രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പശ്ചിമ ആഫ്രിക്കന് സന്ദര്ശനം
പശ്ചിമ ആഫ്രിക്കയിലെ ബെനിന്‍, ദി ഗാംബിയ, ഗ്യുനിയ എന്നീ രാജ്യങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സന്ദര്‍ശിച്ചു. രാഷ്ട്രപതിയുടെ ഏഴ് ദിവസത്തെ പശ്ചിമ ആഫ്രിക്കന് സന്ദര്‍ശനം ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ സഹായിച്ചതായി വിലയിരുത്തുന്നു. ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന
പടിഞ്ഞാറന്‍ ആഫ്രിക്കക്ക് ഇന്ത്യ നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു ശ്രീ. രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനം.
മൂന്ന് രാജ്യങ്ങളിലും സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ രാഷ്ട്രപതിയാണ് ശ്രീ. രാംനാഥ് കോവിന്ദ്. ഇംഗ്ലീഷ് സംസാരിക്കുന്ന മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം, ഫ്രഞ്ച് സംസാരിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെതിനേക്കാള്‍ ഊഷ്മളമാണ്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിലൂടെ ഇതിന് ഒരു മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രഞ്ച് കോളനികളായിരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന് നിരവധി പദ്ധതികള്‍ നേരത്തേ തന്നെ കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗായാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനം. ആഫ്രിക്കന്‍ മേഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നിനും, ഭൂഖണ്ഡത്തിന്റെ ആകെ വികസനത്തിനും ഇന്ത്യയുടെ കാര്യക്ഷമമായ ഇടപെടലിന്റെ ഭാഗമായുള്ള സന്ദര്‍ശനമാണിത്.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിനിടെ അവിടുത്തെ രാഷ്ട്ര നേതാക്കളുമായും, ഉന്നതതല ഉദേ്യാഗസ്ഥരുമായും, വ്യവസായ സംരംഭകരുമായും രാഷ്ട്രപതി കൂടിക്കാഴ്ച നടത്തി. ബെനിനിലേയും, ഗാംബിയയിലേയും ദേശീയ അസംബ്ലികളെ ശ്രീ. രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്തു. മൂന്ന് രാജ്യങ്ങളിലുമുള്ള ഇന്ത്യന്‍ ജനതയേയും രാഷ്ട്രപതി അഭിവാദ്യം ചെയ്തു. ഉഭയകക്ഷി താല്‍പര്യമുള്ള നിരവധി വിഷയങ്ങളെക്കുറിച്ച് ഉന്നതതല യോഗങ്ങളില്‍ ചര്‍ച്ച ചെയ്തു. വ്യാപാരം, നിക്ഷേപം, സൗരോര്‍ജ്ജം, കൃഷി, ഡിജിറ്റല്‍
3
സാങ്കേതിക വിദ്യ, സമുദ്ര സുരക്ഷ, പ്രതിരോധം തുടങ്ങി വിവിധ മേഖലകളിലുള്ള സഹകരണത്തെക്കുറിച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നു.
കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനും പരസ്പര നിക്ഷേപത്തിനും ബെനിനില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. ഇ-വിസ പദ്ധതി ആരംഭിക്കുമെന്നും രാഷ്ട്രപതി പ്രഖ്യാപിച്ചു. ഗാംബിയയിലെ ഇന്ത്യന്‍ സംരംഭങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ കൂടുതല്‍ ശക്തമാക്കണമെന്ന് ഗാംബിയന്‍ ഭരണാധികാരികളോട് ശ്രീ. രാംനാഥ് കോവിന്ദ് അഭ്യര്‍ത്ഥിച്ചു. ഗിനിയയില്‍ ഖനി വ്യവസായത്തിലും, ആരോഗ്യ, മരുന്ന് നിര്‍മ്മാണ മേഖലയിലും മറ്റും ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും രാഷ്ട്രപതി പറഞ്ഞു.
ഇത് കൂടാതെ ബെനിനിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി യു.എസ്. ഡോളറിന്റെ വായ്പാ സഹായവും രാഷ്ട്രപതി പ്രഖ്യാപിച്ചു. ഗാംബിയയിലെ കുടില്‍ വ്യവസായങ്ങള്‍, പരിപോഷിപ്പിക്കുന്നതിനും, നൈപുണ്യ വികസനത്തിനും, അഞ്ച് ലക്ഷം ഡോളറിന്റെ സഹായം ശ്രീ. രാംനാഥ് കോവിന്ദ് വാഗ്ദാനം ചെയ്തു. അവിടുത്തെ നീതിന്യായ വ്യവസ്ഥയുടേയും, പോലിസിന്റേയും മറ്റ് ഭരണനിര്‍വ്വഹണ മേഖലകളുടേയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിന് ഇന്ത്യ തയ്യാറാണെന്നും രാഷ്ട്രപതി ഉറപ്പ് നല്‍കി.
4
കൊണാക്രി ജലസേചന പദ്ധതിക്കായി 17 കോടി യു.എസ്. ഡോളറിന്റെ വായ്പ ഗിനിയ്ക്ക് നല്‍കുമെന്നും ശ്രീ. രാംനാഥ് കോവിന്ദ് വ്യക്തമാക്കി. മൂന്ന് രാജ്യങ്ങളിലും അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയുടെ ഭാഗമായി നിരവധി പദ്ധതികള്‍ ആരംഭിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.
മൂന്ന് രാജ്യങ്ങളിലേയും സുരക്ഷാ-പ്രതിരോധ മേഖലകളില്‍ സഹകരണത്തിനുള്ള സന്നദ്ധത ഇന്ത്യ അറിയിച്ചു. മേഖലയിലെ കടല്‍ക്കൊള്ള തടയുന്നതിനും സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പരിശീലന പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ശ്രീ. രാംനാഥ് കോവിന്ദ് അറിയിച്ചു.
മൂന്ന് രാജ്യങ്ങളിലുമായി 7 ദിവസം നീണ്ടുനിന്ന സന്ദര്‍ശനത്തിനിടെ ആരോഗ്യം, വിദ്യാഭ്യാസ, നൈപുണ്യ വികസനം, വ്യാപാരം, സുരക്ഷ, പ്രതിരോധം തുടങ്ങിയ നിരവധി മേഖലകളുമായി ബന്ധപ്പെട്ട് നിരവധി കരാറുകളില്‍ രാഷ്ട്ര പ്രമുഖന്മാര്‍ ഒപ്പുവച്ചു. ശ്രീ. രാംനാഥ് കോവിന്ദിന്റെ ത്രിരാഷ്ട്ര സന്ദര്‍ശനം മേഖലയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനും ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താനും സഹായകരമായതായി വിലയിരുത്തപ്പെടുന്നു.

തയ്യാറാക്കിയത്:
ഡോ. നിവേദിതാ റേ
ആഫ്രിക്കകാര്യ വിദഗ്ധ
വിവരണം : ദീപു
Comments
Post a Comment