പാകിസ്ഥാനെ പഴിചാരുന്ന അമേരിക്കന്‍ സ്റ്റേറ്റ് റിപ്പോര്‍ട്ട്
പാകിസ്ഥാനിലെ ഭീകരവാദത്തെ പരാമര്‍ശിച്ചുള്ള 2018 കാലഘട്ടത്തിലെ റിപ്പോര്‍ട്ട് അമേരിക്ക പുറത്തു വിട്ടു. ഭീകരവാദത്തെ ചെറുക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. വിവിധ രാജ്യത്തിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന യു.എന്‍. കോണ്‍ഗ്രസിന്റെ ഔദ്യോഗിക രാജ്യാന്തര റിപ്പോര്‍ട്ടിന്റെ ഭാഗത്തിലാണ് പാകിസ്ഥാനെ വിമര്‍ശിക്കുന്നത്.
പലതരത്തില്‍ ഈ റിപ്പോര്‍ട്ട് പാകിസ്ഥാന് നിര്‍ണായകമാണ്. ലഷ്‌കര്‍ - ഇ - ത്വയ്ബ, ജയിഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കൂടാതെ ലഷ്‌കര്‍ - ഇ - ത്വയ്ബയുമായി ആഭിമുഖ്യമുള്ള സംഘടനകളെ 2018 ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവാദം നല്‍കിയതിലും ഗവണ്‍മെന്റിന് പിഴവ് സംഭവിച്ചു.
ഭീകരവാദ സംഘടനകളെ മുഖ്യധാരയില്‍ എത്തിക്കുകയും ഇതിലൂടെ അവര്‍ക്ക് അധികാരം ലഭ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നീക്കം തടഞ്ഞു. കൂടാതെ കള്ളപ്പണം വെളിപ്പിക്കലും ഭീകരവാദത്തിനായുള്ള ധനസഹായവും വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഫ്ഘാന്‍ ഗവണ്‍മെന്റും അഫ്ഘാന്‍ താലിബാനും തമ്മിലുള്ള ചര്‍ച്ചകളെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ സമീപനത്തെക്കുറിച്ച് അഫ്ഘാനിസ്ഥാനെ കുറിച്ച് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടിന്റെ ഭാഗത്ത് പറയുന്നു. എന്നാല്‍ ഇത് അഫ്ഘാന്‍ താലിബാന്റെയും എക്കാനി നെറ്റ് വര്‍ക്കിന്റെയും പാകിസ്ഥാനിലെ പ്രവര്‍ത്തനത്തെ തടയാന്‍ സഹായിക്കില്ലെന്നും കുറ്റപ്പെടുത്തുന്നു.
ലഷ്‌കര്‍ - ഇ - ത്വയ്ബയും അനുബന്ധ സംഘടനകളുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭ ഉപരോധങ്ങള്‍ അതേപടി നടപ്പാക്കാന്‍ അധികാരികള്‍ പരാജയപ്പെട്ടതായും സാമ്പത്തികകാര്യ കര്‍മ്മസേന (FATF) വിഷയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. ഇത്തരം സംഘടനകള്‍ രാജ്യത്തെ സാമ്പത്തിക സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി ധനസമാഹരണം നടത്തുന്നത് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ജൂണില്‍ FATF പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍പ്പെടുത്തിയിരുന്നു. അടുത്തിടെ നടന്ന പ്ലീനറി സെഷനില്‍ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ FATF വിസമ്മതിക്കുകയും ചെയ്തിരുന്നു. നല്‍കപ്പെട്ടിരുന്ന 27 നിര്‍ദ്ദേശങ്ങളില്‍ അഞ്ച് എണ്ണത്തില്‍ മാത്രമാണ് പാകിസ്ഥാന്‍ നടപടി സ്വീകരിച്ചത് എന്നതിനാലാണ് ലിസ്റ്റില്‍ നിന്ന് നീക്കാത്തത്.
രാജ്യത്ത് നിലനില്‍ക്കുന്ന നിയന്ത്രണമില്ലാത്ത പണ കൈമാറ്റം ചെയ്യല്‍ സംവിധാനം അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധന സഹായം നല്‍കുന്നവര്‍ക്ക് ദുരുപയോഗം ചെയ്യാന്‍ അവസരം നല്‍കി. അടുത്ത സമയപരിധിക്കുമുമ്പ് മറ്റ്
22 പോയിന്റുകളിലും നടപടി സ്വീകരിക്കുമെന്ന് പാകിസ്ഥാന്‍ FATF ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഭീകരവാദം തടയുന്നതിനായി 2015 ലെ ദേശീയ കര്‍മ്മ പരിപാടി പാകിസ്ഥാന്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും ഇവയെല്ലാം തന്നെ നടപ്പിലാക്കുന്നതില്‍ അതൃപ്തിയാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിലെ വിമര്‍ശനങ്ങളില്‍ പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയം നിരാശ രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലം ഭീകരവാദം തടയുന്നതിന് പാകിസ്ഥാന്‍ നടത്തിയ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് അവഗണിച്ചതായി വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. മേഖലയില്‍ നിന്ന് അല്‍ ഖ്വയ്ദയെ ഇല്ലാതാക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ അമേരിക്കന്‍ പ്രത്യേക സേന കീഴടക്കുന്നതുവരെ അഞ്ച് വര്‍ഷക്കാലം ഒസാമ ബിന്‍ലാദന് അബോട്ടാബാദിലെ കന്റോണ്‍മെന്റ് പ്രദേശത്ത് അഭയം നല്‍കിയതിനെക്കുറിച്ച് പ്രസ്താവനയില്‍ സൂചനയേയില്ല.
ഒസാമയെ ചൂണ്ടിക്കൊടുത്ത ഡോ. ഷക്കീല്‍ അഫ്രീദി കഴിഞ്ഞ ഒമ്പത് വര്‍ഷമായി പാകിസ്ഥാന്‍ ജയിലില്‍ തടവിലാണെന്നത് വിഷയത്തില്‍ പാകിസ്ഥാന്റെ ആത്മാര്‍ത്ഥഥയില്ലായ്മയാണ് കാണിക്കുന്നത്.
ഭീകരവാദ വിഷയത്തില്‍ പാകിസ്ഥാന്റെ ഇരട്ടത്താപ്പ് ലോകത്തിന് പൂര്‍ണമായും ബോധ്യമാണ്.
നല്ല ഭീകരവാദികളെ രാജ്യത്തിന്റെ മുതല്‍ക്കൂട്ടായി കണക്കാക്കി ഭീകരവാദത്തെ രാജ്യത്തിന്റെ നയത്തിന്റെ ഭാഗമായാണ് പാകിസ്ഥാന്‍ പരിഗണിക്കുന്നത്.
എല്ലാത്തരം ഭീകരവാദികള്‍ക്കുമെതിരെ പ്രത്യക്ഷവും പരിശോധിക്കാവുന്നതുമായ നടപടികള്‍ ഇസ്ലാമാബാദ് സ്വീകരിച്ചില്ലെങ്കില്‍ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന്റെ സത്യസന്ധത ലോകത്തെ ബോധ്യപ്പെടുത്താന്‍ പാകിസ്ഥാന് കഴിയില്ല.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.
തയ്യാറാക്കിയത് : അശോക് ഹണ്ഡൂ, രാഷ്ട്രീയ നിരീക്ഷകന്‍
വിവരണം : കവിത സുനു

Comments
Post a Comment