ധാരാളം ഇന്ത്യാക്കാര്‍ അവിടെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുമുണ്ട്. സമാധാന പുര്‍ണമായ ഒരു യെമനാണ് ഇന്ത്യ എന്നും ആഗ്രഹിക്കുന്നത്. യെമനിലെ പെട്രോളിയം, പ്രകൃതി വാതക മേഖലയെ വളരെയധികം താല്‍പര്യത്തോടെയാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.
തയ്യാറാക്കിയത് : ഡോ. ലക്ഷ്മി പ്രിയ
IDSA നയതന്ത്ര അവലോകന വിദഗദ്ധ
വിവരണം : തുളസീദാസ്
Comments
Post a Comment