താലിബാനുമായുള്ള സംഭാഷണം അമേരിക്ക റദ്ദാക്കിയത് അഫ്ഗാനിസ്ഥാന് തിരിച്ചടി.
അമേരിക്കയുമായുള്ള സമാധാന സംഭാഷണം വിഷമകരമായതി നാലാണ് താലിബാന്‍ ഈ വര്‍ഷം ആദ്യത്തോടെ സമാധാന ദൗത്യത്തിനുള്ള 14 അംഗങ്ങളെ പ്രഖ്യാപിച്ചത്. താലിബാനും അഫ്ഗാന്‍ ഗവണ്‍മെന്റും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കിലാണെങ്കിലും തന്നെ ഇത്തരത്തിലുള്ള ഒരു സമാധാന സംഭാഷത്തിന് മുതിരുന്നത്. ഭയയില്ലാത്ത താലിബാന്റെ ആക്രമണത്തിന്റെ സ്വഭാവം കൊണ്ടു തന്നെയാണ് ഇത്തരത്തിലുള്ള സമാധാന ദൗത്യത്തിന് തുടക്കം മുതല്‍ ബുദ്ധിമുട്ടുള്ളതാണ്.
ഇത്തരത്തിലുള്ള ഒരു സമാധാന സംഭാഷണത്തിന്റെ ഉദ്ദേശം തന്നെ വിശാലമായ ഒരു രാഷ്ട്രീയ ഘടന ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ്. ഇത് കാബൂളിലെ നേര്‍ധാര രാഷ്ട്രീയ ഇടപെടലിനായുള്ള താലിബാന്റെ ആഗ്രഹമാണ്. 1990കളുടെ അവസാനത്തില്‍ അന്തര്‍ദേശീയ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നായകത്വം വഹിച്ച അഫ്ഗാനിസ്ഥാന്‍ ഇനിയൊരു തിരിച്ച് പോക്കിന് സാധ്യതയില്ലാത്തതാണ്. ഇത്തരത്തിലുള്ള ഒരു സംഭാഷണത്തിന്റെ കാതല്‍ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്ക് ഉള്‍പ്പെടെയുള്ള മുഴുവന്‍ നയതന്ത്ര സാന്നിദ്ധ്യവും ഉണ്ടാക്കിയെടുക്കാന്‍ താലിബാനോട് അമേരിക്കന്‍ ഗവണ്‍മെന്റ് ആവശ്യപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അമേരിക്കന്‍ സേനയുടെ പിന്‍മാറ്റമാണ് അഫ്ഗാന്‍ താലിബാന്‍ ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് കാബൂളിലെ സൈനീയ പരിശീലന ക്യാമ്പില്‍ ബോംബാക്രമണത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ ഉള്‍പ്പെടെ 12 പേര്‍ മരണമടഞ്ഞത്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റടുത്തതോടെ സന്ധിസംഭാഷണത്തിനുള്ള അവസരം ഇല്ലാതാവുകയും താലിബാന്റെ ഈ നിഷ്ഠൂര കൃത്യത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അബലപിച്ചതും രണ്ട് പതിറ്റാണ്ടായി തുടരുന്ന ഈ ആക്രമണത്തിന് അറുതി വരുത്തുന്നതിനുള്ള രാഷ്ട്രീയ സംഭാഷണം സമാധാനത്തിന്റെ പ്രത്യാശ കൈവന്നു.
താലിബാന്റെ സഹായത്തിന് പിന്നില്‍ പാകിസ്ഥാന്റെ ഇടപെടല്‍ നിയന്ത്രിക്കാനാണെന്ന് വിദഗ്ധരായ നയതന്ത്രജ്ഞന്‍ പറഞ്ഞുവെങ്കിലും സമാധാന സന്ധിക്കുള്ള വാതായനം തുറന്നു കിടക്കുകയാണെന്ന് താലിബാന്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേനകളുടെ പിന്‍മാറ്റം പാകിസ്ഥാന്‍ അടിസ്ഥാനമാക്കിയുള്ള ഭീകരര്‍ക്ക് പരിശീലനത്തിനുള്ള വേദിയാകുന്നു.
ചൈന, റഷ്യ, ഇറാന്‍, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുമായി സംഘം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യ ഇതിലുള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് പേരുവെളിപ്പെടുത്താത്ത താലിബാന്‍ വൃത്തങ്ങള്‍ അറസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുപ്രധാനമായ അമേരി-താലിബാന്‍ ചര്‍ച്ച നടക്കാത്തിടത്തോളം മറ്റു രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. ഭീകരസംഘടനകളുമായി ഒരു തരത്തിലുമുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാല്ല എന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. അമേരിക്കന്‍ പ്രതിനിധി സല്‍മേ ഖാലിസാദും താലിബാനും തമ്മില്‍ നടത്താനിരുന്ന ചര്‍ച്ചകള്‍ പ്രസിഡന്റ് ട്രംപ് റദ്ദാക്കിയതിനു ശേഷവും, ചര്‍ച്ചകള്‍ക്ക് വഴി തുറക്കാനുള്ള ശ്രമങ്ങളുമായി നോര്‍വേ, ജര്‍മ്മനി, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ രംഗത്തുണ്ട്. അമേരിക്കയും താലിബാനും സമാധാനം പുന:സ്ഥാപിക്കുന്നതിനനുകൂലമായി സംസാരിക്കുകയും ചെയ്തു.
ഈ മാസം അവസാനത്തോടെ അഫ്ഗാനിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകാനിരുക്കുകയാണ് തെരഞ്ഞെടുപ്പിനെ താലിബാന്‍ എതിര്‍ക്കുന്നതിനാല്‍ അക്രമങ്ങള്‍ക്ക് സാധ്യതയുണ്ട്. 40 വര്‍ഷത്തെ അധിനിവേശങ്ങളും ആഭ്യന്തരയുദ്ധങ്ങളും ദുര്‍ബലമാക്കിയ അഫ്ഗാനിസ്ഥാന്റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ചര്‍ച്ചകള്‍ നടക്കാനിരിക്കുന്നതിനാല്‍ അമേരിക്കക്കും, അഫ്ഗാന്‍ ഗവണ്‍മെന്റിന് എതിരായ യുദ്ധം താലിബാന്‍ തുടരുമെന്നാണ് അവസാനത്തെ സംഭവ വികാസങ്ങളില്‍ നിന്നും മനസ്സിലാക്കേണ്ടത്.
അമേരിക്കന്‍ സൈനികരുടെ ഇടയില്‍ വളര്‍ന്നു വരുന്ന അതൃപ്തിയും, അഫ്ഗാന്‍ തെരഞ്ഞെടുപ്പും ട്രംപിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അഫ്ഗാന്‍ തെരഞ്ഞെടുപ്പിനുശേഷം അമേരിക്ക-താലിബാന്‍ ചര്‍ച്ച ആരംഭിക്കുമെന്ന് സമാധാനത്തിനായി നിലക്കൊള്ളുന്നവര്‍ പ്രതീക്ഷിക്കുന്നു. ഏഷ്യയുടെ ഹൃദയം എന്നു വിശേഷിപ്പിക്കപ്പെടുന്ന അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ ദശാസന്ധിയിലാണ്. ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കില്‍ ഭീകരവിരുദ്ധ നടപടികളില്‍ അമേരിക്കയുടെ നിര്‍ദ്ദേശങ്ങള്‍ താലിബാന്‍ അംഗീകരിക്കേണ്ടി വരും. അങ്ങനെ ആയാല്‍ സമാധാനത്തിലേക്കുള്ള പാത എളുപ്പമുള്ളതാകും. പക്ഷേ താലിബാന്‍ വിട്ടു വീഴ്ചയ്ക്കു തയ്യാറാകണമെന്നു മാത്രം.

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.
തയ്യാറാക്കിയത് : കല്ലേല്‍ ഭട്ടാചാര്‍ജി,
പ്രത്യേക ലേഖകന്‍, ദ ഹിന്ദു
വിവരണം : സുലൈമാന്‍
പ്രത്യേക ലേഖകന്‍, ദ ഹിന്ദു
വിവരണം : സുലൈമാന്‍
Comments
Post a Comment