കാലാവസ്ഥവ്യതിയാനം യഥാര്‍ത്ഥ വെല്ലുവിളി : യു.എന്‍. പ്രധാനമന്ത്രി
സ്വീഡനില്‍ നിന്നുള്ള പതിനാറുകാരിയായ പരിസ്ഥിതി പ്രവര്‍ത്തക ഗ്രീറ്റതുണ്‍ ബെര്‍ഗിന്റെ വിലാപത്തോടെയുള്ള അഭ്യര്‍ത്ഥന,ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയില്‍ ഒത്തുകൂടിയ ലോകനേതാക്കളുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒന്നായിരുന്നു. വരുംതലമുറയുടെ കണ്ണുകളെല്ലാം നിങ്ങളിലാണ്. തെറ്റാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ ഞങ്ങളൊരിക്കലുംനിങ്ങളോട് ക്ഷമിക്കില്ല. അവര്‍ലോക നേതാക്കള്‍ക്ക് മുന്നില്‍ വെല്ലുവിളിയുയര്‍ത്തി. മനുഷ്യന്റെ നിലനില്‍പ്പിന്
വെല്ലുവിളിയുണര്‍ത്തുന്ന ഏകഭീഷണി കാലാവസ്ഥാ വ്യതിയാനമാണ്. കാലാവസ്ഥാ വ്യതിയാനംപോലുള്ള ഗൗരവതരമായ വെല്ലുവിളികള്‍ ഉറപ്പായും തരണം ചെയ്യാന്‍ നാം തയ്യാറാകണം. ഇതിന് വേണ്ടി ഈ നിമിഷം മുതല്‍ ചെയ്യുന്നതുപോലും അധികമാവില്ല. ലോക നേതാക്കളോടായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതിനായി മനോഭാവത്തിലുള്ള മാറ്റമാണ് ലോകത്താകമാനമുള്ള ജനങ്ങളില്‍ നിന്ന് നമുക്കാവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. അത്യാഗ്രഹമല്ല മറിച്ച്ആവശ്യം മാത്രമായിരിക്കണം നമ്മളെ നയിക്കേണ്ടതെന്നും ലോകനേതാക്കളടങ്ങിയ പ്രത്യേക ഉച്ചകോടിയില്‍ ശ്രീ. മോദി പറഞ്ഞു.ഗൗരവപൂര്‍ണ്ണമായ ഈ വിഷയത്തെപ്പറ്റി വെറുതെവന്ന് സംസാരിക്കനല്ല ഇന്ത്യ ആഗ്രഹിക്കുന്നത് മറിച്ച്ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട പ്രായോഗികമായ സമീപനവുംവഴിയും അവതരിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പേഴേയ്ക്കും ഏഷ്യന്‍ ഭൂപ്രദേശങ്ങളിലെ താപനില ആറ് ഡിഗ്രിവരെ ഉയരാനുള്ള സാധ്യത തള്ളിക്കളയനാവില്ലെന്ന വാദമാണ് ജര്‍മ്മനിയിലെ Potsdam Institute for Climate Impact Research എന്ന സ്ഥാപനം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഉയര്‍ത്തുന്നത്. താപനിലയിലെ വര്‍ദ്ധനവ്, കാലാവസ്ഥ.കൃഷി, മത്സ്യബന്ധന മേഖലകള്‍,സമുദ്ര ജൈവവൈവിധ്യങ്ങള്‍, ആഭ്യന്തര പ്രാദേശികസുരക്ഷ, കച്ചവടം,
നഗരവത്ക്കരണം, കുടിയേറ്റം, ആരോഗ്യം തുടങ്ങിയവയ്ക്ക് ഏറെമാറ്റങ്ങള്‍ക്ക് കാരണമാകും. അത്തരമൊരു സാഹചര്യംചിലരാജ്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുകയും സുസ്ഥിരവും സമഗ്രവുമായ വികസനം കൈവരിക്കുമെന്നുള്ള പ്രതീക്ഷയെ തകര്‍ക്കുകയുംചെയ്യും. ഭീഷണി യഥാര്‍ത്ഥ്യമാണ് എന്ന് കാലാവസ്ഥാ ശാസ്തജ്ഞന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും ഈ സാഹചര്യം വീണ്ടെടടുക്കാന്‍ കഴിയില്ല. വിദ്യാഭ്യാസ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര സമീപനവും വികസനതത്വ ചിന്തയുമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിഉദ്‌ബോധിപ്പിച്ചു. പ്രധാനമന്ത്രി ഇന്ന് സ്വീകരിച്ച ശക്തമായ നടപടികള്‍ പട്ടികയില്‍പ്പെടുത്തുകയും പുനരുപയോഗ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിന്, ഒരു കൂട്ടായവേദി ഒരുക്കുന്നതു പോലെയുള്ള ഒരു റോഡ്മാപ്പ് അവതരിപ്പിക്കുകയും ചെയ്തു. ഇരുപത് നഗരങ്ങള്‍ വെള്ളത്തിനിരയാകുന്നുവെന്നാണ് പോട്‌സ് ഡാം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തല്‍, കാലാവസ്ഥ വ്യതിയാനം ഭക്ഷ്യ ഉല്പാദനത്തെ ഏറെ ബാധിക്കുന്നു. ഉല്പാദന ചെലവും വര്‍ദ്ധിപ്പിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ കുറവ് ഏഷ്യയില്‍ ദശലക്ഷം കുട്ടികളില്‍ പോഷകാഹാരത്തിനും കാരണമാകുന്നു. ഇത് ആരോഗ്യ മേഖല നേരിടുന്ന വന്‍ഭീഷണിയാണ്. 3.3 ദശലക്ഷം ജനങ്ങള്‍ വായുമലിനീകരണം, കാരണം മരണപ്പെട്ടിട്ടുണ്ട്. ചൈന, ഇന്ത്യ, പാകിസ്ഥാന്‍ ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ ആണ് ഏറെ പേര്‍ മരണപ്പെട്ടത്.
ഇ-മൊബിലിറ്റി വ്യവസായത്തിന് കുറഞ്ഞ കാര്‍ബണ്‍ പാത വികസിപ്പിക്കുന്നതിനുള്ള സാങ്കേതികകണ്ടുപിടുത്തം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം, പെട്രോളിയത്തിലേയും ഡീസലിലേയും ജൈവ ഇന്ധന-മിശ്രിതത്തിന്റെ അനുപാതം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയെക്കുറിച്ചുള്ള നടപടികളും പ്രധാനമന്ത്രി വ്യക്തമാക്കി. മഴയുടെ രീതി, അമിതമായ വെള്ളപ്പൊക്കം, വരള്‍ച്ച എന്നിവയില്‍, ഇന്ത്യയില്‍ ഏറെ മാറ്റമാണുള്ളത് .
ലോകത്തെ ദൈനംദിന ജീവിതത്തില്‍ പ്രകൃതിയെ ബഹുമാനിക്കുക, വിഭവങ്ങളുടെ ന്യായമായ ഉപയോഗം ആവശ്യങ്ങള്‍, കുറച്ച് നമ്മുടെ വിഭവങ്ങളനുസരിച്ച് ജീവിക്കുക, ഇവയെല്ലാം, ദൈനം ദിന ജീവിതത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത് നമ്മുടെ പാരമ്പ്യത്തിന്റെ ഭാഗവും നമ്മുടെ ശ്രമങ്ങളുടെ പ്രധാന സംഭാവനകളുമാണ്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്നത് നമ്മുടെ പാരമ്പര്യമാണെന്നും പ്രധാനമന്ത്രി സദസ്സില്‍ പറഞ്ഞു. ഈ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കിടയിലും മറ്റ് രാജ്യങ്ങളെപ്പോലെ ഇന്ത്യ 1.3 ദശലക്ഷം ജനങ്ങളുടെ ആവശ്യങ്ങള്‍ സന്തുലിതമാക്കാനും ശ്രമിക്കുന്നുണ്ട്. പക്ഷേ നാം ഇന്ന് നമ്മുടെ ഉത്തരവാദിത്വം പരാജയപ്പെട്ടാല്‍ ഭാവി ഒരിക്കലും നമ്മോട് ക്ഷമിക്കില്ല.
തയ്യാറാക്കിയത്: ഭദ്രന്‍നായര്‍
എക്‌സിക്യൂട്ടീവ്എഡിറ്റര്‍
ഇന്ത്യന്‍ സയന്‍സ് ജേര്‍ണല്‍
വിവരണം : ഷീജ ഗണേഷ്

Comments
Post a Comment