കിഴക്കന്‍ രാജ്യങ്ങളുമായുള്ള ഇടപെടലിന് ആക്കം കൂട്ടി ഇന്ത്യ
ആസിയാന്‍ മേഖലയിലെ ഉഭയകക്ഷി സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ ഇന്‍ഡോനേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
തെക്കു-കിഴക്കന്‍ ഏഷ്യാ സന്ദര്‍ശനത്തിന്റെ തുടക്കത്തില്‍ ശ്രീ ജയ്ശങ്കര്‍ ഇന്‍ഡോനേഷ്യന്‍ വിദേശകാര്യമന്ത്രി രെത്‌നോ മര്‍സുദിയുമായി കൂടിക്കാഴ്ച നടത്തി. സമുദ്രകാര്യ ഏകോപനമന്ത്രി റിട്ട. ജനറല്‍ ലുഹുത് ബിന്‍സര്‍ പന്ത്ജയ്തനുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. ഇന്‍ഡ്യയുടെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളും ഇന്‍ഡോനേഷ്യയുടെ ആചേ ദ്വീപും തമ്മിലുള്ള സഹകരണ സാധ്യതകള്‍ ഇരു മന്ത്രിമാരും ചര്‍ച്ച ചെയ്തു.
ഇന്ത്യയുടെ ഏറ്റവും അടുത്ത സമുദ്ര പങ്കാളിയാണ് ഇന്തോനേഷ്യ. ഇന്ത്യയുടെ തെക്കന്‍ മുനമ്പും ഇന്‍ഡോനേഷ്യയുടെ വടക്കേയറ്റവും തമ്മില്‍ 90 മൈലുകള്‍ക്കു താഴെ അകലമേ ഉള്ളൂ. രാജ്യങ്ങളുടെയും സമുദ്രസംബന്ധമായ സഹകരണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
ഇന്‍ഡ്യയുടെ ആക്ട് ഈസ്റ്റ് നയവും ഇന്‍ഡോനേഷ്യയുടെ ഗ്ലോബല്‍ മാരിടൈം ഫള്‍ക്രം നയവും പരസ്പരപൂരകങ്ങളാണ്. ആസിയാന്‍ രാജ്യങ്ങളുടെ പ്രാധാന്യത്തെയും ഐക്യത്തെയും ഇരു രാജ്യങ്ങളും വിലമതിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇന്‍ഡോ-പസഫിക് മേഖലയുടെ ദര്‍ശനവും ലക്ഷ്യവും പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഈ കാഴ്ചപ്പാട് വളരെ പ്രധാനപ്പെട്ടതാണ്. ഇന്‍ഡോ-പസഫിക് വിഷയത്തില്‍ ഇരു രാജ്യങ്ങള്‍ക്കും രാഷ്ട്രീയ-സാമ്പത്തിക ലക്ഷ്യങ്ങളില്‍ ഒട്ടേറെ സാദൃശ്യമുണ്ട്.
സ്വതന്ത്രവും, സുതാര്യവും സമാധാനപരവും സമൃദ്ധവുമായ ഇന്‍ഡോ-പസഫിക് മേഖലയ്ക്കായി പ്രദേശത്തെ രാജ്യങ്ങള്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് ആസിയാന്‍ പറയുന്നു.
ഇന്‍ഡോനേഷ്യന്‍ രാഷ്ട്രീയ നിയമ-സുരക്ഷ കാര്യമന്ത്രി റിട്ട. ജനറല്‍ എച്ച് വിറാന്റോയുമായും ഇന്ത്യന്‍ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, സുരക്ഷാ, തീവ്രവാദവിരുദ്ധ പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച് ഇരുവരും തീരുമാനങ്ങളെടുത്തു. ഇന്‍ഡോനേഷ്യന്‍ വൈസ് പ്രസിഡന്റ് യൂസഫ് കുല്ലയെയും അദ്ദേഹം സന്ദര്‍ശിച്ചു.
ഇന്‍ഡോ- ഇന്‍ഡോനേഷ്യന്‍ ബന്ധം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുക എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യം. പ്രദേശശത്ത് സിംഗപ്പൂര്‍ കഴിഞ്ഞാല്‍ ഇന്‍ഡോനേഷ്യയാണ് ഇന്‍ഡ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളി. 2018-19 കാലയളവില്‍ ഉഭയകക്ഷി വ്യാപാരം 21.12 ബില്ല്യണ്‍ യു എസ് ഡോളറായിരുന്നു.
2018 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്‍ഡോനേഷ്യ സന്ദര്‍ശനശേഷം ഇരു രാജ്യങ്ങളുടെയും പ്രതിരോധ, സുരക്ഷാബന്ധങ്ങള്‍ കൂടുതല്‍ ദൃഢമായി. ഈ മേഖലകളില്‍ രണ്ടു പ്രധാന ധാരണകളാണ് പ്രധാനമന്ത്രി ഒപ്പു വച്ചത് . 2017 മുതല്‍ സമുദ്ര സംബന്ധമായ സഹകരണത്തില്‍ സംയുക്ത പ്രസ്താവനകള്‍ നടത്തുന്ന ഇന്‍ഡ്യയും ഇന്‍ഡോനേഷ്യയും സമഗ്ര നയതന്ത്ര പങ്കാളികളാണ്.
2018 നവംബറില്‍ ഇരു രാജ്യങ്ങളും ഇന്‍ഡോനേഷ്യയിലെ സുരബയയില്‍ സമുദ്രശക്തി എന്ന പേരില്‍ ആദ്യ നാവിക അഭ്യാസം നടത്തി. ഇന്‍ഡോനേഷ്യയിലെ സബാംഗില്‍ ആഴക്കടല്‍ തുറമുഖനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇന്ത്യ, ഇന്തോനേഷ്യയുമായി സഹകരിക്കുന്നുണ്ട്. തുറമുഖം നിലവില്‍ വരുന്നതോടെ തെക്കു കിഴക്കന്‍ ഏഷ്യയുമായുള്ള പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും.
സിംഗപ്പൂര്‍ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി ജയ്ശങ്കര്‍ സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി ഡോ. വിവിയന്‍ ബാലകൃഷ്ണനോടൊപ്പം ആറാമത് ഇന്ത്യാ-സിംഗപ്പൂര്‍ സംയുക്ത മന്ത്രിതല സമിതിയുടെ അദ്ധ്യക്ഷത വഹിച്ചു. ഇരു രാജ്യങ്ങളുടെ നയതന്ത്രപങ്കാളിത്ത സഹകരണം സംബന്ധിച്ച പുരോഗതിയും വിശകലനം ചെയ്തു. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയന്‍ ലൂങ്, ഉപപ്രധാനമന്ത്രി ഹെങ് സ്വീ കീറ്റ് പ്രതിരോധമന്ത്രി എങ്‌യെങ് ഹെന്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
ഇന്‍ഡ്യ-സിംഗപ്പൂര്‍ ബിസിനസ് ആന്റ് ഇന്നവേഷന്‍ ഉച്ചകോടിയിലും കേന്ദ്രമന്ത്രി പങ്കെടുത്തു. ആസിയന്‍ രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള ബന്ധത്തിന് ആധാരം സിംഗപ്പൂരാണെന്ന് ശ്രീ ജയ്ശങ്കര്‍പറഞ്ഞു. ഇന്ത്യയുടെ വ്യാപാര, സാമ്പത്തിക, വാണിജ്യ മേഖലകളിലും മറ്റു പല സംരംഭങ്ങളിലും സിംഗപ്പൂര്‍ പ്രധാന പങ്കാളിയാണ്. സാമ്പത്തിക സുതാര്യത ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സിംഗപ്പൂര്‍ അഭിനന്ദിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം വരവോടെ ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിന് ശ്രദ്ധേയമായ തുടര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഈ നയത്തിന്റെ ഭാഗമായി ഇന്‍ഡോ-പസഫിക് മേഖലയിലെ പ്രധാന രാജ്യങ്ങളിലേക്കുളള സന്ദര്‍ശനങ്ങളിലൂടെ കിഴക്കന്‍ മേഖലയുമായുള്ള ബന്ധം ഊര്‍ജ്ജിതപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നു വരുന്നു. കേന്ദ്രമന്ത്രി ഡോ ജയ്ശങ്കറുടെ സന്ദര്‍ശനവും ഇതിലെ ഒരു സുപ്രധാന ഘടകമാണ്.
തയ്യാറാക്കിയത് : ഡോ. രാഹുല്‍ മിശ്ര, നയതന്ത്ര വിശകലന
വിദഗ്ധന്‍
വിവരണം : ഷീജ ഗണേഷ്
Comments
Post a Comment