പാര്‍ലമെന്റിലെ ഒരാഴ്ച
പാര്‍ലമെന്റില്‍ ഗവണ്‍മെന്റ് നിരവധി ബില്ലുകള്‍ പാസ്സാക്കിയ ഒരു ആഴ്ചയാണ് കടന്നുപോയത്. കമ്പനി ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസ്സാക്കിയതടക്കം, ബജറ്റ് സെഷന്‍ ആരംഭിക്കുന്നതിന് മുന്‍പ് പ്രാബല്യത്തിലുണ്ടായിരുന്ന എല്ലാ ഓര്‍ഡിനന്‍സുകളും ബില്ലുകളാക്കി പാര്‍ലമെന്റ് പുതുക്കി. ഇത് എന്‍.ഡി.എ. ഗവണ്‍മെന്റിന്റെ പ്രധാന നേട്ടം കൂടിയാണ്. കഴിഞ്ഞ സഭയില്‍ 10 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ പാസ്സാക്കാന്‍ ഗവണ്‍മെന്റിന് സാധിച്ചിരുന്നില്ല. മുത്തലാഖ് ബില്‍,
ദേശീയ മെഡിക്കല്‍ കമ്മീഷന്‍ രൂപീകരണം, ജമ്മു കാശ്മീര്‍ ഭേദഗതി ബില്‍ എന്നിവയാണ് ഇതില്‍ പ്രധാനം.
മുത്തലാഖ് സംബന്ധിച്ച ദൈര്‍ഘ്യമേറിയ ചര്‍ച്ചകള്‍ അവസാനിച്ചയുടന്‍ കമ്പനി നിയമ ഭേദഗതി ബില്‍ ചര്‍ച്ചയ്‌ക്കെടുത്തു. കോര്‍പ്പറേറ്റ് കമ്പനികള്‍ സാമൂഹ്യ പ്രതിബദ്ധത പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധമായും നീക്കിവയ്‌ക്കേണ്ട തുക സംബന്ധിച്ച ഭേദഗതിയാണ് പ്രധാനമായും ബില്ലിലുണ്ടായിരുന്നത്. ഒരു പ്രത്യേക അക്കൗണ്ടിലിട്ട് കമ്പനികള്‍ നിര്‍ബന്ധമായും ഈ തുക മറ്റാവശ്യങ്ങള്‍ക്ക് ചെലവാക്കാതെ മാറ്റിവയ്ക്കണമെന്ന് ഭേദഗതി ലക്ഷ്യമിടുന്നു. മുസ്ലിം വനിതകളും വിവാഹ സംരക്ഷണാവകാശ ബില്‍ രാജ്യസഭയില്‍ പാസാക്കാനായതാണ് പ്രധാന സവിശേഷത. വര്‍ഷങ്ങള്‍ പഴക്കമുള്ള മുത്തലാഖ് വിവാഹ മോചന സമ്പ്രദായം ഏകപക്ഷീയമായതും, മതപരമായ രീതികളുടെ അനിഷേധ്യ ഘടകമല്ലെന്നും സുപ്രീംകോടതി വിധി വന്ന് 2 വര്‍ഷത്തിന് ശേഷമാണ് ഗവണ്‍മെന്റ് ഈ പ്രധാനപ്പെട്ട നിയമനിര്‍മ്മാണം നടപ്പാക്കിയത്.
ലോക്‌സഭ പാസ്സാക്കി 5 ദിവസത്തിനകം രാജ്യസഭയിലും മുത്തലാഖ് നിരോധന ബില്‍ പാസാക്കുകയും പാര്‍ലമെന്റിന്റെ പൂര്‍ണ്ണ അനുമതി ലഭിക്കുകയും ചെയ്തു.
ഭരണകക്ഷിയായ എന്‍.ഡി.എ.യ്ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടുകൂടി ബില്‍ പാസ്സാക്കാനായത്
ഗവണ്‍മെന്റിന്റെ വലിയ വിജയമാണ്. ഒരു പ്രാചീന അനാചാര സമ്പ്രദായത്തെ ഒടുവില്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെത്തിക്കാനായി എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്. മുത്തലാഖ് നിരോധിച്ച പാര്‍ലമെന്റ് ചരിത്രത്തിലെ തെറ്റായ ഒരേടാണ് മുസ്ലീം വനിതകള്‍ക്കായി ശരിയാക്കി നല്‍കിയത്. ഇത് ലിംഗനീതിയുടെ വിജയവും സമൂഹത്തിലെ തുല്യതയുടെ ആക്കം വര്‍ദ്ധിപ്പിക്കുന്നതുമാണെന്നും ശ്രീ. മോദി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ ഇതാഘോഷിക്കുകയാണ്. ജനാധിപത്യത്തിന്റെ മഹത്തരമായ ദിനമെന്നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ വിശേഷിപ്പിച്ചത്. നിയമം പ്രാബല്യത്തിലായതോടെ 3 തവണ തലാഖ് ചൊല്ലി സ്ത്രീകളെ വിവാഹമോചനം ചെയ്യുന്ന രീതി 3 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറി. ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കിയതോടുകൂടി ഇത് നിയമമായി മാറി.
പാപ്പരത്വബില്‍, മെഡിക്കല്‍ കമ്മീഷന്‍ ബില്‍-2019, അനിയന്ത്രിത സമ്പാദ്യബില്‍-2019, കമ്പനി ഭേദഗതിബില്‍, മോട്ടോര്‍ വാഹന ഭേദഗതി എന്നിവയും രാജ്യസഭ പാസാക്കി. മറ്റ് ബില്ലുകള്‍ക്കൊപ്പം വേതനബില്‍, നദീജല തര്‍ക്ക ബില്‍, ഉപഭോക്തൃ സംരക്ഷണബില്‍ എന്നിവ ലോക്‌സഭയും പാസ്സാക്കിയിട്ടുണ്ട്.
ഇത്തവണത്തെ ബജറ്റിലെ നികുതി സംബന്ധിച്ച പരിഷ്‌ക്കാരങ്ങള്‍ ഇന്ത്യയില്‍ വ്യാപാരം തുടങ്ങുന്നതിന് അനുയോജ്യമാകുകയും,
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രതികരിച്ചു.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണം ആര്‍.ബി.ഐ. ഏറ്റെടുക്കണമെന്നത് ഗവണ്‍മെന്റ് നിര്‍ബന്ധമാക്കുകയും ചെയ്തു.
മൂന്ന് വര്‍ഷം പഴക്കമുള്ള പാപ്പരത്ത ബില്‍ (ഐ.ബി.സി.) ഭേദഗതിയും രാജ്യസഭ പാസ്സാക്കി. ഈ ഭേദഗതിയനുസരിച്ച് കോര്‍പ്പറേറ്റുകളുടെ കൃത്യമായ ഭരണനിര്‍വഹണത്തിനും, പാപ്പരത്ത വിഷയത്തിലുള്ള അവ്യക്തതയും ഇല്ലാതാക്കാനാകും. ഐ.ബി.സി.യിലേക്ക് മാറ്റപ്പെട്ട കേസുകള്‍ 330 ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
അനിയന്ത്രിത സമ്പാദ്യ പദ്ധതി ബില്‍-2019-20 രാജ്യസഭ ഏകകണ്‌ഠേന പാസാക്കി. ഇതോടെ കണക്കില്‍പ്പെടാത്ത സമ്പാദ്യങ്ങള്‍ക്ക് നിയന്ത്രണമോ നിരോധനമോ നടപ്പിലാകും.
ലോക്‌സഭ ഈയാഴ്ച പാസ്സാക്കിയ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍-2019-ലൂടെ 1956-ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍ സില്‍ ആക്ടിനെയാണ് റദ്ദുചെയ്തത്. മികച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും കോളേജുകളെയും വാര്‍ത്തെടുക്കാനും സുതാര്യത കൊണ്ടുവരുന്നതിനുമാണ് ബില്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ വിശദീകരിച്ചു.
ഉപഭോക്തൃ അവകാശങ്ങളെ സംരക്ഷിക്കുന്നതിനും കൃത്യമായി നടപ്പില്‍ വരുത്തുന്നതിനുമായി ഉപഭോക്തൃ സംരക്ഷണ ബില്ലും ഈ സഭ പാസ്സാക്കി. ഇതനുസരിച്ച് കേവലം ഒരു ഉപഭോക്താവ് പരാതി ഫയല്‍ ചെയ്താല്‍ പോലും ഉടനടി നടപടിയുണ്ടാവും. 1986-ലെ ഉപഭോക്തൃ സംരക്ഷണ ബില്ലിനെയാണ് 2019-ലെ ബില്‍ മാറ്റിവച്ചത്. തൊഴിലാളി പരിഷ്‌ക്കാരങ്ങളുടെ പ്രധാന ചുവടായ വേതനബില്ലും ലോക്‌സഭ പാസ്സാക്കിയിട്ടുണ്ട്.
തയ്യാറാക്കിയത്: യോഗേഷ് സൂദ്
മാധ്യമ പ്രവര്‍ത്തകന്‍
വിവരണം : വീണാ മുകുന്ദന്‍

Comments
Post a Comment