ദക്ഷിണ ചൈനാകടലില്‍ ഉരുണ്ടു കൂടുന്ന സംഘര്‍ഷങ്ങള്‍

തുടര്‍ച്ചയായി ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ മൂലം, ദക്ഷിണ ചൈന കടല്‍, വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ബാങ്കോക്കില്‍ നടക്കുന്ന പൂര്‍വേഷ്യന്‍ വിദേശകാര്യ മന്ത്രിമാരുടെ 9-ാംമത് ഉച്ചകോടിയില്‍ ദക്ഷിണചൈന കടല്‍ തര്‍ക്കങ്ങള്‍ ചര്‍ച്ചയാവുമെന്നും ഉറപ്പാണ്. ഇന്ത്യയെ പ്രതിനീധികരിച്ച് വിദേശകാര്യമന്ത്രി ഡോ. എസ്.ജയശങ്കറാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

കഴിഞ്ഞമാസം ആദ്യവാരത്തില്‍ വിയറ്റ്‌നാമിന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിലൂടെ, ചൈനീസ് സര്‍വേ കപ്പലായ ഹൈയാംഗ്ഡിഷി-8 നടത്തിയ സമുദ്രതല സീസ്മിക് സര്‍വേയാണ് സംഭവങ്ങളില്‍ ഏറ്റവും പുതിയത്. ചൈനീസ് തീര സംരക്ഷണ സേനയുടെ രണ്ട് കപ്പലുകളും ഹൈയാംഗ് ഡിഷിയ്ക്ക് അകമ്പടി സേവിച്ചിരുന്നു. ചൈനയുടെ ഈ നീക്കം മേഖലയിലും പ്രത്യേകിച്ച് വിയറ്റ്‌നാമിലും അമ്പരപ്പ് ഉണ്ടാക്കിയിട്ടുമുണ്ട്.

ചൈന, തായ്‌വാന്‍, ദക്ഷിണ കിഴക്കേഷ്യന്‍ രാജ്യങ്ങളായ ബ്രൂണൈ, മലേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് ദക്ഷിണ ചൈനാ കടലിന്മേല്‍ അവകാശവാദം ഉന്നയിക്കുന്നത്.

വിഷയത്തില്‍ ചൈന പിന്തുടര്‍ന്നു വരുന്ന നിലപാടുകള്‍ പരിശോധിച്ചാല്‍ മനസ്സിലാവുന്ന ഒന്നുണ്ട്. ദക്ഷിണ കടലിന്മേല്‍ തങ്ങളുന്നയിക്കുന്ന അവകാശ വാദങ്ങളില്‍ പിന്നോട്ടു പോവാന്‍ അവര്‍ തയ്യാറല്ല. മാത്രമല്ല, മറ്റു രാജ്യങ്ങള്‍ക്ക് എന്തെങ്കിലും ഇളവ് നല്‍കാനും അവര്‍ ഒരുക്കമല്ലതാനും.

തങ്ങളുടെ വാദങ്ങളില്‍ ഇളവ് വരുത്താന്‍ ഫിലിപ്പൈന്‍ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടോര്‍ട്ടോ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി സംബന്ധിച്ച തര്‍ക്കത്തില്‍ കര്‍ശന നിലപാടാണ് വിയറ്റ്‌നാം പുലര്‍ത്തുന്നത്.

ധാതുനിക്ഷേപങ്ങള്‍ക്കൊണ്ടും ഭൂമിശാസ്ത്രപരമായ സ്ഥാനം കൊണ്ടും ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ദക്ഷിണ ചൈനാകടല്‍ 11 ബില്യണ്‍ ബാരല്‍ അസംസ്‌കൃത എണ്ണയും 190 ട്രില്യണ്‍ ക്യുബിക് ഫീറ്റ് പ്രകൃതി വാതകവും ഇവിടെ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല ചൈനയുടെ 80% അസംസ്‌കൃത എണ്ണ ഇറക്കുമതിയും ഇതു വഴിയാണ് കടന്നു പോകുന്നത്.

വിഷയത്തില്‍ അന്താരാഷ്ട്ര പിന്തുണ ആവശ്യപ്പെട്ടുള്ള നിലപാടാണഅ വിയറ്റ്‌നാം ഇപ്പോള്‍ സ്വീകരിക്കുന്നത്. വിഷയത്തില്‍ ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ആസ്‌ട്രേലിയ എന്നിവരടങ്ങിയ ക്വാഡ് സഖ്യത്തിന്റെ പിന്തുണ ലഭിക്കുമെന്ന് അവര്‍ കണക്ക് കൂട്ടുന്നു.

വിഷയത്തില്‍ ഇന്ത്യ ഒരു രാജ്യത്തിന്റെയും പക്ഷം ചേര്‍ന്നിട്ടില്ല. എന്നാലാകട്ടെ സമുദ്രമേഖലയില്‍ പ്രധാനപങ്കും നാം വഹിക്കുന്നുണ്ട്. ഇന്ത്യന്‍ പൊതു മേഖല സ്ഥാപനമായ ഒ എന്‍ ജി സി യ്ക്ക് അതീവ താത്പര്യമുള്ള മേഖലയാണ് ദക്ഷിണ ചൈനാ കടല്‍ മേഖല.

സമുദ്ര നിയമ സംബന്ധിയായ യു എന്‍ ക്ലോസ് അടക്കമുളള 1982 ലെ യുനസ്‌കോ നിയമമടക്കമുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിധേയമായി നിയമ വിധേയവും തര്‍ക്കങ്ങളില്ലാത്തതുമായ വാണിജ്യം ഉറപ്പാക്കുക, സ്വതന്ത്രമായ സമുദ്ര സഞ്ചാരം സംരക്ഷിക്കുക എന്നതാണ് ഈ വിഷയത്തില്‍ നമ്മുടെ രാജ്യം സ്വീകരിച്ചിരിക്കുന്ന ഔദ്യോഗിക നിലപാടും.

തെക്കന്‍ ഏഷ്യന്‍ മേഖലയില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ച സാന്നിധ്യം വിയറ്റ്‌നാം എപ്പോഴും സ്വാഗതം ചെയ്തിട്ടുള്ളതാണ്. ഇരു രാജ്യങ്ങളും തമ്മില്‍ സൗഹൃദപരമായ ബന്ധമാണുള്ളത്. വിയറ്റ്‌നാമുമായി സമഗ്രമായ നയതന്ത്രപങ്കാളിത്തമുള്ള മൂന്ന് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മില്‍ ഉന്നത തല രാഷ്ട്രീയ വിശ്വാസ്യതയും നിലനില്‍ക്കുന്നുണ്ട്.

തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഉത്തരവാദിത്തമുള്ള ശക്തിയും കിഴക്കനേഷ്യന്‍ ഉച്ചകോടി അസിയാന്‍ പ്രാദേശിക ഫോറം പോലുള്ള അസിയാന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനങ്ങളില്‍ മുഖ്യ പങ്കാളിയുമായാണ് ഇന്ത്യയെ കണക്കാക്കുന്നത്.

വിയറ്റ്‌നാമും, ചൈനയുമായി ഇന്ത്യയുടെ വികാസ പരിണാമവും ദൃഢബന്ധവും നോക്കുമ്പോള്‍ വിയറ്റ്‌നാമിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രമാര്‍ഗ്ഗ വാര്‍ത്താവിനിമയ സംവിധാനത്തെ സംരക്ഷിക്കാന്‍ ഇന്ത്യയെ വിയറ്റ്‌നാം ആശ്രയിക്കുന്നത് സ്വാഭാവികം മാത്രമാണ്.

ചൈനയുമായി ബഹുകക്ഷി ചര്‍ച്ചകള്‍ വേണമെന്ന നേരത്തെയുള്ള കടുംപിടിത്തം വിട്ട്, ഫിലിപ്പൈന്‍സും വിയറ്റ്‌നാമും ഇപ്പോള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ മതിയെന്ന ചൈനയുടെ അഭിപ്രായത്തോട് യോജിപ്പിലെത്തിയിട്ടുണ്ട്.

ഇന്ത്യയും വിയറ്റ്‌നാമും നയതന്ത്ര പങ്കാളികളായിരിക്കുമ്പോള്‍ തന്നെ ചൈനയുമായുള്ള ബന്ധത്തില്‍ ഇന്ത്യ വളര്‍ച്ച നിലനിര്‍ത്തുന്നു. അസിയാന്‍ കേന്ദ്രീകരണത്തിന്റെ പ്രാധാന്യം ഇന്ത്യ എപ്പോഴും ഉയര്‍ത്തിക്കാട്ടുകയും ദക്ഷിണ ചൈനാക്കടല്‍ വിഷയത്തില്‍ ഒരു പെരുമാറ്റച്ചട്ടം എത്രയും വേഗം ഒപ്പുവെയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. മറ്റ് രാജ്യങ്ങളോട് തല്‍സ്ഥിതി നിലനില്‍ത്താന്‍ ഇന്ത്യ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ഈ പെരുമാറ്റച്ചട്ടം നിയമപരമായി ആരെയും ഒന്നില്‍ നിന്നും തടയുന്നില്ലെങ്കിലും ചൈനയും മറ്റ് തെക്ക് കിഴക്കന്‍ ഏഷ്യന്‍ അവകാശവാദികളും തമ്മിലുള്ള വിശ്വസ്തത ഊട്ടിയുറപ്പിക്കാന്‍ ഇത് ഇടയാക്കും.

1982 ലെ ഐക്യരാഷ്ട്ര സഭ സമുദ്രനിയമം യു എന്‍ ക്ലോസ് അനുസരിക്കുന്നത് ഉറപ്പാക്കണമെന്നും തര്‍ക്ക രാഷ്ട്രങ്ങല്‍ ആഗ്രഹിക്കുന്നു.

നിങ്ങള്‍ കേട്ടത് വാര്‍ത്ത അവലോകനം.

തയ്യാറാക്കിയത്:സന ഹാഷ്മി, പൂര്‍വേഷ്യന്‍- യൂറോപ്യന്‍   കാര്യങ്ങളിലെ വിദഗ്ധ

വിവരണം :കരോള്‍ അബ്രഹാം


Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.