തുര്‍ക്കിയുടെ 'ഓപ്പറേഷന്‍ പീസ് സ്പ്രിങ്' എന്ന തട്ടിപ്പ്

പ്രധാനപ്പെട്ട മൂന്ന് ലക്ഷ്യങ്ങളോടെയാണ് കഴിഞ്ഞ ബുധനാഴ്ച തുര്‍ക്കിയുടെ സൈന്യം 'ഓപ്പറേഷന്‍ പീസ് സ്പ്രിംഗ്' ആരംഭിച്ചത്. സിറിയയുമായുള്ള തുര്‍ക്കിയുടെ അതിര്‍ത്തികളില്‍ സുരക്ഷ ഉറപ്പാക്കുക, മേഖലയിലെ ഭീകരവാദികളെ ഇല്ലായ്മ ചെയ്യുക, മേഖലയില്‍ ജീവിക്കുന്ന സിറിയക്കാരെ ഭീകരവാദത്തില്‍ നിന്ന് മോചിപ്പിക്കുക എന്നിവയാണ് ഈ ലക്ഷ്യങ്ങള്‍.

വടക്ക് - കിഴക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന ഏകപക്ഷീയ

മായ ആക്രമണങ്ങളില്‍ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. മേഖലയുടെ സ്ഥിരതയേയും ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും തുര്‍ക്കിയുടെ നടപടികള്‍ ദുര്‍ബലമാക്കുമെന്ന് ഇന്ത്യ കരുതുന്നു. ഇത് മനുഷ്യവര്‍ഗത്തിന് പ്രത്യേകിച്ചും സാധാരണ പൗരന്മാര്‍ക്ക് ദുരവസ്ഥ ഉണ്ടാക്കാന്‍ പോന്നതാണ്. സംയമനം പാലിക്കാനും സിറിയയുടെ പരമാധി

കാരവും പ്രാദേശികമായ സമ്പൂര്‍ണതയും ബഹുമാനിക്കാനും ഇന്ത്യ തുര്‍ക്കിയോട് ആവശ്യപ്പെട്ടു.

വടക്ക് - കിഴക്കന്‍ സിറിയയിലെ സ്ഥിതിഗതികളെക്കുറിച്ച് പരാമര്‍ശിക്കാനാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ കഴിഞ്ഞമാസം യു.എന്‍. പൊതുസഭാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ കൂടുതല്‍ സമയവും മാറ്റിവെച്ചത്.

പ്രദേശത്ത് ഒരു സുരക്ഷിത മേഖല നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന

തായി തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു. നിലവില്‍ തുര്‍ക്കിയില്‍ കഴിയുന്ന രണ്ട് ദശലക്ഷത്തോളം സിറിയന്‍ അഭയാര്‍ത്ഥികളെ ഈ മേഖലയില്‍ അധിവസിപ്പിക്കും. ഇത്തരത്തില്‍ സുരക്ഷിതമേഖല നിര്‍മ്മിക്കുന്നതിലൂടെ സിറിയയുടെ പ്രാദേശിക സമ്പൂര്‍ണത ലംഘിക്കപ്പെടില്ലെന്നും തുര്‍ക്കി പ്രസിഡന്റ് വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ സിറിയയുടെ പരമാധികാരവും പ്രാദേശിക സമ്പൂര്‍ണതയും ലംഘിക്കുന്നതാണ് തുര്‍ക്കിയുടെ ഏകപക്ഷീയമായ നടപടി. തുര്‍ക്കി പ്രസിഡന്റ് യു.എന്‍. പൊതുസഭയിലെ അഭിസംബോധനയില്‍ സംസാരിച്ചതുപോലെ ഏകപക്ഷീയമായ സൈനിക നടപടി സൗഹാര്‍ദ്ദവും സംഭാഷണങ്ങളും ഉറപ്പാക്കില്ല. ഇതാദ്യമായല്ല ഐക്യരാഷ്ട്രസഭയുടെ അംഗരാഷ്ട്രത്തിന്റെ പരമാധികാരത്തില്‍ തുര്‍ക്കി കടന്നു കയറുന്നത്. 1974 ല്‍ തുര്‍ക്കി സേന സൈപ്രസ് ആക്രമിച്ച് കീഴടക്കിയിരുന്നു. 1974 ഡിസംബറില്‍ യു.എന്‍. സുരക്ഷാ കൗണ്‍സില്‍ സൈപ്രസില്‍ നിന്നും വിദേശസേനയുടെ പിന്മാറ്റം ആവശ്യപ്പെട്ടുകൊണ്ട് റെസലൂഷന്‍ 365 പാസാക്കിയെങ്കിലും ഇന്നുവരെയും തുര്‍ക്കി അത് നടപ്പിലാക്കിയിട്ടില്ല.

സിറിയയുടെ വടക്കു-കിഴക്കന്‍ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളെ ഉദ്ദേശിച്ചാണ് തുര്‍ക്കിയുടെ ഇത്തവണത്തെ സൈനിക നടപടി. 2011 ല്‍ സിറിയയില്‍ ആരംഭിച്ച പ്രക്ഷോഭങ്ങള്‍ ഐ.എസ്.ഐ.എസ്, ഐ.എസ്.ഐ.എല്‍ തുടങ്ങിയ ഭീകരവാദി ഗ്രൂപ്പുകളുടെ സാന്നിധ്യമുള്ള ഒരു വലിയ പ്രദേശത്തെ ആകമാനം ബാധിച്ചിരിക്കുകയാണ്.

തുര്‍ക്കിയിലെ കുര്‍ദ്ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സിറിയന്‍ പോഷക ഘടകമായി തുര്‍ക്കി കണക്കാക്കുന്ന പൊളിറ്റിക്കല്‍ ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയെയും അതിന്റെ വൈ.പി.ജി. സേനയെയും നശിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് തുര്‍ക്കി സിറിയയില്‍ ഇപ്പോള്‍ നടത്തുന്ന ആക്രമണത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.

1984 മുതല്‍ കുര്‍ദ്ദുകള്‍ക്ക് തുല്യ അവകാശം ലഭിക്കാനായി

തുര്‍ക്കി ഭരണകൂടവുമായി പി.കെ.കെ പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും പി.കെ.കെ. യെ ഭീകരവാദി ഗ്രൂപ്പായി പ്രഖ്യാപിച്ചിട്ടുണ്ട്.

സിറിയയില്‍ നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ട് യു.എന്‍. ചാര്‍ട്ടറിലെയും യു.എന്‍. സുരക്ഷാ സമിതി റെസല്യൂഷനുകളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും വിവിധ വകുപ്പുകള്‍ തുര്‍ക്കി ഉയര്‍ത്തിക്കാട്ടുന്നു. യു.എന്‍. ചാര്‍ട്ടറിന്റെ അനുച്ഛേദം 51 പ്രകാരം സ്വരക്ഷയ്ക്കായി അംഗരാജ്യങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സുരക്ഷാ സമിതിയില്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. യു.എന്‍. സുരക്ഷാ സമിതി അധ്യക്ഷനെ ഇക്കാര്യം അറിയിച്ചതായി തുര്‍ക്കി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഒക്‌ടോബര്‍ 10 ന് നടന്ന കൂടിക്കാഴ്ചയില്‍ സിറിയയില്‍ നടത്തുന്ന സൈനിക നടപടി അവസാനിപ്പിക്കാന്‍ തുര്‍ക്കിയെ നിര്‍ബന്ധിതമാക്കാന്‍ സുരക്ഷാ സമിതിക്ക് കഴിഞ്ഞില്ല. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്താന്‍ യാതൊരു പരിഷ്‌ക്കരണ നടപടിക്കും വിധേയമാകാത്ത സുരക്ഷാ കൗണ്‍സിലിന് തുടര്‍ച്ചയായി കഴിയുന്നില്ലെന്ന് തെളിയിക്കുന്നതാണ് ഇത്.

നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.


തയ്യാറാക്കിയത് : അശോക് മുഖര്‍ജി
യു.എന്‍ - ലേയ്ക്കുള്ള മുന്‍ ഇന്ത്യന്‍
സ്ഥിര പ്രതിനിധി.


വിവരണം : അരുണ്‍ കെ.എസ്.

Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.