രാഷ്ട്ര താത്പര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കി ആര്‍.സി.ഇ.പി. കരാറില്‍ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം
ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും, പരിപോഷിപ്പിക്കുന്നതിനുമാണ് മറ്റ് രാജ്യങ്ങളും, പ്രാദേശിക സംഘങ്ങളുമായി സഹകരിച്ച് രാഷ്ട്രം പ്രവര്‍ത്തിക്കുന്നത്. ഏഴ് വര്‍ഷം മുന്‍പ്, മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ അഥവാ ആര്‍.സി.ഇ.പി. കരാറിനുള്ള ചര്‍ച്ച ആരംഭിച്ചപ്പോള്‍ രാജ്യത്തിന്റെ കിഴക്കന്‍ നയത്തിന് മുതല്‍ക്കൂട്ടാകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ ഇതില്‍ പങ്കാളിയായത്. ആധുനികരിക്കുക, പരസ്പര പൂരകമാകുക, സമഗ്ര പ്രാദേശിക സംഘങ്ങളാവുക എന്നീ ലക്ഷ്യങ്ങളാണ് ആര്‍.സി.ഇ.പി. മുന്നോട്ട്
വച്ചത്. കരാറിന്റെ ഭാഗമായുള്ള ഓരോവട്ട ചര്‍ച്ചയിലും ഇന്ത്യ ഈ ലക്ഷ്യം കൈവരിക്കുന്നതിന് പിന്‍താങ്ങിയിരുന്നു. കിഴക്കേനേഷ്യന്‍ രാഷ്ട്രങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ നല്‍കിയ ദുരനുഭവങ്ങള്‍ വകവയ്ക്കാതെയാണ് പ്രാദേശിക സൗഹൃദം മുന്‍നിര്‍ത്തി ആര്‍.സി.ഇ.പി. സംഭാഷണത്തില്‍ ഇന്ത്യ പങ്ക് ചേരാന്‍ നേരത്തെ തീരുമാനിച്ചത്. ആസിയാന്‍, ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ നിലവില്‍ വന്നശേഷം ഇന്ത്യയുടെ സാമ്പത്തിക കമ്മി ഇരട്ടിയലധികമായി. വലിയ വിപണിയായ ഇന്ത്യയിലേക്ക് നികുതിയിളവോടെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ചരക്കുകളെത്തുമ്പോള്‍ അവയുടെ വിപണി ആനുപാതികമായി ഇന്ത്യയ്ക്ക് തുറന്നു കിട്ടിയില്ല. ഇതിനെ തുടര്‍ന്ന് ആസിയാന്‍ രാജ്യങ്ങളുമായുള്ള വ്യാപാര കരാറിന് കീഴില്‍ ഇന്ത്യ ഇറക്കുമതി ചുങ്കം കുറച്ചു. സേവന കരാറുകളിന്മേലുള്ള വ്യാപാരത്തിലെ നഷ്ടങ്ങള്‍ ഇതുവഴി നികത്താന്‍ സാധിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിച്ചത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചില ആസിയാന്‍ അംഗങ്ങളുടെ പിന്തിരിപ്പന്‍ സമീപനത്തില്‍ ചരക്ക് സേവന വ്യാപാര കരാര്‍ പ്രാവര്‍ത്തികമായില്ല.
ചരക്ക് സേവന മേഖലയുമായി ബന്ധപ്പെട്ട കരാര്‍ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍.സി.ഇ.പി. അംഗങ്ങളോട് ആവശ്യപ്പെട്ടു. ചരക്ക് മേഖലയില്‍ ഇന്ത്യ നേരിടുന്ന നഷ്ടങ്ങള്‍ നികത്താനുള്ള ഒരു നല്ല മാര്‍ഗ്ഗമാകുമായിരുന്നു ഈ ആശയം.
എന്നാല്‍, ചില രാജ്യങ്ങള്‍ അവരുടെ സേവന മേഖല തുറന്നു കൊടുക്കുന്നതില്‍ വിമുഖത കാണിക്കുകയും വ്യാപാരത്തിനായി ഇന്ത്യന്‍ വിപണി തുറന്നു കൊടുക്കാനുള്ള ആവശ്യവുമാണ് മുന്നോട്ട് വച്ചത്.
ആര്‍.സി.ഇ.പി. കരാര്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി വീണ്ടും നീട്ടുകയാണ് അന്ന് ചെയ്തത്. 2014-ലെ ഏറ്റവും ഹിതകരമായ രാഷ്ട്രങ്ങളുടെ ഇറക്കുമതി നിരക്ക് നിജപ്പെടുത്താന്‍ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ ആര്‍.സി.ഇ.പി. കരാര്‍ 2020-ല്‍ നിലവില്‍ വരുന്നതിനാല്‍ നിലവിലെ സ്ഥിതിഗതികള്‍ പ്രതിപാദിക്കുന്നതിനായി 2019-നെ അടിസ്ഥാനമാക്കിയുള്ള കസ്റ്റംസ് ഇറക്കുമതി നിരക്ക് നിജപ്പെടുത്താന്‍ ഇന്ത്യ അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ ഈ ഉപദേശത്തെ പല രാജ്യങ്ങളും അംഗീകരിച്ചില്ല. കാലക്രമേണ ചൈനയുടെ ഇറക്കുമതി ഇന്ത്യന്‍ വിപണിയെ കൈയടക്കുകയും ആഭ്യന്തര വ്യവസായങ്ങള്‍ക്ക് ഭീഷണിയാവുകയും ചെയ്തു. അങ്ങനെയിരിക്കുന്ന സാഹചര്യത്തില്‍ ഓട്ടോ സേഫ് ഗാര്‍ഡ് ട്രിഗര്‍ മെക്കാനിസം ഏര്‍പ്പെടുത്താന്‍ ഇന്ത്യ ആവശ്യപ്പെട്ടു. ഇതുവഴി ഉയര്‍ന്ന ഇറക്കുമതി നിരക്ക് ഏര്‍പ്പെടുത്തി ഇറക്കുമതി കുത്തൊഴുക്ക് തടയാനാകും. ഇന്ത്യയുടെ വലിയ ആഭ്യന്തര വിപണി കണ്ണുവച്ചുള്ള രാജ്യങ്ങള്‍ക്ക് ഒരുതരത്തിലും ഈ ആശയും സ്വീകാര്യമായിരുന്നില്ല.
ഇതു കൂടാതെ വിവിധ ഇറക്കുമതി ചുങ്ക വ്യവസ്ഥകളുടെ ദുരുപയോഗം തടയാനുള്ള ഉപായമായി കടുത്ത നിയമ
നടപടികള്‍ കൈക്കൊള്ളാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. 20 വര്‍ഷക്കാലത്തേക്ക് ചൈനീസ് ഉത്പന്നങ്ങള്‍ക്ക്‌മേലുള്ള ഇറക്കുമതി ചുങ്കം കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തു. ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാറിന് കീഴില്‍ വ്യക്തമായ നിയമ ലംഘനങ്ങള്‍ നടത്തിയതിന് ഇന്ത്യ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആഭ്യന്തര വ്യവസായത്തെ സംരക്ഷിക്കുകയും അന്താരാഷ്ട്ര വ്യാപാര പ്രവര്‍ത്തനങ്ങള്‍ നീതിയുക്തമല്ലാതെ നടപ്പാക്കുന്നതിനെതിരെ ഒരു സുതാര്യ സമ്പ്രദായവുമാണ് ഇന്ത്യയുടെ ആവശ്യം. ഇന്ത്യയുടെ ഈ ആവശ്യം അത്യന്തം നീതിയുക്തമാണ്. വിവിധ ആര്‍.സി.ഇ.പി. അംഗരാജ്യങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ ആവശ്യം മുന്നോട്ട് കൊണ്ടുവരാന്‍ സാധിച്ചില്ല.
ആര്‍.സി.ഇ.പി. അംഗരാജ്യങ്ങളിലെ സമ്പന്ന രാഷ്ട്രങ്ങള്‍ കൊണ്ടുവന്ന ആഗോള വ്യാപാര സംഘടനയുടെ നിക്ഷേപ, ഇ-കൊമേഴ്‌സ് വ്യവസ്ഥകള്‍ ഇന്ത്യയെപ്പോലുള്ള അവികസിത രാജ്യങ്ങള്‍ക്ക് കനത്ത പ്രത്യാഘാതമുണ്ടാക്കും. ഈ വ്യവസ്ഥകള്‍ അംഗീകരിച്ചിരുന്നെങ്കില്‍ സാങ്കേതികവിദ്യാ കൈമാറ്റത്തേയും നിക്ഷേപ സംരംഭങ്ങള്‍ക്ക് കീഴിലെ റോയല്‍റ്റി
ഒഴുക്കിനേയും നിര്‍ത്തലാക്കുന്ന ഉപാധികളും ഇ-കൊമേഴ്‌സ് വിഭാഗത്തിലെ ഡേറ്റ കേന്ദ്രീകരണത്തെ നിരോധിക്കുകയും
ചെയ്തത് നയരൂപീകരണ ക്രമത്തെ പ്രതികൂലമായി ബാധിക്കുമായിരുന്നു.
ആര്‍.സി.ഇ.പി. മന്ത്രിതല ചര്‍ച്ചകളിലും കരാറിന്മേലുള്ള സംഭാഷണങ്ങളിലും ഈ ആശങ്കകള്‍ പല ആവര്‍ത്തി ഇന്ത്യയിലെ വാണിജ്യ വ്യവസായ മന്ത്രിമാരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉന്നയിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ സന്തുലിതമായ പരിണാമങ്ങളുടെ അഭാവത്താല്‍ ഇന്ത്യ ആര്‍.സി.ഇ.പി. കരാറില്‍ ഒപ്പുവയ്ക്കില്ലെന്ന് തീരുമാനിച്ചു. ആഭ്യന്തര മേഖലയുടേയും ചെറുകിട വ്യാപാരങ്ങളുടേയും താത്പര്യം സംരക്ഷിക്കുക എന്ന അടിസ്ഥാന ആവശ്യം മുന്‍നിര്‍ത്തിയാണ് കരാറില്‍ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം. ഇന്ത്യയുടെ കാതലായ താത്പര്യങ്ങള്‍ ഉള്‍ക്കൊള്ളാനും ശ്രദ്ധേയമായ വിഷയങ്ങള്‍ അന്യോന്യം തൃപ്തികരമായ രീതിയില്‍ പരിഹരിക്കാനും ആര്‍.സി.ഇ.പി. രാജ്യങ്ങള്‍ക്ക് സാധിച്ചാല്‍ കരാറില്‍ ഒപ്പുവയ്ക്കുന്നതിനെക്കുറിച്ച് വിചിന്തനം ചെയ്യാവുന്നതാണെന്ന് ആര്‍.സി.ഇ.പി. നേതൃത്വവും സംയുക്തമായി വ്യക്തമാക്കുന്നു.
തയ്യാറാക്കിയത് : സത്യജിത് മൊഹന്തി
ഇന്ത്യന്‍ സാമ്പത്തിക സര്‍വീസിലെ മുതിര്‍ന്ന സാമ്പത്തിക വിശകലന വിദഗ്ധന്‍
വിവരണം : അര്‍ച്ചന

Comments
Post a Comment