ദക്ഷിണ ചൈന കടല്‍ എന്ന ഊര്‍ജ സ്രോതസ്
ദക്ഷിണ ചൈനാക്കടല്‍ എക്കാലവും തര്‍ക്കവിഷയമാണ്. ചൈന തങ്ങളുടെ പ്രത്യേക സമുദ്ര മേഖല കടന്ന് കയറിയെന്ന വിയറ്റ്‌നാമിന്റെ അവകാശവദമാണ് ഏറ്റവും ഒടുവിലേത്. വിയറ്റ്‌നാമിന്റെ സമുദ്ര അതിര്‍ത്തിയുടെ അടുത്തായി, അതായത്, 60 നോട്ടിക്കല്‍ മൈലുകള്‍ അകലെ ചൈനയുടെ കപ്പലുകള്‍ കടന്നു കയറിയതായാണ് അവകാശവാദം. ഇത്, ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
ഒരു രാജ്യത്തിന്റെ പ്രത്യേക സമുദ്ര മേഖല എന്നാല്‍ കടല്‍ മേഖലയില്‍ നിന്നും 200 നോട്ടിക്കല്‍ മൈല്‍ ദൂരമാണ്. അതായത്
370 കിലോമീറ്ററോ 230 മൈലോ. ഈ മേഖലയിലെ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കാനുള്ള പൂര്‍ണ്ണ അവകാശം ആ രാജ്യത്തിനു തന്നെയായിരിക്കും എന്നതാണ് രാജ്യാന്തര ഉടമ്പടി. അതുകൊണ്ടു തന്നെ വിയറ്റ്‌നാമിന്റെ സമുദ്ര പരിധിയില്‍ നിന്ന് ചൈനീസ് കപ്പലുകള്‍ പിന്‍വാങ്ങണം എന്ന് ദക്ഷിണ ചൈന കടലില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ എത്രയും വേഗം ആവശ്യപ്പെടേണ്ടതുണ്ട്.
ഹനോയുടെ സമുദ്ര പരിധിയില്‍ വര്‍ദ്ധിച്ചു വരുന്ന ചൈനീസ് സാന്നിധ്യത്തിന്റെ ലക്ഷണമായി വേണം ഈ സംഭവത്തേയും അനുമാനിക്കാന്‍. റഷ്യന്‍ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റുമായി സഹകരിച്ചു നടപ്പാക്കുന്ന വിയറ്റ്‌നാമിന്റെ എണ്ണ്, പ്രകൃതിവാതക ഖനനത്തെയും ഇത് സാരമായി ബാധിച്ചേക്കാം. വിയറ്റ്‌നാമും ചൈനയുമായി കാലങ്ങളായി ഊര്‍ജ സമ്പുഷ്ട മേഖലയായ ദക്ഷിണ ചൈന കടലിന്റെ പേരില്‍ വാഗ്‌വാദങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍, കുറച്ച് വര്‍ഷങ്ങളായി, പ്രത്യേകിച്ച് കഴിഞ്ഞ കുറച്ച മാസങ്ങളായി മേഖലയില്‍ ചൈനീസ് സാന്നിധ്യം വര്‍ദ്ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്. കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കിന്റെ 70-ാം സ്ഥാപക വാര്‍ഷികത്തില്‍ ദക്ഷിണ ചൈന കടലില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുള്ള ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ മോഹത്തിന്റെ ഫലമായിരിക്കണം ഈ നീക്കം. ഹനോയ് റഷ്യക്കും ഇന്ത്യയ്ക്കും എണ്ണ ഖനനത്തിനായി നല്‍കിയ പ്രദേശമുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ചൈന തങ്ങളുടേതാണ് എന്നാണ് വാദിക്കുന്നത്. ഇതിനെ nine-dash line എന്ന പേരിലാണ് ചൈന വിളിക്കുന്നത്.
വൈദഗ്ധ്യത്തിലൂടെയും സ്ഥാപിതമായ ക്രമീകരണങ്ങളിലൂടെയുള്ള നിരവധി ശ്രമങ്ങളിലൂടെയാണ് ചൈനയെ നിയന്ത്രിച്ചു നിര്‍ത്തിയിരുന്നത്. അതിപ്പോഴും തുടരുകയുമാണ്. അതേസമയം, ഈ ശ്രമങ്ങള്‍ ഇതേവരെ വിജയച്ചിട്ടുമില്ല. ദക്ഷിണ ചൈനാ കടലിലെ ഈ സംഘര്‍ഷം ഒഴിവാക്കി മേഖലയില്‍ സമാധാനവും സ്ഥിരതയും പാലിക്കാന്‍ കര്‍മ്മനിരതമാണ് ആസിയാന്‍ രാജ്യങ്ങള്‍.
ദക്ഷിണാ ചൈനാ കടലിലെ ബിജിങിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി 2019 ല്‍ കൂടിയ ആസിയാന്‍ അംഗ രാജ്യങ്ങളുടെ മന്ത്രിതല സമിതയില്‍ അധ്യക്ഷന്‍ ഉത്കണ്ഠ രേഖപ്പെടുത്തുകയുണ്ടായി. തുടര്‍ന്ന് നടന്ന ബാങ്കോക്ക് ഉച്ചകോടിയില്‍ സമിതി ഐകകണ്‌ഠേന ചൈനയുടെ ദക്ഷിണ ചൈനാ കടലിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് മേഖലയുടെ സുസ്ഥിരമായ സമാധാനത്തിന് അനിവാര്യമാണെന്ന നയം സമിതി അഭിപ്രായപ്പെട്ടു.
ആസിയാന്‍ ഉച്ചകോടിയിലോ കിഴക്കനേഷ്യന്‍ ഉച്ചകോടിയിലോ ആതിഥേയരായ തായ്‌ലന്റ് ദക്ഷിണാ ചൈനാ കടല്‍ സംബന്ധിച്ച തങ്ങളുടെ നിലപാട് പ്രഖ്യാപിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. നിയമപരവും സന്ധിയില്ലാത്തതുമായ പെരുമാറ്റചട്ടം ചൈനാ അംഗീകരിച്ചാല്‍ മാത്രമേ ആസിയാന്റേത് ഉറപ്പായ തീരുമാനമെന്ന് വിലയിരുത്താനാകു.
സമുദ്ര നിയമം സംബന്ധിച്ച യു.എന്‍. ഉച്ചകോടിയെ അടിസ്ഥാനമാക്കിയുള്ളതാണ് ദക്ഷിണ ചൈനാ കടല്‍ വിഷയം സംബന്ധിച്ച ഇന്ത്യയുടെ നിലപാടുകള്‍. ദക്ഷിണ ചൈനാ കടലില്‍ വര്‍ദ്ധിച്ച് വരുന്ന ആശങ്കകള്‍ അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിന് തടസ്സം സൃഷ്ടിക്കുന്നു എന്നാണ് ഇന്ത്യ കരുതുന്നത്. അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ദക്ഷിണ ചൈനാ കടലിലെ ജലപാതിയിലൂടെ ഒരു വര്‍ഷം നടക്കുന്നത്.
സൂയസ് കനാലിലൂടെ നടക്കുന്ന എണ്ണയുടെ അഞ്ചിരട്ടി വ്യാപാരമാണ് ദക്ഷിണാ ചൈനാ കടലും ഇന്ത്യ മഹാസമുദ്രവും സംഗമിക്കുന്ന പ്രധാന പാതയായ മലാക്ക കടലിടുക്കിലൂടെ നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആക്ട് ഈസ്റ്റ് പോളിസിയുടെ ഫലമായി ഇന്‍ഡോനേഷ്യ, സിങ്കപ്പൂര്‍, വിയറ്റ്‌നാം, ഫിലിപൈന്‍സ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര സഹകരണം മേഖലയില്‍ ശക്തിയാര്‍ജിക്കുകയും ചെയ്തു.
കിഴക്കനേഷ്യ ഉച്ചകോടിയിലും ഇത് തന്നെ പ്രതീക്ഷിക്കാവുന്നതാണ്. കിഴക്കനേഷ്യ രാജ്യങ്ങളും ആസിയാന്‍ നേതാക്കളും ദക്ഷിണ ചൈനാ കടല്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് തന്നെ വിശ്വസിക്കാം. സമുദ്ര നിയമം അടിസ്ഥാനമാക്കിയുള്ള ഉത്തരവും സമാധാനപൂര്‍ണമായ സന്ധിയും കപ്പല്‍യാത്രാ സ്വാതന്ത്ര്യവുമാണ് ആഗ്രഹിക്കുന്നതെന്ന നിലപാടാണ് ഇന്ത്യ ഇപ്പോഴും ആവര്‍ത്തിക്കുന്നത്.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.
തയ്യാറാക്കിയത് : പ്രൊഫ. ബാലദാസ് ഘോഷാല്‍
നയതന്ത്ര നിരീക്ഷകന്‍
വിവരണം : കൃഷ്ണ എ.
Comments
Post a Comment