ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി ഇന്ത്യയുടെ ശക്തമായ എതിര്‍വാദം
ഐക്യരാഷ്ട്ര സഭയുടെ 42-ാംമത് മനുഷ്യാവകാശ സമിതി യോഗത്തില്‍ കശ്മീര്‍ വിഷയം ഒരു പ്രമേയം വഴി അവതരിപ്പിച്ച് അതിനെ അന്താരാഷ്ട്രവല്‍ക്കരിക്കാനുള്ള പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈഷിയുടെ ശ്രമം അമ്പേ പരാജയപ്പെട്ടു. 47 അംഗ സമിതിയില്‍ 24 രാജ്യങ്ങളുടെയെങ്കിലും പിന്തുണ കിട്ടിയാലേ അടിയന്തിര പ്രമേയം അവതരിപ്പിക്കാനാകു. ഇതിനായി അപേക്ഷ നല്‍കേണ്ട അവസാന തീയതി ഈ മാസം 19-നാണ്. എങ്കിലും ഈ വിഷയത്തില്‍ ഒരു പരസ്യ വാദപ്രതിപാദം പോലും നടക്കാതെ പരാജയപ്പെടുകയായിരുന്നു. കശ്മീര്‍ വിഷയത്തിന് വലിയ ഗൗരത്വം കൊടുക്കേണ്ടെന്ന ഇന്ത്യയുടെ നിലപാട് മൂലം ജനീവയിലേക്ക് മന്ത്രിയെ അയച്ചില്ല. കശ്മീര്‍ വിഷയത്തില്‍ വ്യാജ പ്രചാരണമാണ് കിസാന്‍ നടത്തേണ്ടതെന്ന് ഇന്ത്യ പറഞ്ഞു.
കശ്മീരില്‍ മനഷ്യാവകശ ധ്വംസനമാണ് നടക്കുന്നതെന്നും ഇത് അന്വേഷിക്കുവാന്‍ ഒരു സംയുക്ത സംഘം വേണമെന്നും പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈഷി ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാന്‍ വീണ്ടും ശ്രമിച്ചിരുന്നു. എന്നാല്‍ കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ഇപ്പോള്‍ കശ്മീരില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളെ തടയുന്നതിനും ഒപ്പം കശ്മീരിലെ ജനതയ്ക്ക് സുരക്ഷ ഒരുക്കുന്നതിനും വേണ്ടിയാണെന്ന് ഇന്ത്യ ശക്തമായി വാദിച്ച് പാകിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് തടയിടുകയുമായിരുന്നു. ഏറ്റവും വിനാശകരമായ മനുഷ്യാവകാശം ധ്വംസനം നടക്കുന്നത് ഭീകരത വഴിയാണെന്നും ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെയാണ് അംഗങ്ങള്‍ സംസാരിക്കേണ്ടതെന്നും ഇന്ത്യ സമിതി യോഗത്തില്‍ തിരിച്ചടിച്ചു.
ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയായ വിജയ് ഥാക്കൂരിന്റെ നേതൃത്വത്തില്‍ പാകിസ്ഥാനിലെ മുന്‍ ഇന്ത്യ സ്ഥാനപതി അജയ് കമിസാരിയ, ഇന്ത്യന്‍ അംബാസിഡര്‍ രാജീവ് ചന്ദര്‍, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി സമിതിയില്‍ ശക്തമായി വാദിച്ചത്. സമിതിയിലെ ഒരംഗം തന്റെ രാജ്യത്തിനെതിരെ തെറ്റായ ആരോപണങ്ങളും കെട്ടിച്ചമച്ച കുറ്റങ്ങളുടേയും ഒരു വിവരണമാണ് നല്‍കുന്നത് എന്ന് പറഞ്ഞായിരുന്നു ശ്രീ വിജയ് ഥാക്കൂര്‍ സിങ് പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. കെട്ടിച്ചമച്ച ഇത്തരം ആരോപണങ്ങള്‍ ആഗോള ഭീകരതയുടെ ഉദ്ഭവകേന്ദ്രത്തില്‍ നിന്നാണെന്നുള്ളത് ലോകത്തിന് ബോധ്യമുണ്ടെന്നും ശ്രീ സിങ് പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ഭീകരത പോഷിപ്പിക്കുന്ന രാജ്യമാണിത്. പാകിസ്ഥാനുള്ളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ സമിതിയില്‍ ഉയര്‍ത്തി കാട്ടുന്നതിലും ഇന്ത്യന്‍ പ്രതിനിധികള്‍ വിജയിച്ചു. പാകിസ്ഥാന്റെ നേതൃത്വത്തില്‍ നടക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയെ പ്രതിനിധികള്‍ ഉയര്‍ത്തികാട്ടുകയും ചെയ്തു. രണ്ട് സംഭവങ്ങള്‍ ഇന്ത്യ ശക്തമായി ചൂണ്ടിക്കാട്ടി.
ആദ്യത്തേത് ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയ പാകിസ്ഥാന്‍ തെഹ്‌റീക് ഇന്‍സാഫ് പാര്‍ട്ടിയില്‍ നിന്നുള്ള മുന്‍ നിയമവിദഗ്ധന്‍ ബെല്‍ദേവ് സിംഗിന്റെ സന്ദേശമായിരുന്നു. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ സിക്കുകാരും ഹിന്ദുക്കളും മാത്രമല്ല മുസ്ലീങ്ങളും പീഡനങ്ങള്‍ക്ക് ഇരകളാകുന്നുണ്ടെന്ന് പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
സിന്ധ്, ബലൂചിസ്ഥാന്‍ ഖൈബര്‍ പഖ്ടൂണ്‍ക്വാ എന്നിവിടങ്ങളിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ലോക ശ്രദ്ധയാകര്‍ഷിക്കുന്നതിനായി ജനീവയില്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയോഗം നടന്ന കെട്ടിടത്തിന് പുറത്ത് ലോക സിന്ധി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമാണ് രണ്ടാമത്തേത്. ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി ചേരുന്നതിന് തൊട്ടുമുന്‍പ് ഭീകര പട്ടികയിലുള്ള മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ മോചിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കശ്മീരില്‍ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ തീവ്രവാദികളെ പ്രേരിപ്പിക്കുന്നതിനായി അതിര്‍ത്തക്ക് സമീപം ഭീകരക്യാമ്പുകളിലേക്ക് അസറിനെ അയയ്ക്കാനാണ് നീക്കം. ദ്വിമുഖതന്ത്രം പ്രയോഗിക്കാനാണ് പാകിസ്ഥാന് അതിന്റെ ഭാഗമായി ആദ്യം രാജസ്ഥാന്‍ സിയാല്‍ കോട്ട് മേഖലയില്‍ തങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്തുകയും രണ്ടാമതായി ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതി യോഗത്തിന് ജമ്മു കശ്മീരില്‍ നുഴഞ്ഞു കയറ്റം വര്‍ദ്ധിപ്പിക്കാനും ആണ് പാകിസ്ഥാന്‍ പദ്ധതിയിട്ടിരുന്നത്.
അതേസമയം അന്താരാഷ്ട്ര സമൂഹം ഇന്ത്യന്‍ നിലപാടുകള്‍ക്ക് അംഗീകാരം നല്‍കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയില്‍ പാകിസ്ഥാനേറ്റ പരാജയവും തീവ്രവാദത്തെ പിന്തുണയ്ക്കുന്ന അവരുടെ നിലപാടുകളും ഈ മാസം 27 ന് ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യുമ്പോള്‍ ഇമ്രാന്‍ഖാനെ പ്രയാസപ്പെടുത്തും. അതേസമയം എല്ലാ ഔദ്യോഗിക ഫോറങ്ങളിലും ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ ശബ്ദമുയര്‍ത്തുമ്പോള്‍ കശ്മീരില്‍ തങ്ങള്‍ എടുത്ത നിലപാടുകള്‍ക്ക് അന്താരാഷ്ട്ര പിന്തുണ ലഭിക്കുന്നതിനു വേണ്ടി ബഹളങ്ങളില്ലാതെ ഇന്ത്യ പ്രവര്‍ത്തിക്കുന്നു.
ഇങ്ങനെയാണെങ്കിലും തെറ്റായ പ്രചാരണം നടത്തി കശ്മീര്‍ വിഷയം പെരുപ്പിച്ചു കാണിക്കാനും തീവ്രവാദ നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനുമാണ് പാകിസ്ഥാന്റെ നീക്കം. നാളെ മുസ്സാഫര്‍ ബാദില്‍ ഒരു പൊതു പരിപാടിയില്‍ പാകിസ്ഥാന്‍ ജനതയെ അഭിസംബോധന ചെയ്യുമെന്ന് നേരത്തെ തന്നെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ജമ്മുകശ്മീര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ യോഗം. ഈ സാഹചര്യത്തില്‍ അടുത്തമാസം നടക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്‌ഫോഴ്‌സിന് മുമ്പായി പാകിസ്ഥാനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള അവസരം ഇന്ത്യ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
തയ്യാറാക്കിയത് : ഡോ. സൈനബ് അക്തര്‍
നയതന്ത്ര വിശകലന വക്താവ്
വിവരണം : ദീപു എസ്. എല്‍

Comments
Post a Comment