ഐക്യരാഷ്ട്ര സുരക്ഷസമിതിയില്‍ ഒറ്റപ്പെട്ട് പാകിസ്ഥാന്‍
ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലില്‍ കാശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്രവല്‍ക്കരി ക്കാനുള്ള പാകിസ്ഥാന്‍ ശ്രമം ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. ആകെയുള്ള 15 അംഗങ്ങളുടെയും നിര്‍ദ്ദേശം ഉള്‍പ്പെടുത്തി 'പാകിസ്ഥാനൊപ്പം എല്ലാകാലത്തുമുള്ള സുഹൃത്തുക്കള്‍' എന്ന പേരില്‍ ഒരു അടിയന്തര യോഗം വിളിക്കണമെന്ന് ചൈന അപേക്ഷിച്ചിരുന്നു. യു.എന്‍-ലെ പ്രധാന ശക്തികളെല്ലാം ഇന്ത്യയുമായുള്ള ഉഭയകക്ഷി സാഹചര്യം പാകിസ്ഥാനോട് ചര്‍ച്ച ചെയ്യാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ചൈനമാത്രമാണ് ജമ്മുകശ്മീരിന്റെ മേലുള്ള ഇന്ത്യയുടെ സമീപനം പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്.
ജമ്മുകശ്മീരുമായി ബന്ധപ്പെട്ട 370-ാം വകുപ്പിന്റെ പ്രസക്തമായ വ്യവസ്ഥകള്‍ ഇന്ത്യ റദ്ദാക്കിയതിനു ശേഷം പാകിസ്ഥാന് ഉറക്കം നഷ്ടപ്പെട്ടിരുന്നു. ജമ്മുകശ്മീര്‍ വിഷയത്തിലെ പാക് വാദങ്ങളുടെ മുനയൊടിക്കുന്ന ഒരു നടപടിയായിരുന്നു ഇത്.
ജമ്മു-കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യ വിഷയമാണെന്ന് യു.എസ് ഭരണകൂടം നിരീക്ഷിച്ചപ്പോള്‍, ഇന്ത്യന്‍ ഭരണഘടനയുടെ പരിധിക്കുള്ളില്‍ നില്‍ക്കുന്ന നടപടിയെന്നാണ് റഷ്യ ഇതിനെ വിലയിരുത്തിയത്. മാത്രമല്ല രാഷ്ട്രീയ, ഉഭയകക്ഷി നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ റഷ്യ ഇന്ത്യയോടും പാകിസ്ഥാനോടും ആവശ്യപ്പെടുകയും ചെയ്തു. അനൗദ്യോഗിക പരമായ ഒരു ഫലം കണ്ടെത്താനുള്ള ചൈനയുടെ ശ്രമങ്ങളെ സുരക്ഷാസമിതി തടയുകയും ചെയ്തു. അതിനാല്‍ കശ്മീര്‍ വിഷയത്തിലെ ഈ യോഗത്തിന് ഒരു ഔദ്യോഗിക പരിവേഷം കൂടി ലഭിച്ചുമില്ല. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പാകിസ്ഥാന് വേണ്ടിയുള്ള ചൈനയുടെ വാദം കേട്ടെങ്കിലും അനൗപചാരികമായ ഒരു പ്രസ്താവന ഇറക്കണമെന്ന ആവശ്യം നിരസിച്ചു. തന്റെ നിലപാടുകളെ സുരക്ഷാ സമിതി അംഗങ്ങളുടെ നിലപാടാക്കി അവതരിപ്പിക്കാനുള്ള ചൈനീസ് പ്രതിനിധിയുടെ ശ്രമത്തെയും ഐക്യരാഷ്ട്രസഭയുടെ ഇന്ത്യന്‍ സ്ഥിരം പ്രതിനിധി സയ്യീദ് അക്ബറുദ്ദീന്‍ ചോദ്യം ചെയ്തു. കശ്മീരിലെ സ്ഥിതിഗതികളില്‍ സുരക്ഷാ സമിതി ആശങ്ക പ്രകടിപ്പിക്കുമെന്നും, നടപടികളില്‍ നിന്നും പിന്മാറാന്‍ ഇന്ത്യയോട് ആവശ്യപ്പെടുമെന്നാണ് പാകിസ്ഥാന്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ അന്താരാഷ്ട്ര തലത്തില്‍ അവര്‍ ഒറ്റപ്പെടുകയാണ് ഉണ്ടായത്.
കശ്മീര്‍ വിഷയത്തെ അന്താരാഷ്ട്രവത്കരിക്കുന്നതില്‍ വിജയിച്ചുവെന്ന് തങ്ങളുടെ പൗരന്മാരെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചെങ്കിലും, മൊത്തത്തില്‍ അവര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. 1971-നു ശേഷം ഇതാദ്യമായാണ് ഐക്യരാഷ്ട്രസുരക്ഷാ സമിതി കശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്നതെന്ന് ശരിതന്നെ, പക്ഷെ തികച്ചും അനൗദ്യോഗിക പരമായ ഒരു ചര്‍ച്ചയാണ് ഈ വിഷയത്തില്‍ അവിടെ ഉണ്ടായത്. പ്രശ്‌നത്തിന് യു.എന്‍ പ്രത്യേക പരിഗണന നല്‍കാത്തതിന്റെ തെളിവാണ്, അംഗരാഷ്ട്രങ്ങളുടെ നിരീക്ഷണങ്ങള്‍ പോലും രേഖകളാക്കാന്‍ ശ്രമിക്കാത്ത നടപടി.
സുരക്ഷാ സമിതിയില്‍ ചൈനയാണ് വിഷയം കൊണ്ടുവന്നത്. എന്നാല്‍ ചര്‍ച്ചകളില്‍ പാകിസ്ഥാനും, ചൈനയും, ഒറ്റപ്പെടുന്നതിനും, യു.എന്‍. സാക്ഷ്യം വഹിച്ചു. പാകിസ്ഥാന്‍ താവളമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷ-ഇ-മുഹമ്മദ് സംഘടനയുടെ തലവന്‍ മസൂദ് അസറിനെ അന്താരാഷ്ട്ര ഭീകരവാദിയായി പ്രഖ്യാപിക്കുന്നത് തടയുന്നതിലും ചൈന നേരത്തെ പരാജയപ്പെട്ടിട്ടുണ്ട് എന്നത് മറന്നുകൂടാ.
കശ്മീര്‍ വിഷയത്തിലെ നിലപാടില്‍ മാറ്റം വരുത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റിനോട് പാക് പ്രധാനമന്ത്രി നടത്തിയ അവസാനവട്ട അപേക്ഷയും ഫലം കണ്ടില്ല. കശ്മീര്‍ വിഷയം, ഇന്ത്യയുമായി ഉഭയകക്ഷിതല ചര്‍ച്ചകള്‍ നടത്തി പരിഹരിക്കണമെന്ന് ട്രംപ് ഇമ്രാന്‍ഖാനോട് ആവശ്യപ്പെടുകയും ചെയ്തു.
1972-ലെ ഷിംല കരാറിനും 1999-ലെ ലാഹോര്‍ പ്രഖ്യാപനത്തിനു ശേഷം, തങ്ങള്‍ നടത്തുന്ന മധ്യസ്ഥശ്രമങ്ങള്‍ ഫലം കാണാനിടയില്ലെന്ന് രക്ഷാസമിതി അംഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ കരാറുകള്‍ പ്രകാരം, കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരു അംഗത്തിന് യാതൊരു, സാധ്യതയുമില്ലെന്ന് ഇന്ത്യ എപ്പോഴും വ്യക്തമാക്കിയിട്ടുമുണ്ട്. വിഷയം ഉഭയകക്ഷി പരമായി പരിഹരിക്കാന്‍ നാം എന്നും തയ്യാറാണ്. പക്ഷെ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനായി ഇന്ത്യക്കെതിരെ തീവ്രവാദികളെ ഉപയോഗപ്പെടുത്തുന്ന നടപടി പാകിസ്ഥാന്‍ ആദ്യം ഉപേക്ഷിക്കണം. ചര്‍ച്ചകളും-തീവ്രവാദവും ഒന്നിച്ചു പോകില്ലായെന്ന നിലപാട് നാം പണ്ടു തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ജമ്മുകശ്മീര്‍ വിഷയത്തിലെ നിലപാടുകളില്‍ പിന്നോട്ട് പോവണണമെന്ന് ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 370-ാം വകുപ്പിലെ നടപടികള്‍ തികച്ചും ആഭ്യന്തരകാര്യം മാത്രമാണെന്നും, അതില്‍, പുറത്തുനിന്നുള്ള ഇടപെടലുകള്‍ ആവശ്യമില്ലെന്നും യു.എന്‍-ലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അടിവരയിട്ടു പറയുകയുണ്ടായി.
ഐക്യരാഷ്ട്രസഭയുടെ പരിധിക്കപ്പുറത്തുളള വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരുന്നത് നിര്‍ത്തണമെന്നും ശ്രീ.അക്ബറുദ്ദീന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. കശ്മീര്‍ വിഷയത്തിലെ പാക് നിലപാടുകള്‍ക്ക് മറ്റു രാഷ്ട്രങ്ങളുടെ പിന്തുണ ഇല്ലെന്നാണ് പരാജയപ്പെട്ട ഈ നീക്കവും തെളിയിക്കുന്നത്.
തയ്യാറാക്കിയത് : രഞ്ജിത് കുമാര്‍,
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍
വിവരണം : കരോള്‍ അബ്രഹാം a
Comments
Post a Comment