പതിനെട്ടാമത് ചേരി ചേരി ഉച്ചകോടി
ചേരിചേരി പ്രസ്ഥാനം ഇപ്പോഴും സജീവമാണെന്നും സമകാലീന ലോകത്ത് ഇതിന്റെ പ്രാധാന്യം വലുതാണെന്നും ഉള്ള സന്ദേശം ഉയര്‍ത്തി 15-ാമത് ചേരിചേരാ ഉച്ചകോടിക്ക് അസര്‍ബൈജനിലെ ബക്കുവില്‍ സമാപനമായി. ആറ് ദശാബ്ദങ്ങള്‍ക്ക് മുമ്പ് രൂപീകരിച്ച ചേരിചേരാ പ്രസ്ഥാനത്തിന്റെ തകര്‍ച്ച അന്നുമുതല്‍ തന്നെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സ്വപ്നം കണ്ട് വരികയായിരുന്നു. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി ഇപ്പോഴും പ്രസ്ഥാനം നില്‍ക്കുകയാണ്.
ആറുപതിറ്റാണ്ട് മുമ്പ് നിലവില്‍ വന്നതു മുതല്‍ പ്രമുഖ പാശ്ചാത്യ നിരീക്ഷകരെല്ലാം ചേരിചേരാ പ്രസ്ഥാനത്തിന്റെ ചരമക്കുറിപ്പ് പ്രവച്ചിരുന്നു. എന്നാല്‍ അവരുടെ നിരീക്ഷണം തെറ്റാണെന്ന് പലതവണ തെളിയിക്കപ്പെട്ടുകയാണുണ്ടായത്. ഇപ്പോഴിതാ 18-ാമത് ഉച്ചകോടിക്ക് അസര്‍ബൈജാന്‍ വേദിയായിരുന്നു. വളരെ വൈകി 2011-ല്‍ ആണ് അസര്‍ബൈജാന്‍ ചേരിചേരാ പ്രസ്ഥാനത്തില്‍ അംഗമാകുന്നത്. മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യത്തിലും ചേരിചേരാനയത്തിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. മൂന്നാംലോക രാജ്യങ്ങളുടെ ഐക്യത്തിന്റെ ശബ്ദമായി ഇന്നു നിരവധി ആളുകള്‍ ചേരിചേരാപ്രസ്ഥാനത്തെ കാണുന്നു. വന്‍ശക്ത രാഷ്ട്രങ്ങളുടെ ഇടയില്‍ തങ്ങളുടെ ശബ്ദം കേള്‍പ്പിക്കാനുള്ള വേദിയായും ഇതിനെ കരുതുന്നു.
ചേരിചേരി പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗമായ ഇന്ത്യ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച രാഷ്ട്രമാണ്. ചേരിചേരാ പ്രസ്ഥാനത്തിന്റെ ആശയങ്ങളോടും ലക്ഷ്യങ്ങളോടും ഇന്ത്യയ്ക്കുള്ള പ്രതിബന്ധത ഇന്ത്യന്‍ പ്രതിനിധിസംഘത്തെ നയിച്ച ഉപരാഷ്ട്രപതി വെങ്കയ്യനായിഡു എടുത്തു പറയുകയും ചെയ്തു.
യോഗത്തില്‍ കാശ്മീര്‍ വിഷയം പാകിസ്ഥാന്‍ ഉന്നയിച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നില്ല. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രവും, അതിര്‍ത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പി ക്കുകയും ചെയ്യുന്ന പാകിസ്ഥാന്‍ ഇതു മറച്ചുവയ്ക്കാനാണ് കാശ്മീര്‍ വിഷയം ഉന്നയിക്കുന്നതെന്ന് ഉപരാഷ്ട്രപതി തിരിച്ചടിച്ചു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്തുന്നതായിരിക്കും പാകിസ്ഥാനും ലോക ത്തിനും നല്ലെതെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭാ ചട്ടങ്ങള്‍ അനുസരിച്ച് ഭീകരവാദം തുടച്ചുനീക്കാന്‍ പരിശ്രമിക്കാന്‍ യോഗം എടുത്തതീരുമാനം ഇന്ത്യന്‍ നിലപാടിനുള്ള അംഗീകാരമായിരുന്നു.
ശീതയുദ്ധകാലത്ത് നിലവില്‍ വന്ന പ്രസ്ഥാനമാണ് ചേരിചേരാ പ്രസ്ഥാനം. എന്നാല്‍ ഇന്ന് ഇരുധ്രുവ ലോകസിദ്ധാന്തത്തില്‍ മാറ്റം വരുത്തിക്കൊണ്ട് ലോകസാഹചര്യം വളരെയേറെ മാറിയിരിക്കുന്നു. ഇതിനുസരിച്ച് ചേരിചേരാസ്ഥാനവും പരിവര്‍ത്തനപ്പെടേണ്ടതുണ്ട്, മേഖലാ-അന്താരാഷ്ട്ര പരിതസ്ഥിതികള്‍ക്കനുസൃതമായി നയങ്ങളില്‍ മാറ്റം വരേണ്ടതുണ്ട്. ഇങ്ങനെയിരിക്കെ തന്നെ ഐക്യരാഷ്ട്രസഭ കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ രാജ്യക്കൂട്ടായ്മയാണ് ചേരിചേരാ പ്രസ്ഥാനം. 120 രാജ്യങ്ങളെയും ലോകജനസംഖ്യയുടെ മുന്നില്‍ രണ്ടുഭാഗത്തെയും ഇത് പ്രതിനിധീകരിക്കുന്നു. രാഷ്ട്രീയവും, സൈനികശക്തിയും ലോകത്തെ നയിക്കുന്ന സമകാലിക സാഹചര്യത്തില്‍ ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്.
ഐക്യരാഷ്ട്രസഭയുടെ യോജിച്ചികൊണ്ടുള്ള അജണ്ടകളാണ് ചേരി ചേരാപ്രസ്ഥാനവും ആവിഷ്‌ക്കരിക്കുന്നതെന്ന് ദീര്‍ഘദര്‍ശിത്യമായാണ് വീക്ഷിക്കപ്പെടുന്നത്. ബഹുസ്വരത പ്രോത്സാഹിപ്പിക്കാനും ഐക്യരാഷ്ട്ര സഭാ പൊതുസഭയെ ശക്തിപ്പെടുത്താനുമാണ് ബാകൂ പ്രസ്താവന ആഹ്വാനം ചെയ്യുന്നത്. ഐക്യരാഷ്ട്രസഭാ പരിഷ്‌ക്കരണത്തില്‍ കൂടുതല്‍ ജനാധിപത്യമെന്ന ആവശ്യം വളരെക്കാലമായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്. ചേരിചേരാരാജ്യങ്ങളാണ് ലോക ജനസംഖ്യയുടെ ഭൂരിഭാഗത്തെയും പ്രതിനിധീകരിക്കുന്ന സാഹചര്യത്തില്‍ ഈ ആവശ്യ ത്തിന് പ്രാധാന്യമേറെയാണ്. അതുകൊണ്ട് തന്നെ ഐക്യരാഷ്ട്ര സഭയ്ക്ക് ഇത് അവഗണിക്കാനാകില്ല.
പരസ്പരവിശ്വാസത്തിലുണ്ടായിരുന്ന കുറവും ആഗോളവത്ക്കരണ ത്തില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന താല്പര്യക്കുറവും ആണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ നല്‍കിയ സന്ദേശത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. അന്താരാഷ്ട്രതലത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ യോജിച്ച നടപടിക്കും അദ്ദേഹം ആഹ്വാനം ചെയ്തു. ലോകത്തെ ഏറ്റവും വലിയ രണ്ടു രാജ്യക്കൂട്ടായ്മകളും യോജിച്ച് പ്രവര്‍ത്തിക്കാ നുള്ള സാഹചര്യം സംജാതമായിരുക്കുന്നു എന്ന് അനുമാനിക്കാം.
തയ്യാറാക്കിയത് : എം.കെ.ടിക്കു
രാഷ്ട്രീയകാര്യ ലേഖകന്‍
വിവരണം : രഞ്ജിത്ത്

Comments
Post a Comment