കൊമോറോസ്, സിയേറാ ലിയോണ്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ഇന്ത്യ ദൃഢപ്പെടുത്തുന്നു

ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആഫ്രിക്കന്‍ രാജ്യങ്ങളായ കൊമോറോസും, സീയെറാ ലിയോണും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന്റെ ആദ്യപാദത്തില്‍ കൊമോറോസിലെത്തിയ ഉപരാഷ്ട്രപതി, പ്രസിഡന്റ് അസാലി അസൗമനിയുമായി കൂടിക്കാഴ്ച നടത്തി. കൊമോറോസിന്റെ വികസനത്തില്‍ ഇന്ത്യയുടെ സജീവ പങ്കാളിത്തം ശ്രീ. വെങ്കയ്യ നായിഡു ഉറപ്പ് നല്‍കി. സാമ്പത്തികരംഗം, ആരോഗ്യം, പുനരുപയോഗ

ഊര്‍ജ്ജം, വിവര സാങ്കേതിക വിദ്യ, സമുദ്ര സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണത്തെക്കുറിച്ച് ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ച ചെയ്തു. പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടു.

മൊറോനിയില്‍ 18 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് 41.6 ദശലക്ഷം യു.എസ്. ഡോളറിന്റെ വായ്പ നല്‍കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചു. ഇത് കൂടാതെ 10 ലക്ഷം ഡോളറിന്റെ മരുന്നുകളും ആയിരം മെട്രിക് ടണ്‍ അരി, ഇന്റര്‍സെപ്ടര്‍ ബോട്ടുകള്‍ക്കായി 20 ലക്ഷം ഡോളര്‍ എന്നീ സഹായങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ആഗോള വിഷയങ്ങളില്‍ ഇന്ത്യയ്ക്കും കൊമോറോസിനും സമാനമായ നിലപാടുകളാണ് ഉള്ളത്. പല പ്രശ്‌നങ്ങളിലും ഇരു രാജ്യങ്ങളും പരസ്പരം പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിന് ഇന്ത്യയെ പിന്തുണയ്ക്കുന്ന നിലപാടെടുത്ത കൊമോറോസിന്റെ നടപടിക്ക് ഉപരാഷ്ട്രപതി നന്ദി രേഖപ്പെടുത്തി.

കൊമോറോസുമായുള്ള സഹകരണം വ്യത്യസ്ത മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും ശ്രീ. വെങ്കയ്യ നായിഡു വ്യക്തമാക്കി.

ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന്റെ രണ്ടാം പാദത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സിയേറേ ലിയോണില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ സന്ദര്‍ശനം ഇന്ത്യ സിയോറയില്‍ നടത്തുന്ന ആദ്യ ഉന്നതതല സന്ദര്‍ശനവുമാണ്. പൊതുവായ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഊഷ്മളവും സൗഹാര്‍ദ്ദവും ഇരുരാജ്യങ്ങളും പങ്കുവച്ചു. ജനാധിപത്യത്തിന്റെ സുസ്ഥിരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ സിയോറ ലിയോണിനെ അഭിനന്ദിച്ചു. സമാധാന പൂര്‍ണമായ തിരഞ്ഞെടുപ്പും അധികാര കൈമാറ്റവും ഇതാണ് സൂചിപ്പിക്കുന്നതെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. കഴിഞ്ഞവര്‍ഷം നടന്ന തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പ്രസിഡന്റായ ബിയോ യെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. സിയേറ ലിയോണിയുമായി ഇന്ത്യ നേരത്തെ തന്നെ അടുത്ത് പ്രവര്‍ത്തിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെ സമാധാന ദൗത്യങ്ങള്‍ക്ക് സിയോറ ലിയോണിയില്‍ ആദ്യമായി സമാധാന സേനയെ അയച്ചതും രാജ്യത്തിന്റെ സമാധാന ദൗത്യങ്ങള്‍ക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതും ഇന്ത്യയായിരുന്നു. പൊതുതാല്‍പ്പര്യമുള്ള ആഗോള പ്രാദേശിക വിഷയങ്ങളും ഉഭയകക്ഷി ബന്ധത്തിന്റെ സുപ്രധാന കാര്യങ്ങളും ഉപരാഷ്ട്രപതി പ്രസിഡന്റ് ജുലിയസ് മാഡ ബിയോയുമായി ചര്‍ച്ച ചെയ്തു. സുസ്ഥിരമായ സൗഹൃദ പങ്കാളിത്തത്തിലൂന്നിയുള്ള ഇരു രാജ്യങ്ങളുടേയും പ്രതിബദ്ധത രണ്ട് രാഷ്ട്രത്തലവന്മാരും പങ്കുവച്ചു.

കൃഷി, ഭക്ഷ്യ സംസ്‌കരണം, വിവര സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യ വികസനം, ശേഷി വികസിപ്പിക്കല്‍ എന്നീ വിവിധ മേഖലകളിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയായി. വികസന വഴിയില്‍ സിയേറ ലിയോണിയുടെ വിശ്വസനീയ പങ്കാളിയാകാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വിവിധ മേഖലകളിലായി 217.5 ദശലക്ഷം യു.എസ്. ഡോളറിന്റെ വികസന പദ്ധതികളാണ് ഇന്ത്യ സിയേറ ലിയേണിയുമായി സഹകരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. 30 ദശലക്ഷം യു.എസ്. ഡോളറിന്റെ ജലസേചന പദ്ധതി, 15 ദശലക്ഷം ഡോളറിന്റെ ജലപദ്ധതി എന്നിവ ഉള്‍പ്പെടെയുള്ള വിവിധ ധാരണാ പത്രങ്ങളില്‍ ഇന്ത്യയും സിയോറ ലിയോണുമായി ധാരണയായി.

ഇ-വിദ്യാഭാരതിയും ഇ-ആരോഗ്യഭാരതിയും ഉള്‍പ്പെടുന്ന ഇന്ത്യയുടെ പാന്‍ ആഫ്രിക്കന്‍ ടെലി എഡ്യുക്കേഷന് വേണ്ടി സഹകരിക്കാന്‍ ഇരുരാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പിട്ടു. വിവര സാങ്കേതിക രംഗത്തെ മികച്ച കേന്ദ്രമാക്കാനുള്ള പദ്ധതികള്‍ ഇന്ത്യ സിയേറ ലിയോണില്‍ ഉടന്‍ നടപ്പിലാക്കും. വരും മാസങ്ങളില്‍ സിയേറ ലിയോണിലേയ്ക്ക് ഇന്ത്യ 1000 മെട്രണിക് ടണ്‍ അരിയും കയറ്റുമതി ചെയ്യുന്നുണ്ട്.



തയ്യാറാക്കിയത് : പദം സിംഗ്
ആകാശവാണി വാര്‍ത്താ വിശലകലന വിദഗ്ധന്‍


വിവരണം : ദീപു എസ്.എല്‍.

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം