വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കറിന്റെ ബംഗ്ലാദേശ് സന്ദര്‍ശനം
കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ നടത്തിയ ബംഗ്ലാദേശ് സന്ദര്‍ശനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. സ്ഥാനമേറ്റടുത്തതിന് ശേഷം അദ്ദേഹം നടത്തുന്ന ആദ്യ ബംഗ്ലാദേശ് സന്ദര്‍ശനമാണ് ഇത്. ഒക്‌ടോബറില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചിരിക്കുകയാണ്. അതിന് തൊട്ടു മുമ്പുളള വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം പുതിയ ഉയരങ്ങളിലേയ്ക്ക് എത്തുന്ന ഈ സാഹചര്യത്തില്‍ വളരെ നിര്‍ണ്ണായകമാണ്.
ബംഗ്ലാദേശ് പ്രധാനമന്ത്രിയ്ക്ക് ഇന്ത്യയിലേക്കുളള ക്ഷണപത്രം ഡോ.എസ് ജയശങ്കര്‍ കൈമാറി. ഷെയ്ക് ഹസീനയുമായി നടത്തിയ കൂടിക്കാഴ്ച വളരെ പ്രയോജനപ്രദമായിരുന്നുവെന്ന് ഡോ ജയശങ്കര്‍ പറഞ്ഞു. മുന്‍ നയതന്ത്ര ഉദ്യോസ്ഥനായിരുന്ന ഡോ.ജയശങ്കര്‍ ബംഗ്ലാദേശില്‍ ഇന്ത്യന്‍ സ്ഥാനപതിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ.അബ്ദുള്‍ മൊമെനുമായുളള കൂടിക്കാഴ്ച്ചയോടെയാണ് തന്റെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന്
ശ്രീ ജയശങ്കര്‍ തുടക്കം കുറിച്ചത്. വളരെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങള്‍ക്കു താല്‍പര്യമുളള നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
തന്ത്രപ്രധാന സഹകരണമെന്നതിന് അപ്പുറമുളള അയല്‍പക്ക ബന്ധത്തിന്റെ ഉദാഹരണമാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുളളതെന്ന് ശ്രീ ജയ്ശങ്കര്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശിലെ ഊര്‍ജ്ജ-അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ പ്രതിബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ അവരുടെ സുരക്ഷിതവും വേഗത്തിലുളളതുമായ തിരിച്ച്‌പോക്ക് ഉറപ്പാക്കുന്നതും മൂന്ന് രാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതുമായ നടപടിയാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ശ്രീ ജയ്ശങ്കര്‍ പറഞ്ഞു.
ഏഴ് ലക്ഷത്തോളം റോഹിങ്ക്യന്‍ വംശജരാണ് മ്യാന്‍മാറില്‍ നിന്നും പലായനം ചെയ്തത്. ഇതില്‍ ഭൂരിഭാഗവും എത്തിച്ചേര്‍ന്നത് ബംഗ്ലാദേശിലായിരുന്നു.
ഇന്ത്യ ബംഗ്ലാദേശ് ബന്ധം അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് ഈ ബന്ധം ഒരു മാതൃകയാണെന്നും ഡോ.ജയശങ്കര്‍ പറഞ്ഞു. കഴിഞ്ഞ എന്‍.ഡി.എ ഗവണ്‍മെന്റ് നിരവധി ഉഭയകക്ഷി പദ്ധതികളിലൂടെ ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിച്ച ഷെയ്ക്ക് ഹസീന പ്രതിരോധം, ആണവോര്‍ജ്ജം, സൈബര്‍ സുരക്ഷ തുടങ്ങി 22 മേഖലകളിലെ ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട കരാറുകളില്‍ ഒപ്പിട്ടിരിന്നു. ബംഗ്ലാദേശിലെ തുറമുഖ വികസനത്തിനായി 750 കോടി ഡോളറിന്റെ വായ്പാ സഹായം നേരത്തേ ഇന്ത്യ നല്‍കിയിട്ടുണ്ട്.
ദക്ഷിണേഷ്യന്‍ മേഖലയുടെ സമഗ്ര വികസനത്തിനും, സമാധാനത്തിനുമായി ശക്തവും ഊഷ്മളവുമായ സ്ഥിതി ബംഗ്ലാദേശില്‍ നിലനില്‍ക്കണമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
തയ്യാറാക്കിയത് : ദീപാങ്കര്‍ ചക്രബര്‍ത്തി
പത്രപ്രവര്‍ത്തകന്‍
വിവരണം : നരേന്ദ്ര മോഹന്‍

Comments
Post a Comment