ജമ്മു കാശ്മീരില്‍ ഇത്, ചരിത്രപരമായ മാറ്റം

ഭരണഘടനയുടെ 370-ാം വകുപ്പ് പരിഷ്‌കരിച്ചുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ ഉത്തരവിടുകയുണ്ടായി. ജമ്മു കാശ്മീര്‍ സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ഒരു താത്ക്കാലിക വ്യവസ്ഥ ഉള്‍പ്പെടുന്നതാണ് 370-ാം വകുപ്പ്. എന്നാല്‍ പുതിയ ഉത്തരവോടെ നമ്മുടെ ഭരണഘടനയുടെ എല്ലാ വകുപ്പുകളും ഇനി മുതല്‍ ജമ്മു കാശ്മീരിനും ബാധകമായിരിക്കും.

സ്ഥിരതാമസക്കാര്‍ക്ക് അഥവാ അംഗീകൃത താമസ്സക്കാര്‍ക്ക് മാത്രം ഭൂസ്വത്തിന്മേലുള്ള അവകാശങ്ങള്‍ നല്‍കുന്ന 35-എ വകുപ്പിനും ഇതോടെ അവസാനമായി. 1954-ലെ രാഷ്ട്രപതി ഉത്തരവിനെ തുടര്‍ന്ന്

2

വന്ന ഈ വകുപ്പും ഇന്നലത്തെ പുതിയ ഉത്തരവിനെ തുടര്‍ന്ന് അസാധുവായി.

ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി നീക്കം ചെയ്യാനും, സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റാനും ശുപാര്‍ശ ചെയ്യുന്ന പുനസംഘടനാ ബില്ലും രാജ്യസഭ ഇന്നലെ പാസ്സാക്കി.

ലെഫ്റ്റനന്റ് ഗവര്‍ണറും, നിയമനിര്‍മ്മാണ സഭയുമുള്ള കേന്ദ്രഭരണ പ്രദേശമായി ഇനിമുതല്‍ ജമ്മു കാശ്മീര്‍ മാറും. ലഡാക്കാവട്ടെ, നിയമ നിര്‍മ്മാണ സഭയില്ലാതെ, നേരിട്ട് ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരത്തിന് കീഴിലും.

പാര്‍ലമെന്റ് പാസ്സാക്കിയ എല്ലാ നിയമങ്ങളും ഇനി മുതല്‍ ജമ്മു കാശ്മീരിനും ബാധകമായിരിക്കുമെന്ന് രാജ്യസഭയില്‍ ചര്‍ച്ചയ്ക്കിടെ ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇതോടെ ജമ്മു കാശ്മീര്‍ പൗരന്മാര്‍ക്ക് ഇതുവരെ നിഷേധിക്കപ്പെട്ടിരുന്ന വിദ്യാഭ്യാസ അവകാശ നിയമം,സ്ത്രീകള്‍ക്ക് തുല്യവകാശങ്ങള്‍ ഉറപ്പാക്കുന്ന നിയമം അടക്കമുള്ളവ ഇനി വിവേചനമില്ലാതെ ഏവര്‍ക്കും ലഭ്യമാകും. സ്വത്ത് വകകള്‍ സംബന്ധിച്ച അവകാശങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ക്ക് തുല്യമായ രീതിയില്‍ ഇനി മുതല്‍ ഇവിടെയും നിലവില്‍ വരും. ജമ്മു കാശ്മിര്‍ നിയമ നിര്‍മ്മാണ സഭയുടെ കാലാവധി 6 വര്‍ഷത്തില്‍ നിന്ന് 5 വര്‍ഷമായി കുറയും. മാത്രമല്ല ജമ്മു
3

കാശ്മീരിന് ഇനി മുതല്‍ പ്രത്യേക പതാകയോ ഭരണഘടനയോ ഉണ്ടായിരിക്കില്ല.

ഇന്ത്യന്‍ പീനല്‍ കോഡിന് ഇനി മുതല്‍ സംസ്ഥാനത്ത് പ്രഥമ പരിഗണന ലഭിക്കും. നിലവില്‍ ജമ്മു കാശ്മീര്‍ ഗവണ്‍മെന്റിന്റെ അംഗീകാരമില്ലാത്തവര്‍ക്കും, ഇനി മുതല്‍ ജമ്മു കാശ്മീരില്‍ സ്ഥിരമായി താമസിക്കാനാവും.

ജനങ്ങളുടെ പുരോഗതിയ്ക്കും, താഴെയ്ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും, പുതിയ നിയമം വഴിതുറക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ 70 വര്‍ഷമായി അനുഭവിച്ചുവരുന്ന പ്രത്യേക പദവി, ചില കുടുംബങ്ങള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്ക് നല്‍കിയതിനേക്കാള്‍ നാലിരട്ടി തുകയാണ് ജമ്മു കാശ്മീരിന് നല്‍കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പക്ഷെ കടുത്ത അഴിമതിമൂലം വികസനത്തിന്റെ ഗുണഫലങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.

പുതിയ നടപടിയിലൂടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ തന്നെ, കൂടുതല്‍ വികസനങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്നും, വിനോദസഞ്ചാരം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ വന്‍ പുരോഗതി ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
4

നാട്ടുരാജ്യങ്ങളുടെ ലയനചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവുന്ന ഒന്നുണ്ട്. നാട്ടുരാജ്യങ്ങളായ ഹൈദരാബാദ്,, മൈസൂര്‍, ജുനഗഡ് എന്നിവ കാലക്രമത്തില്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി മാറുകയായിരുന്നു.

എന്നാല്‍, ജമ്മു കാശ്മീരിനെ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാക്കുന്നതില്‍ 370-ാം വകുപ്പ് ഒരു തടസ്സമായി നിന്നു. മാത്രമല്ല, തങ്ങളുടെ സ്ഥാപിത താത്പര്യങ്ങള്‍ക്കായി, സംസ്ഥാനത്തെ ജനങ്ങളെ മനപൂര്‍വം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെടുത്താനായി ചിലര്‍, ഈ പ്രത്യേക പദവിയെ ദുരുപയോഗപ്പെടുത്തുകയും ചെയ്തു.

സംസ്ഥാനത്ത് നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെപ്പറ്റിയും ആഭ്യന്തരമന്ത്രി സൂചിപ്പിക്കുകയുണ്ടായി. പ്രത്യേക പദവി എടുത്തുകളഞ്ഞ്, സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറ്റാനുള്ള തീരുമാനം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നമുക്ക് മുന്‍തൂക്കം നല്‍കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

രാജ്യത്തെമ്പാടുമുള്ള പൗരന്മാര്‍ ബാലറ്റിലൂടെ വോട്ടവകാശം രേഖപ്പെടുത്തുമ്പോള്‍, തീവ്രവാദ ചിന്തകള്‍ പ്രോത്സാഹിപ്പിച്ചും, ക്രൂരമായ കൊലപാതകങ്ങളിലൂടെയും ചിലര്‍, ഈ ജനാധിപത്യ പ്രക്രിയയെ ഇവിടെ ദുഷ്‌കരമാക്കി.

സംസ്ഥാനത്തെ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി കൂട്ടിച്ചേര്‍ത്തിലൂടെ ജനങ്ങള്‍ക്ക് കാര്യക്ഷമമായ ഭരണത്തിന്റേയും വിശാലമായ വികസന

5
പദ്ധതികളുടേയും ഗുണഫലങ്ങള്‍ ലഭിക്കും. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നിഷേധിച്ചു കൊണ്ടാണ് ജമ്മു കാശ്മീരില്‍ ഇതുവരെ ഭീകരവാദം നിലനിന്നു പോന്നത്. മേഖലയുടെ സമ്പദ്ഘടനയിലും, രാഷ്ട്രീയത്തിലും ഇവര്‍ നിര്‍ണ്ണായകമായ സ്വാധീനമാണ് ചെലുത്തിവന്നതും.

തീവ്രവാദത്തെ കൂടുതല്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ പുതിയ നിയമങ്ങളും രാഷ്ട്രപതിയുടെ ഉത്തരവും കേന്ദ്ര-സംസ്ഥാന ഭരണ കൂടങ്ങള്‍ക്ക് സഹായകരമാകും.

എന്നാല്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിനും ഇവ വഴി തുറന്നിട്ടുണ്ട്. ഇത്തരം ആരോപണങ്ങള്‍ക്ക് എന്തെങ്കിലും കഴമ്പുണ്ടോ അതോ ഭരണകൂടത്തിന്റെ ശക്തമായ നടപടിയാണോ ശരിയെന്ന് വരും ദിവസങ്ങള്‍ തെളിയിക്കും.
തയ്യാറാക്കിയത്   :  ഷീല്‍ കാന്ത് ശര്‍മ്മ
മുന്‍ സാര്‍ക്ക് സെക്രട്ടറി ജനറല്‍.
വിവരണം : ദീപു എസ്.എല്‍.

Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.