കര്‍ത്താര്‍പ്പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം

ഉഭയകക്ഷി സംഘര്‍ഷങ്ങള്‍ക്കിടയിലും, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ നരോവള്‍ ജില്ലയിലുള്ള ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശിക്കുന്നതിനായി കര്‍താര്‍പുര്‍ ഇടനാഴി തുറക്കാന്‍, ഇന്ത്യയും പാകിസ്ഥാനും തീരുമാനിച്ചു. സിഖ് മത സ്ഥാപകന്‍ ഗുരുനാനാക് ദേവിന്റെ പ്രാര്‍ത്ഥനാലയമാണ് കര്‍താര്‍പുര്‍ സാഹിബ്.

18 വര്‍ഷം ഗുരു നാനാക് ദേവ് ധാര്‍മ്മിക പ്രബോധനം നടത്തിയ ആരാധനാലയമാണ് കര്‍ത്താര്‍പുര്‍ സാഹിബ്. ആദ്യ സിഖ് ഗുരുവിന്റെ 550-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന നവംബറില്‍ ഇടനാഴി തുറക്കാനാണ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇന്ത്യയിലെ ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ നിന്നും അന്താരാഷ്ട്ര അതിര്‍ത്തിയിലേയ്ക്ക് 4-വരി ഇടനാഴി നിര്‍മ്മാണത്തിന് ഇന്ത്യ അനുമതി നല്‍കിയത്.

പാകിസ്ഥാനില്‍ ഏതാണ്ട് 173 സിഖ് ആരാധനാലയങ്ങള്‍ ഉണ്ട്. 1974-ലെ ഉഭയകക്ഷി ഉടമ്പടി പ്രകാരം ഇന്ത്യയിലെ സിഖ് തീര്‍ത്ഥാടകര്‍ക്ക് ഇവയില്‍ കുറച്ചെണ്ണത്തില്‍ മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളു.

നേരത്തെ അതിര്‍ത്തിയിലെ ദേരബാബ നാനാകില്‍ സ്ഥാപിച്ചിട്ടുള്ള ബൈനോക്കുലറിലൂടെ സിഖ് തീര്‍ത്ഥാടകര്‍ക്ക് ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് ദര്‍ശിക്കാന്‍ സാധിക്കുമായിരുന്നു. ബൈശാഖി ഉല്‍സവം, ഗുരു അര്‍ജന്‍ ദേവിന്റെ രക്തസാക്ഷിദിനം, മഹാരാജ രഞ്ജിത് സിംഗിന്റെ ചരമ വാര്‍ഷികം, ഗുരു നാനാക് ദേവിന്റെ ജന്മവാര്‍ഷികം തുടങ്ങിയ 4 വിശേഷാവസരങ്ങളില്‍ മാത്രം പരിമിത എണ്ണം തീര്‍ത്ഥാടകര്‍ക്ക് മാത്രമേ നിലവില്‍ പാകിസ്ഥാന്‍ സന്ദര്‍ശനത്തിന് അനുവാദം നല്‍കിയിട്ടുള്ളു.

ഇടനാഴിയുടെ നിര്‍മ്മാണത്തിനായുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രി വാജ്പയിയുടെ ചരിത്രപരമായ ലാഹോര്‍ ബസ് യാത്രയുടെ സമയത്ത് 1999 ല്‍ കര്‍ത്താര്‍പുര്‍ സാഹിബ് പുതുക്കിപ്പണിയല്‍ കഴിഞ്ഞ സമയത്താണ് ഇന്ത്യ വച്ചത്. അതേ വര്‍ഷം തന്നെ പാകിസ്ഥാന്‍ ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി രൂപീകരിച്ചു. മുന്‍ ഐ.എസ്.ഐ ഡപ്യൂട്ടി ജനറല്‍ ലഫ്‌നന്റ് ജനറല്‍ ജാവിദ് നാസിറിന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച കമ്മിറ്റി തങ്ങളുടെ ആരാധനാലയങ്ങള്‍ നടത്തുന്നതിന് പാകിസ്ഥാനിലെ സിഖുകാര്‍ക്ക് സ്വയം ഭരണാധികാരം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാല്‍, പാകിസ്ഥാന്‍ ഇവാക്യൂ ട്രസ്റ്റ് പ്രോപ്പര്‍ട്ടി ബോര്‍ഡിനു കീഴിലുള്ള ഈ സംഘടനയ്ക്ക് സ്വയം ഭരണാവകാശമില്ലെന്നു തന്നെ പറയാം.

സിഖ് തീര്‍ത്ഥാടകര്‍ക്ക് ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് സന്ദര്‍ശിക്കാന്‍ കര്‍ത്താര്‍പുര്‍ ഇടനാഴി തുറന്ന് കൊടുക്കാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ അട്ടാരിയില്‍ വച്ച് ഇടനാഴിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇരു രാഷ്ട്രങ്ങളും കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ രണ്ട് കാര്യങ്ങളില്‍ ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞില്ല. ഒന്ന് ഗുരുദ്വാര സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് 20 ഡോളര്‍ ഫീസ് ഈടാക്കാണമെന്നുള്ള പാകിസ്ഥാന്‍ നിര്‍ദ്ദേശമായിരുന്നു. പാകിസ്ഥാന്‍ ഫീസിനിത്തില്‍ ഈടാക്കുന്ന ഈ പണം ഇടനാഴി സംരക്ഷിക്കാന്‍ ചിലവാക്കുമെന്നതായിരുന്നു പാക് വാദം. എന്നാല്‍ ഇത് സാമ്പത്തികശേഷി കുറഞ്ഞ തീര്‍ത്ഥാടകര്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്നതാണ് ഇന്ത്യയുടെ നിലപാട്. പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥരും നയതന്ത്ര ഉദ്യോഗസ്ഥരും തീര്‍ത്ഥാടകരോടൊപ്പം ഉണ്ടാകുമെന്നുള്ള ഇന്ത്യയുടെ നിര്‍ദ്ദേസമാണ് സുരക്ഷാകാരണം പറഞ്ഞ് നേരത്തെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ഉദ്യോഗസ്ഥരെ സിഖ് തീര്‍ത്ഥാടകരെ സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നില്ല.

വിസ ഇല്ലാതെ സന്ദര്‍ശനം നടത്താന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു, എന്നാല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോടൊപ്പം പാസ്‌പോര്‍ട്ട് കൂടി കരുതണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദിവസേന 10,000 തീര്‍ത്ഥാടകര്‍ക്ക് അനുവാദം നല്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും 5,000 പേര്‍ക്ക് സന്ദര്‍ശനം നടത്താന്‍ പാകിസ്ഥാന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പ്രത്യേക അവസരങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകരെ അനുവദിക്കും.

എന്നാല്‍ കര്‍ത്താര്‍പുര്‍ സാഹിബില്‍ ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്ക് ഇടം നല്കി ഇന്ത്യക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്ക് പിന്തുണ നല്കാനുള്ള പാകിസ്ഥാന്റെ ശ്രമം അപലപനീയമാണ്. മുന്‍പ് പഞ്ചാബിലെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ങ്ങ് പാകിസ്ഥാന്റെ പ്രേരണ ഉണ്ടായിരുന്നു. കര്‍ത്താര്‍പുര്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗമായി ഗോപാല്‍സിംഗ് ചൗളയെ നിയമിച്ചതിനു തര്‍ക്കവിഷയമായിരുന്നു. മിക്ക രാജ്യങ്ങളിലും നിരോധിക്കപ്പെട്ട വിധ്വംസക സംഘടനകളുടെ സംഘാടകനായിരുന്നു ഗോപാല്‍ സിംഗ് ചൗള.

പരിശുദ്ധമായ ഈ ആരാധനാലയത്തിലേക്കുള്ള പ്രവേശനം തീര്‍ത്ഥാടകരെ സംബന്ധിച്ചടത്തോളം പുതിയ ഒരു കാല്‍വയ്പ്പാണ്. സമാധാനത്തിലേക്കുള്ള ഈ ഇടനാഴിയുടെ പ്രവേശനം ഉഭയകക്ഷി ബന്ധത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.


തയ്യാറാക്കിയത് : ഡോ.സ്മൃതി എസ് പട്ട്‌നായ്ക്,
ദക്ഷിണേഷ്യന്‍ കാര്യ നയതന്ത്ര അവലോകന വിദഗ്ധ.

വിവരണം : കവിത സുനു

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം