സിറിയയിലെ ടര്ക്കിഷ് അധിനിവേശത്തിനെതിരെ ട്രംപ് നല്കുന്ന സൂചന
ടര്‍ക്കിക്കെതിരെ ഉപരോധമേര്‍പ്പെടുത്താനുളള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം മധ്യകിഴക്കന്‍ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ടര്‍ക്കി വടക്കന്‍ സിറിയയിലേക്ക് കടന്നു കയറിയതിനെതിരെ ട്രംപ് രൂക്ഷമായി പ്രതികരിച്ചു. കുര്‍ദുകള്‍ക്ക് പ്രാമുഖ്യമുളള സിറിയന്‍ ഡെമോക്രാറ്റിക് സേനയെ ഒഴിവാക്കി വടക്കന്‍ സിറിയയെ ഒരു നിഷ്പക്ഷ മേഖലയാക്കാനുളള ടര്‍ക്കിയുടെ ശ്രമങ്ങള്‍ക്ക് അന്താരാഷ്ട്ര പിന്തുണ ലഭിക്കില്ലെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി സഖ്യത്തിലുളള എസ്.ഡി.എഫ് എന്ന സിറിയന്‍ ഡെമോക്രാറ്റിക് സേന ഭീകര സംഘമാണെന്ന് ടര്‍ക്കി പ്രസിഡന്റ് റെസ്സപ് തയ്യിബ് എര്‍ദോഗന്‍ കരുതുന്നു. സിറിയന്‍ കുര്‍ദുകള്‍ക്കെതിരെ നീങ്ങി ടര്‍ക്കിയിലെ കുര്‍ദിഷ് ദേശീയവാദം പരിമിതപ്പെടുത്താനും അദ്ദേഹം ശ്രമിക്കുന്നു. സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പെട്ടെന്നുളള തീരുമാനം കുര്‍ദുകളെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമായാണ് അവര്‍ കരുതുന്നത്. സിറിയയിലും ഇറാഖിലും ഐ.എസിന്റെപതനത്തിന് പ്രധാന ശക്തിയായി നിന്നവരാണ് കുര്‍ദുകള്‍. സിറിയ, ഐ.എസ് വിമുക്തമായെന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ചെങ്കിലും, തീവ്രവാദത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും അവിടെ ഐ.എസ് പുനര്‍ജനിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും ഇല്ലാതില്ല.
അതിര്‍ത്തിയിലെ സാഹചര്യം മുതലെടുത്ത് കഴിഞ്ഞ ആഴ്ച ടര്‍ക്കി സിറിയയുടെ വടക്കു കിഴക്കന്‍ മേഖലയിലേക്ക് വന്‍ സൈനിക ആക്രമണം നടത്തി. ടര്‍ക്കിയില്‍ കഴിയുന്ന 30 ലക്ഷത്തിലധികം വരുന്ന സിറിയന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാന്‍ ഒരു സുരക്ഷിതമേഖല അന്വേഷിക്കുകയാണ് ടര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍. സിറിയയുടെ 30 കിലോമീറ്ററുകള്‍ക്കുളളില്‍ അത് സാധ്യമാക്കാനാണ് അദ്ദേഹത്തിന്റെ പരിപാടി.
അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്നത് നല്ലതാണെങ്കിലും, ടര്‍ക്കിയുടെ സൈനിക നടപടിയെ അന്താരാഷ്ട്ര സമൂഹം അപലപിക്കുന്നു. ടര്‍ക്കിയുടെ ഈ കടന്നുകയറ്റത്തിനെതിരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാറ്റോ അംഗരാജ്യമായ ടര്‍ക്കിക്കെതിരെ ഉടനടി ഉപരോധം ഏര്‍പ്പെടുത്തി. ടര്‍ക്കിയുടെ സ്റ്റീല്‍ ഇറക്കുമതിക്ക് 50 ശതമാനം തീരുവ വീണ്ടും ഏര്‍പ്പെടുത്തിയതും, ടര്‍ക്കിയുമായുളള 100 ബില്യണ്‍ ഡോളര്‍ വ്യാപാര ഇടപാട് മരവിപ്പിച്ചതും നടപടികളില്‍ ഉള്‍പ്പെടുന്നു. കളളപ്പണം വെളുപ്പിക്കല്‍, ഇറാനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ടര്‍ക്കി ബാങ്ക് ആയ ഹാള്‍ബാങ്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. മാത്രമല്ല, ടര്‍ക്കി പ്രതിരോധ ഊര്‍ജ്ജം ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് അനുമതി നിഷേധിക്കുകയും അവരുടെ അമേരിക്കയിലെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്തു.
ഏറെ അപകടകരവും വിനാശകരവുമായ പോക്ക് ടര്‍ക്കി നേതാക്കള്‍ തുടരുകയാണെങ്കില്‍ ആ രാജ്യത്തിന്റെ സമ്പദ്ഘടനയെ തന്നെ തകര്‍ത്തു കളയുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ടര്‍ക്കി അടിയന്തിരമായി വെടിനിറുത്തല്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. ഉഭയകക്ഷി തലത്തില്‍ കൂടുതല്‍ ഉപരോധങ്ങള്‍ ടര്‍ക്കിക്കെതിരെ ഉണ്ടാകണമെന്ന് അമേരിക്കയിലെ മറ്റ് പാര്‍ലമെന്റ് അംഗങ്ങളും നിര്‍ദ്ദേശിക്കുന്നു.
ടര്‍ക്കിയുടെ ആക്രമണം തടയാന്‍ കഴിയാത്ത സിറിയയ്ക്കും സഖ്യകക്ഷിയായ റഷ്യയ്ക്കും പ്രസിഡന്റ് ട്രംപിന്റേ നടപടികള്‍ ദിവ്യാമൃതം പോലെയാണ്. സിറിയന്‍ പ്രസിഡന്റ് ബസ്ഹര്‍ അല്‍ അസാദിനെതിരെ പോരാടുന്ന എസ്.ഡി.എഫുമായി സിറിയ സഖയത്തിലേര്‍പ്പെട്ട് ടര്‍ക്കിക്കെതിരെ തിരിയുന്നതിനും ഇടയായിട്ടുണ്ട്. എന്നാല്‍ ധിക്കാരിയായ ടര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ തന്റെ ലക്ഷ്യങ്ങള്‍ നേടിയെടും വരെ സൈനിക നടപടികള്‍ തുടരുമെന്ന് പ്രതിജ്ഞ യെടുത്തിരിക്കുകയാണ്. ഇറാന്‍ ജറുസലേം, ഗോലന്‍ ഹൈറ്റ്‌സ് എന്നിവയെ സംബന്ധിച്ച അദ്ദേഹത്തിന്റെ നയങ്ങള്‍ ഏറെ വിവാദപരമാണ് എങ്കിലും ടര്‍ക്കിയുടെ മേല്‍ പ്രസിഡന്റ് ട്രംപിന് ആഭ്യന്തരവും അന്തര്‍ദേശീയവുമായ പിന്തുണയുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ ടര്‍ക്കിക്കെതിരെയുളള ഉപരോധങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടുതല്‍ കടുപ്പിക്കാനാണ് ഏറെ സാധ്യത.
വടക്കു കിഴക്കന്‍ സിറിയയില്‍ ടര്‍ക്കി നടത്തുന്ന ആക്രമണങ്ങളില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. ടര്‍ക്കിയുടെ ഈ നടപടി മേഖലയിലെ സമാധാനത്തേയും ഭീകരതയ്ക്ക് എതിരായ പോരാട്ടത്തേയും പ്രതികൂലമായി ബാധിക്കുമെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്.
തയ്യാറാക്കിയത് : പ്രൊഫ.പി.ആര്‍ കുമാരസ്വാമി പശ്ചിമേഷ്യാ പഠനകേന്ദ്രംജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല
വിവരണം : അനില്‍കുമാര്‍

Comments
Post a Comment