ഉന്നതതല സാമ്പത്തിക-വാണിജ്യ ചര്‍ച്ചകള്‍ക്ക് തയ്യാറെടുത്ത് ഇന്ത്യയും ചൈനയും
സാമ്പത്തിക-വാണിജ്യ രംഗത്ത് ഉന്നതതല ചര്‍ച്ചാ സംവിധാനം രാപപ്പെടുത്തുന്നതിന് മാമല്ലപുരത്ത് നടന്ന ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങും തമ്മില്‍ ധാരണയായി. അതിര്‍ത്തി പ്രശ്‌നങ്ങള പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും നിയോഗിച്ച പ്രത്യേക പ്രതിനിധി സംഘവും ഇതേ തീരുമാനം കൈക്കൊണ്ടു. ധനമന്ത്രി നിര്‍മ്മല സീതാരാമനും ചൈനീസ് വൈസ് പ്രീമിയര്‍ ഹു ചുന്‍ ഹുയയും ഈ സംവിധാനത്തിന് അദ്ധ്യക്ഷത വഹിക്കും.
ഉന്നത നേതൃതലത്തില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്നതായിരുന്നു അനൗപചാരിക ചര്‍ച്ചയുടെ ലക്ഷ്യം. വ്യാപാര കമ്മി 5000 കോടി ഡോളറിലേക്ക് ഉയര്‍ന്നത് ഈ തീരുമാനത്തിന്റെ പ്രാധാന്യം കൂട്ടുന്നു. ഉന്നതതല ചര്‍ച്ചകളെക്കുറിച്ചോ അതിനായുള്ള നടപടികളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ ഇതിലൂടെ സാധിക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ വരുന്നത്.
ലോകവ്യാപാര സംഘടന പോലുള്ള സംവിധാനങ്ങള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണാനാകാത്തതാണ് ഉഭയകക്ഷി സംവിധാനങ്ങള്‍ ആരംഭിക്കാന്‍ കാരണമായിത്തീര്‍ന്നത്.
ലോകവ്യാപാര സംഘടനയുടെ പ്രശ്‌നപരിഹാര സമിതിയില്‍ നിലവില്‍ മൂന്ന് ജഡ്ജിമാരാണ് ഉള്ളത്. ഇത് സംഘടനയുടെ പ്രവര്‍ത്തനത്തിന് തീരെ അപര്യാപ്തമാണെന്നാണ് കണക്കാക്കുന്നത്. ഇതില്‍ രണ്ട് ജഡ്ജിമാരുടെ കാലാവധി ഈവര്‍ഷം ഡിസംബറില്‍ അവസാനിക്കുന്നതോടെ സ്ഥിതി കൂടുതല്‍ മോശമാകും.
ഇന്ത്യ-ചൈന വ്യാപാരത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി 5600 കോടി ദശലക്ഷം അമേരിക്കന്‍
ഡോളറാണെന്നും, ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ഇതര നിയന്ത്രണങ്ങള്‍ ചൈനയില്‍ ഏര്‍പ്പെടുത്തുന്നതായും വിദേശകാര്യ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ, ചൈനീസ് ഉത്പന്നങ്ങളുടെ അമിത കടന്നുവരവും, ചൈനയുടെ സത്യസന്ധമല്ലാത്ത നിക്ഷേപവും പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. വാവോയുടെ 5 ജി സേവനങ്ങള്‍ വ്യാപാരബന്ധത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. വാവേയ്ക്കും ZTE ക്കുമായി ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് 42 ശതമാനം ഓഹരി ഉണ്ടെന്നും ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ 66 ശതമാനവും ചൈനീസ് ഉത്പന്നങ്ങളാണെന്നും ചൈനയുടെ ഡിജിറ്റല്‍ സില്‍ക്ക് റോഡിനെപ്പറ്റിയുള്ള കോണ്‍ഫറന്‍സില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസ് വ്യക്തമാക്കുന്നു. ഇതോടൊപ്പം വെന്‍ച്വര്‍ ക്യാപിറ്റലിസ്റ്റുകളില്‍ നിന്നുള്ള 10 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപവുമുണ്ട്. ഇന്ത്യന്‍ വിപണിയിലേയ്ക്കുള്ള ചൈനീസ് ചരക്കുകളുടെ ഒഴുക്കിനെ ഇന്ത്യ ആശങ്കയോടെ കാണുന്നത്. സാങ്കേതിക വിദ്യയുടെ കൈമാറല്‍ കൂടാതെയാണ് ചൈന ഈ രംഗത്ത് നിക്ഷേപം നടത്തുന്നതെന്നതും ആശങ്ക ഉയര്‍ത്തുന്നു. ഇന്ത്യന്‍ ഐ.ടി. മേഖലയില്‍ ചൈനയ്ക്ക് മുന്‍പ് തന്നെ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക വ്യാപാര സംവിധാനം സംബന്ധിച്ച് ചില ആശങ്കകള്‍ ഉയരുന്നുണ്ട്. ജപ്പാനുമായുള്ള ഇത്തരം സംവിധാനം വേണ്ട വിധത്തില്‍ ഫലവത്തായില്ല എന്നതിനാലാണിത്. 2014-ല്‍, ജപ്പാനില്‍ നിന്നുള്ള നിക്ഷേപ പദ്ധതികള്‍ ത്വരിത വേഗത്തിലാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് രൂപം കൊടുത്ത ജപ്പാന്‍ പ്ലസ് സംവിദാനംപക്ഷേ വേണ്ടത്ര ഫലം കണ്ടിരുന്നില്ല. ചെന്നൈ ബംഗളുരു വ്യവസായിക ഇടനാഴി ഇപ്പോഴും നിര്‍മ്മാണ വഴിയിലാണ്. കൂടാതെ ഇന്ത്യയിലെ 9 സംസ്ഥാനങ്ങളിലായി നിര്‍മ്മിക്കുന്ന 12 ജപ്പാന്‍ വ്യാവസായിക ടൗണ്‍ഷിപ്പ് പദ്ധതികളില്‍ അല്‍പ്പംമാത്രം പുരോഗതി നേടാനായിട്ടുണ്ട്. ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന ഇന്ത്യ-ചൈനാ ധാരണകള്‍ ഇന്ത്യ-ജപ്പാന്‍ പദ്ധതികള്‍ക്കുണ്ടായ അപര്യാപ്തതകള്‍ പരിഹരിച്ചു കൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇപ്പോഴത്തെ ഉഭയകക്ഷി സംവിധാനം ധാരണകള്‍ ഇത്തരം ആശങ്കകളും പങ്കുവയ്ക്കുന്നു. ഇത് അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയിലുള്ള ആശങ്കയ്ക്ക് സമാനമാണ്. അമേരിക്ക ചൈനയെ വ്യാപാര പങ്കാളിയാക്കുമ്പോള്‍ ചില നഷ്ടങ്ങള്‍ മറ്റ് മേഖലകളില്‍ അമേരിയ്ക്കക്ക് ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് ചൈനയുടെ മേല്‍ ചില കാര്യങ്ങളില്‍ ശക്തമായ പ്രേരണകള്‍ ചെലുത്തേണ്ടതായി വരും.
ഫാര്‍മസി സേവന മേഖലയിലെ ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യം സാമ്പത്തിക വ്യാപാര സംവിധാനത്തില്‍ ഇന്ത്യയ്ക്ക് ബീജിങ്ങുമായി ചില വിലപേശലുകള്‍ക്ക് അവസരം ഒരുക്കുന്നുണ്ട്. ഇന്ത്യയുടെ വ്യാപാര രംഗത്തുള്ള ആശങ്കകളെ ഒരു പരിധിവരെ കുറയ്ക്കുന്ന തീരുമാനമാണ് ഇന്ത്യ-ചൈനാ വാണിജ്യ ധാരണകളും ചൈനയുടെ വ്യാപാര നിര്‍ദ്ദേശങ്ങളും. നിലവിലെ ആശങ്കകള്‍ പരിഹരിക്കുന്നതിനൊപ്പം പുതിയ സാമ്പത്തിക മേഖലകളില്‍ പങ്കാളിത്തമുണ്ടാക്കുന്നതിനും ഈ സംവിദാനം സഹായകരമാവുമോ എന്നാണ് അറിയാനുള്ളത്.
തയ്യാറാക്കിയത് : രാജ്ദീപ് പകന്‍തി
ചൈനീസ് നയതന്ത്ര വിശലകലന വിദഗ്ധന്‍
വിവരണം : കൃഷ്ണ
Comments
Post a Comment