ഇന്ത്യയും ഇറാനും സഹകരണത്തില്‍ പുതുമാനം തേടുന്നു
ഇന്ത്യയും ഇറാനും തമ്മിലുളള 16-ാമത് നയതന്ത്രകാര്യതല കൂടിക്കാഴ്ച ഈ ആഴ്ച ടെഹ്‌റാനില്‍ വച്ച് നടന്നു. ലോകരാജ്യങ്ങളുമായി അത്യന്തം കലുഷിതമായ ചുറ്റുപാടിലാണ് ഇറാനുമായുളള ബന്ധം ഇപ്പോഴുളളത്. ഇന്ത്യന്‍ സംഘത്തിന് വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെ നേതൃത്വം നല്‍കി. ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഡോ.സയ്യ്ദ് അബ്ബാസ് അരാഗ്ചിയുമായും ഇറാന്‍ വിദേശകാര്യമന്ത്രി ഡോ.ജാവേദ് സഫീറുമായും ഇറാന്റെ പരമോന്നത നേതാവ് ആയാത്തുളള ഖൊമൈനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
പരസ്പര സഹായം ആവശ്യമുളള വിഷയങ്ങളിലും ചബാഹറിലെ ഷാഹിബ് ബെഹസ്തി തുറമുഖത്തിന്റെ അടിസ്ഥാന വികസനം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. ഇന്ത്യ-ഇറാന്‍-അഫ്ഗാനിസ്ഥാന്‍ ത്രിരാഷ്ട്ര സഞ്ചാരമാര്‍ഗ്ഗ ഉടമ്പടിയുടെ പ്രവര്‍ത്തനവും വിലയിരുത്തി.
വിദേശകാര്യ മന്ത്രിതലത്തിലുളള അടുത്ത കൂടിക്കാഴ്ചയ്ക്ക് ഉടന്‍തന്നെ ഇറാന്‍ വേദിയാകും. 2019 മെയ് മാസം മുതല്‍ ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി നിര്‍ത്തി വച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാവേണ്ടതാണ്. ഊര്‍ജ്ജ മേഖലയില്‍ തുര്‍ക്കി, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ഇറാനുമായുളള സഹകരണം തുടരുമ്പോള്‍ ഇന്ത്യ അതിന് തയ്യാറായില്ല. ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി നിര്‍ത്തുകയാണെങ്കില്‍ മറ്റു മേഖലയിലും ഇത്തരത്തിലുളള വിഷയം ഉടലെടുക്കുന്നുവെന്നുളള കാര്യം പ്രത്യേകം ഓര്‍മ്മിക്കേണ്ടതായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ഇറാനുമായുളള ബന്ധം എണ്ണ വ്യവസായത്തില്‍ മാത്രം ഒരുങ്ങി നില്‍ക്കുന്നതല്ല.
ഈ രണ്ട് രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനുമായി വിവിധ മേഖലകളില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. അഫ്ഗാന്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ തുടര്‍ന്നുവരികയാണ്. ഇറാനുമായുളള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താനുളള സാധ്യതകളും ഇന്ത്യ തേടുന്നുണ്ട്. ഇറാനുമായുളള വ്യാപാര-സാമ്പത്തില്‍ സഹകരണം തുടരാനും ഇന്ത്യയും റഷ്യയും തീരുമാനിച്ചു. 2019 മാര്‍ച്ചില്‍ നടന്ന തെക്ക്-വടക്ക് ഗതാഗത ഇടനാഴി കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലിന്റെ ഏഴാമത് യോഗത്തില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചിരുന്നു.
അമേരിക്ക-ഇറാന്‍ ബന്ധം വഷളായത് ഇന്ത്യ- ഇറാന്‍ ബന്ധത്തിലും വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇറാനുമായുളള ഊര്‍ജ്ജ സഹകരണത്തിന് ഇന്ത്യ പുതിയ വഴികള്‍ തേടുകയാണ്. 2006 വരെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ഊര്‍ജ്ജദാതാവായിരുന്ന ഇറാന്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഏഴാം സ്ഥാനത്താണ്.
2016 മേയ് മാസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇറാന്‍ സന്ദര്‍ശനം സഹകരണത്തിന്റെ പുതിയ വാതായനം തുറന്നു. സാമ്പത്തികം, സഹകരണം, അടിസ്ഥാന വികസനം, ഊര്‍ജ്ജ സഹകരണം തുടങ്ങിയ സമഗ്രവികസനത്തിനായി ഇരു രാജ്യങ്ങളുടേയും നേതാക്കള്‍ ധാരണയിലെത്തിയിരുന്നു.
2018 ഫെബ്രുവരിയില്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെയും തുടര്‍ന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫിന്റെയും സന്ദര്‍ശനം ഈ ബന്ധത്തില്‍ ഒരു പുതിയ ഉത്തേജനം പകര്‍ന്നു.
അമേരിക്കന്‍ ഭരണകൂടത്തിന്റെ ഇറാനെതിരെയുളള സമ്മര്‍ദ്ദം അവഗണിച്ചു വിദേശകാര്യ മന്ത്രിയുടെ ഇറാന്‍ സന്ദര്‍ശനം മോദി ഗവണ്‍മെന്റിന്റെ പുതിയ സഹകരണത്തിന്റെ പ്രതിഫലനമാണ് കാട്ടുന്നത് ശത്രുതയുടെ ലഘൂകരണവും പ്രാദേശികമായ ചര്‍ച്ചകളുംഅന്താരാഷ്ട്ര തലത്തില്‍ ഏറെ ഗുണകരമാണ്. അമേരിക്കയ്ക്കും ഇറാനും മാത്രമല്ല ഇതിന്റെ പ്രയോജനം ലഭിക്കുക. അന്തര്‍ ദേശീയ സമൂഹത്തില്‍ തന്നെ സമാധാനശ്രമങ്ങള്‍ക്ക് അത് പ്രതീക്ഷ നല്‍കുന്നതാണ്.
തയ്യാറാക്കിയത് : ഡോ.മീനാ സിംഗ് റോയ്
പശ്ചിമേഷ്യയിലേയും, റഷ്യയിലേയും
വിശകലന വിദഗ്ധ
വിവരണം : രഞ്ജിത്
Comments
Post a Comment