'നാം' ഉച്ചകോടിക്ക് മുന്നിലുള്ള വെല്ലുവിളികള്‍
പതിനെട്ടാമത് 'നാം' ഉച്ചകോടിയ്ക്ക് ആസര്‍ബൈജാന്‍ അടുത്തയാഴ്ച ആതിഥ്യമരുളും. ചേരിചേരാ പ്രസ്ഥാനം അഥവാ നാമിന് ആഗോള ശ്രദ്ധയാകര്‍ഷിക്കാന്‍ ഇതുവരെയും കഴിയാത്ത പശ്ചാത്തല ത്തിലാണ് നാം ഉച്ചകോടി വീണ്ടും ചേരുന്നത്. ആ പശ്ചാത്തലത്തില്‍ ആഗോളതലത്തിലുള്ള അധികാരമാറ്റങ്ങള്‍ പുതിയ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവരാന്‍ കാരണമായി. പുതിയ ഭൗമ-രാഷ്ട്രീയ മാതൃകയ്ക്കാണ് ലോകം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.
ആഗോള പ്രാദേശിക സംഘടനകളുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 21-ാം നൂറ്റാണ്ടിനെ ജി സീറോ വേള്‍ഡ് എന്നാണ് ഒരു വിദഗ്ധന്‍ വിശേഷിപ്പിച്ചത്. ഒരു രാജ്യത്തിനോ, ഒരു വിഭാഗത്തിനോ മാത്രമായി അന്താരാഷ്ട്ര അജണ്ട മുന്നോട്ട് വയ്ക്കാനുള്ള രാഷ്ട്രീയ സാംസ്‌കാരിക സ്വാധീനം ഇല്ലാ എന്ന വസ്തുതയാണ് 'ജി സീറോ വേള്‍ഡ്' എന്ന ആശയത്തില്‍ അന്തര്‍ലീനമായിരിക്കുന്ന സന്ദേശം.
ചേരിചേരാ പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പാലിക്കുന്ന ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ നെറുകയിലേക്ക് കൊണ്ടുവരണമെന്നും 'നാം' ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണവും, മൂല്യവും സംരക്ഷിക്കുമെന്നും ചേരിചേരാ നയത്തെക്കുറിച്ച് വിശദീകരിക്കുന്ന നോണ്‍ അലൈന്‍മെന്റ് 2.0 എന്ന പേരിലുള്ള മാര്‍ഗ്ഗരേഖ പുറത്തിറക്കി വേളയില്‍, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ നയതന്ത്ര വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട ശീതയുദ്ധം അവസാനിച്ചുവെങ്കിലും ഒരു പുതിയ ശീതയുദ്ധം കോള്‍ഡ് വാര്‍ 2.0 ന് ആരംഭം കുറിയ്ക്കുകയും ചെയ്തു. ഇത് താല്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യുദ്ധമല്ല, മറിച്ച് മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യുദ്ധമാണ്. അതിനാല്‍ ചേരിചേരാ നയങ്ങളില്‍ സൃഷ്ടിപരമായ പുതുമകള്‍ ഇനിയും കണ്ടുപിടിയ്‌ക്കേണ്ടതായിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ ഇന്ത്യന്‍ വിദേശനയത്തിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.
വിഷയാധിഷ്ഠിത വിന്യാസം, മികച്ച സഹകരണം വാദ്ഗാനം ചെയ്യല്‍, ഇന്ത്യയുടെ ആഗോള കാല്‍വയെപുകള്‍ വര്‍ദ്ധിപ്പിക്കല്‍ എന്നിവ രൂപരേഖയില്‍ പെടുന്നു. ചുരുക്കത്തില്‍ ഇത് ചേരിചേരാ നയങ്ങളുടെ ഒരംഗീകാരമാണ്. ആരുമായും സഹകരിക്കാതെ വ്യക്തിത്വമുള്ള ഒരു രാജ്യമായി നില്‍ക്കാന്‍ ഇന്ത്യയ്ക്ക് അധികാരമുണ്ട്.
'നാം' ഉച്ചകോടിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ വലുതല്ല. ലോകത്തിന്റെ അത്രയൊന്നും വികസിക്കാത്ത ഒരു മേഖലയിലാണ് ഇക്കുറി നാം ഉച്ചകോടി നടക്കുന്നത്. ജി-20, ബ്രിക്‌സ് ഉച്ചകോടികളില്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമായി ഉറപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നാമിലെ സ്ഥാപക അംഗമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സംഘടനയുടെ നിയമാവലികളെ അടിവരയിടുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷം എല്ലാ ജനതയുടേയും സ്വാതന്ത്ര്യം എന്നുള്ള ഗാന്ധിയന്‍ പ്രതീക്ഷകളുടെ സാക്ഷാത്കാരമാണ് നാം കണ്ടത്.
വളരെ നാളായി വിദേശനയത്തിന്റെ കാര്യത്തില്‍ വ്യക്തമായ സിദ്ധാന്തവും, ദിശാബോധവും നാം നിലനിര്‍ത്തി പോരുന്നു. വന്‍ ശക്തികളുമായി സഖ്യങ്ങള്‍ ഉണ്ടാകും എന്ന കാരണത്താല്‍ തങ്ങളുടെ നിലനില്‍പ്പിനായി പല സ്വതന്ത്ര രാജ്യങ്ങളും 'നാം' ല്‍ അംഗമായി ചേര്‍ന്നു. എങ്കിലും നിരവധി വെല്ലുവിളികള്‍ ഇപ്പോഴും ഇതിന് നേരിടേണ്ടി വരുന്നു. നാമിന്റെ നിയമനിര്‍മ്മാണം വീണ്ടും നടത്തേണ്ടതില്ല. നിലവിലെ നയങ്ങളോടൊപ്പം അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജ്വസ്വലമാക്കുന്നതിന് വേണ്ടിയുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ ചെയ്യേണ്ടതുണ്ട്. ചേരിചേരാ നയങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. വികസ്വര രാജ്യങ്ങളുടെ കൂട്ടായ വിഷയങ്ങളെ സംരക്ഷിക്കുന്ന ഇടമെന്ന നിലയില്‍ നാം പ്രധാന്യമര്‍ഹിക്കുന്നു. പ്രത്യേകിച്ചും ആഗോള - സാമ്പത്തിക വ്യവസ്ഥയുടെ പരിഷ്‌കരണം, നിരായുധീകരണം തുടങ്ങിയ വിഷയങ്ങളില്‍.
യു.എന്‍ ഉം മുമ്പത്തെ പോലെ ഇപ്പോള്‍ ഫലപ്രദമല്ല. എന്നാല്‍ അത് ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനും കഴിയില്ല. വ്യക്തമായ നിലപാടുകള്‍ മുന്നോട്ടുവയ്ക്കുന്നതിന് വേണ്ടി നാമില്‍ എല്ലാ സഹായവും നല്‍കുന്ന രാജ്യമായി ഇന്ത്യ ഇതിനകം മാറിയിട്ടുണ്ട്. ദേശീയതയോടുള്ള ബഹുമാനം, ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍, സമത്വം, സാംസ്‌കാരിക വൈവിധ്യം, സ്വത്വം തുടങ്ങിയ കാര്യങ്ങള്‍ നേടിയെടുക്കാനും, നിലനിര്‍ത്താനും ദക്ഷിണ -ദക്ഷിണ സഹകരണം പ്രചോദനമേകും.
സുസ്ഥിരവികസനത്തിനായുള്ള 2030 അജണ്ട നടപ്പിലാക്കുന്നതിനെ ലക്ഷ്യമിട്ടുള്ള വരാനിരിക്കുന്ന ബാക്കു ഉച്ചകോടിയും, കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള പാരീസ് ഉച്ചകോടിയും ഇതുപോലെ ആഗോള - സാമ്പത്തിക സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഉതകുന്നതാണ്.
നിലവില്‍ 'നാം' ഉച്ചകോടിയെ നയിക്കാന്‍ അസര്‍ബൈജാന്‍ ആഗ്രഹിക്കുന്നു.
തങ്ങളുടെ വിദേശനയത്തെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും തങ്ങളുടെ എതിരാളികളായ റഷ്യ - നാറ്റോ എന്നിവരുമായി പങ്കാളിത്തം സ്ഥാപിക്കാനും ഇതിലൂടെ അവര്‍ക്ക് സാധിക്കും.
സമാധാനം, സ്ഥിരത, അന്താരാഷ്ട്ര സുരക്ഷ എന്നിവ ശക്തിപ്പെടുത്തുന്നതിന് അംഗരാജ്യങ്ങളുടെ കൂടുതല്‍ സഹകരണം ഉറപ്പാക്കാന്‍ നാം ഉച്ചകോടിയിലൂടെ കഴിയും എന്നാണ് പ്രതീക്ഷ.
തയ്യാറാക്കിയത് : ഡോ. ആഷാ നാരായണന്‍ റോയ്
ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്
വിവരണം : തുളസീദാസ്

Comments
Post a Comment