പാകിസ്ഥാന്റെവീണ്ടുവിചാരമില്ലാത്ത പ്രതികരണം

ഭരണഘടനയുടെ 370-ാം അനുച്ഛേദം ഇന്ത്യ റദ്ദാക്കിയത് പാകിസ്ഥാനെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരുപടി മുന്നോട്ടുള്ള ഇന്ത്യയുടെ ഈ നടപടി അവര്‍ ഒട്ടും തന്നെ പ്രതീക്ഷിച്ചതല്ല. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി ജമ്മു കാശ്മിര്‍, ലഡാക്ക്എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ രൂപീകരിച്ചത് തീര്‍ത്തും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. എന്നാല്‍ ഈ നീക്കം പാകിസ്ഥാനെ പൂര്‍ണമായും സ്തബ്ധരാക്കി. ഈ നീക്കത്തോടെ കാശ്മീര്‍ കാര്യങ്ങളില്‍ സമ്പൂര്‍ണമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പാകിസ്ഥാന് നല്ലവണ്ണംഅറിയാം. അതുകൊണ്ടാണ് ഇമ്രാന്‍ ഖാന്‍ ഗവണ്‍മെന്റ്

അസാധാരണമായഒരുഎടുത്തുചാട്ടത്തിന് തുനിഞ്ഞത്.

പാകിസ്ഥാന്‍ ഹൈക്കമ്മീഷണറെ തിരികെ വിളിച്ചും ഇന്ത്യന്‍ ഹൈക്കമ്മീഷണറെ മടക്കിയയച്ചും ഇന്ത്യയുമായുള്ള വ്യാപാരബന്ധം റദ്ദാക്കിയും, നയതന്ത്ര ബന്ധങ്ങള്‍ തരംതാഴ്ത്തിയിരിക്കുകയാണ് പാകിസ്ഥാന്‍. എന്തോ സംഭവിച്ചിരിക്കുന്നുവെന്ന തരത്തില്‍, കാശ്മീര്‍ പ്രശ്‌നങ്ങളിലിടപെടാന്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ പാകിസ്ഥാന്‍ ഭീഷണിപ്പെടുത്തുന്നു. പാകിസ്ഥാന്റെ ഇത്തരം നടപടികള്‍ ആരും തന്നെ ഗൗരവമായി കണക്കിലെടുക്കാത്തതിനാല്‍ ഒരു സഹായവും അവര്‍ക്ക് ലഭിക്കാന്‍ പോകുന്നില്ല.

പാകിസ്ഥാന്റെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ ഭാഗമാണ് എക്കാലവും കാശ്മീര്‍. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനവും, കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന പ്രസിഡന്റ് റൊണാള്‍ഡ ്ട്രംപിന്റെ വാഗ്ദാനവും വിജയമായാണ് അവര്‍ കണ്ടിരുന്നത്. എന്നാല്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ഇന്ത്യാ ഗവണ്‍മെന്റിന്റെ തീരുമാനം പാകിസ്ഥാനിലെ ആഭ്യന്തരരാഷ്ട്രീയാന്തരീക്ഷത്തെയാകെ മാറ്റിമറിച്ചു.

കാശ്മീര്‍വിഷയത്തില്‍ പാകിസ്ഥാന്‍ നാഷണല്‍അസംബ്ലി പ്രത്യേകയോഗംചേര്‍ന്നു. ഗവണ്‍മെന്റും സൈന്യവും ഇന്ത്യയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി. എന്നാല്‍ പ്രതിപക്ഷം, ഇമ്രാന്‍ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ സദുദ്ദേശ്യത്തെ ചോദ്യംചെയ്തു.

സ്വാതന്ത്ര്യത്തിനായുള്ള കാശ്മീരി ജനതയുടെ ശ്രമങ്ങളെ തുരങ്കംവയ്ക്കുന്നതിനായിരുന്നു ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനമെന്ന് അവര്‍ തുറന്നടിച്ചു. അഴിമതിക്കേസുകളില്‍ പകുതിയോളം അംഗങ്ങളെ ജയിലില്‍ അടച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിന്റെ ആവശ്യകതയെ അവര്‍ ചോദ്യംചെയ്തു. കാശ്മീര്‍ വിഷയത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് ഇമ്രാന്‍ഖാന്‍ ഗവണ്‍മെന്റ് പ്രതിപക്ഷത്തോട് ആവശ്യപ്പെടുന്നു.

കാശ്മീരിലെ ജനസംഖ്യാപരമായ ഏതൊരു മാറ്റവും കാശ്മീര്‍ വിഷയത്തിലുള്ള പാകിസ്ഥാന്റെ വാദങ്ങളില്‍ കാതലായ മാറ്റം വരുത്തുമെന്ന് അവിടുത്തെ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ജിഹാദ് എന്ന പേരിലും ഭീകതയ്‌ക്കെതിരെ പോരാടാന്‍ എന്ന പേരിലും ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും പണം പിരിക്കാനുള്ള പാകിസ്ഥാന്റെ തുറുപ്പ് ചീട്ടാണ് കാശ്മീര്‍വിഷയം.

കാശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റാനുള്ള ഇന്ത്യയുടെ തീരുമാനത്തോടെ കാശ്മീര്‍ വിഷയം ഉപയോഗിച്ചുള്ള പണപ്പിരിവിന്റെ വാതില്‍ പാകിസ്ഥാന്റേയും അവരുടെ മതമൗലികവാദ സംഘടകളുടേയും മുന്നില്‍ എന്നത്തേയ്ക്കുമായി കൊട്ടിയടയ്ക്കപ്പെടും.

കാശ്മീരിന്റെ ഭരണം ഇന്ത്യാഗവണ്‍മെന്റില്‍ പൂര്‍ണമായും നിക്ഷിപ്തമാവുകയും അത് ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യുന്നപക്ഷം കാശ്മീരിനെ സംബന്ധിച്ച രാഷ്ട്രീയ ന്യായവാദം പാകിസ്ഥാനില്‍ നാമാവശേഷമാകുമെന്ന് പാകിസ്ഥാനി നിരീക്ഷകന്‍ അഭിപ്രായപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി കാശ്മീര്‍ പ്രക്ഷോഭത്തിന് പാകിസ്ഥാന്‍ നല്‍കി വരുന്ന പിന്തുണകുറഞ്ഞു വരുന്നതായും, അന്താരാഷ്ട്ര വേദികളില്‍ കാശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടാത്തതിന് പാക്ഗവണ്‍മെന്റുകളെ ജനങ്ങള്‍ കുറ്റപ്പെടുത്തുകയും ചെയ്തു വരുന്നതായിഒട്ടേറെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്കുശേഷം അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ആരും തന്നെ പാകിസ്ഥാന്റെ പക്ഷം ചേര്‍ന്നിട്ടില്ല. ഇസ്ലാമിക സഹകരണ സംഘടനയായ ഒ.ഐ.സി.യിലേക്ക് പ്രശ്‌നം കൊണ്ടെത്തിക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇപ്പോള്‍ ശ്രമിക്കുകയാണ്.

തുര്‍ക്കി, മലേഷ്യ എന്നീ രാജ്യങ്ങളിലെ നേതാക്കന്മാരുമായി ഇമ്രാന്‍ഖാന്‍ ബന്ധപ്പെടുകയും ചെയ്തു.

കാശ്മീര്‍ വിഷയം ആഭ്യന്തരകാര്യം മാത്രമാക്കി തല്‍സ്ഥിതിയില്‍ മാറ്റം വരുത്തിയ ഇന്ത്യ, പാകിസ്ഥാനെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. ഇതോടെ കാശ്മീര്‍ എന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നം അല്ലാതായി തീര്‍ന്നിരിക്കുന്നു. ഇത് പാകിസ്ഥാന് തന്ത്രപരമായും രാഷ്ട്രീയപരമായും കനത്ത നഷ്ടമാണ്.

പാക് അധിനിവേശ കാശ്മീരിനോടും ഗില്‍ഗിത് ബാള്‍ട്ടിസ്ഥാനോടും കാലങ്ങളായി പാകിസ്ഥാന്‍ ക്രൂരതയാണ് കാണിച്ചിട്ടുള്ളതെന്ന് ഓര്‍ക്കണം. പാക് അധിനിവേശ കാശ്മീരില്‍ നിന്ന് വേര്‍പെടുത്തിയ ഗില്‍ഗിത് ബാള്‍ട്ടിസ്ഥാന് ഭരണഘടനാപരമായോ, ജനാധിപത്യപരമായോ യാതൊരു അവകാശങ്ങളും ഇതുവരെയും നല്‍കിയിട്ടില്ല. വടക്കന്‍ മേഖലയുടെ ദൈനം ദിന കാര്യങ്ങള്‍ ഇസ്ലാമാബാദാണ് നിയന്ത്രിക്കുന്നത്. ഇന്ന് കാശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ അവകാശങ്ങളെപ്പറ്റിപ്പറയുമ്പോള്‍, ഗില്‍ഗിത ബാള്‍ട്ടിസ്ഥാനിലേയും അനധികൃതമായി കൈവശം വച്ചിരിക്കുന്ന പാക് അധിനിവേശ കാശ്മീരിലേയും ജനങ്ങളുടെ അവകാശങ്ങളെപ്പറ്റിയും പാകിസ്ഥാന് പറയാനുകുമോ?

തയ്യാറാക്കിയത്: ഡോ. സൈനബ് അക്തര്‍

പാകിസ്ഥാന്‍വിശകലന വിദഗ്ധ

വിവരണം : ഷീജ


Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം