അമേരിക്ക-ഇന്ത്യ ഏഴാം സാമ്പത്തിക സഹകരണ സമ്മേളനം
ഇന്ത്യയും അമേരിക്കയുമായുള്ള ഏഴാം സാമ്പത്തിക സഹകരണ സമ്മേളനം ഇ.എഫ്.പി. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുക എന്നതായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. ഇന്ത്യന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്റേയും അമേരിക്കന്‍ സ്റ്റേറ്റ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂണിച്ചിന്റേയും നേതൃത്വത്തിലായിരുന്നു സമ്മേളനം.
2022-ല്‍ ജി-20 അധ്യക്ഷ പദവി സ്ഥാനത്തിനായി ഇന്ത്യ തയ്യാറെടുക്കുന്ന വേളയില്‍ ഇന്ത്യയ്ക്ക് അമേരിക്ക പിന്തുണ
വാഗ്ദാനം ചെയ്തു. ഉഭയകക്ഷി ബന്ധത്തില്‍ സുസ്ഥിരതയ്ക്കും സുതാര്യതയ്ക്കും യോഗം പ്രാമുഖ്യം നല്‍കി. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ വളര്‍ച്ചയ്ക്കായി ഉയര്‍ന്ന വിദേശനിക്ഷേപം ആകര്‍ഷിക്കുക എന്ന ഇന്ത്യന്‍ അഭിലാഷത്തിന്റെ ലക്ഷണം കൂടിയാണ് ഇത്.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തെ വളര്‍ച്ച മുരടിപ്പില്‍ നിന്ന് കരകയറ്റാന്‍ കൂടുതല്‍ സാമ്പത്തിക സഹകരണം ആവശ്യമാണ് എന്ന് ഇ.എഫ്.പി.യുടെ ഉഭയകക്ഷി ചര്‍ച്ചകളില്‍ അഭിപ്രായം ഉയര്‍ന്നു. ഈ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയിലെ അഴിച്ചുപണി അനിവാര്യമാണെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റ് ബാങ്കുകളെ ലയിപ്പിക്കാനും ബാങ്കുകളിലേക്ക് ഗവണ്‍മെന്റ് നിക്ഷേപം നടത്തണമെന്നും യോഗത്തില്‍ പദ്ധതിയിട്ടു. ഇന്‍ഷുറന്‍സ് മേഖല നിയന്ത്രണം ഉള്‍പ്പെടെ സാമ്പത്തിക മേഖലയില്‍ ആവശ്യമായ അഴിച്ചുപണികളെക്കുറിച്ചും സാമ്പത്തിക നിയന്ത്രണ അതോറിറ്റികള്‍ ചൂണ്ടിക്കാട്ടി. ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസുമായുള്ള സ്റ്റീവന്‍ മ്യൂണിച്ചിന്റെ ചര്‍ച്ചകള്‍ക്ക് പുറമേയായിരുന്നു ഈ സംവാദങ്ങള്‍.
രാജ്യത്തിന്റെ മൂലധന അക്കൗണ്ടില്‍ ഇ.എഫ്.പി. ഉയര്‍ന്ന പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഇന്ത്യയിലെ സാമ്പത്തിക നയതന്ത്ര വിശകലനം ചെയ്യുന്നതില്‍ ഈ ചര്‍ച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
10 ആസിയാന്‍ അംഗരാജ്യങ്ങളും അവരുമായി സ്വതന്ത്ര വ്യാപാരക്കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആറ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആര്‍.സി.ഇ.പി. കരാറിനെക്കുറിച്ചും ഇന്ത്യ ചര്‍ച്ച നടത്തി. ഓസ്‌ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാന്‍, കൊറിയ, ന്യൂസിലാന്റ് എന്നിവയാണ് പത്ത് ആസിയാന്‍ രാജ്യങ്ങള്‍ക്ക് പുറമേ ആര്‍.സി.ഇ.പി.യില്‍ അംഗമാകേണ്ട രാജ്യങ്ങള്‍. എന്നാല്‍ രാജ്യതാത്പര്യം കണക്കിലെടുത്ത് ഇന്ത്യ ആര്‍.സി.ഇ.പി. കരാറില്‍ ഒപ്പിട്ടില്ല. സുസ്ഥിരമല്ലാത്ത വ്യാപാര കമ്മി എന്ന ഇന്ത്യന്‍ ആശങ്ക പരിഗണിച്ചിരുന്നെങ്കില്‍ ആര്‍.സി.ഇ.പി. ഒരു പക്ഷേ ചരിത്രപരമായ കരാറായി മാറിയേനെ. ആര്‍.സി.ഇ.പി. കരാറില്‍ ഒപ്പിടണ്ട എന്നത് ഇന്ത്യ കൈക്കൊണ്ട ഒരു വിവേകപൂര്‍വ്വമായ തീരുമാനമായിരുന്നു. എന്നാല്‍ ഇ.എഫ്.പി.യുടെ കാര്യത്തില്‍ വികസനം എന്ന വാദത്തിനാണ് പ്രാമുഖ്യം നല്‍കിയത്. അന്തര്‍ദ്ദേശീയ തലത്തിലെ നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ശ്രീമതി സീതാരാമനും മ്യൂണിച്ചും ചര്‍ച്ച നടത്തി. കമ്പനികള്‍ക്കകത്തു തന്നെയുള്ള കച്ചവടങ്ങളെക്കുറിച്ച് വിവരങ്ങള്‍ കൈമാറാനും ഇരുവരും തമ്മില്‍ ഇ.എഫ്.പി. യോഗത്തില്‍ ധാരണയായി. ഇന്ത്യയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന ഉഭയകക്ഷി നികുതി പ്രശ്‌നങ്ങളും ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായി. നിലവിലെ കരാറുകള്‍ക്ക് പുറമേ വിവരങ്ങള്‍ കൈമാറുന്നതിനായി ഒരു ഉഭയകക്ഷി കരാര്‍ ബന്ധത്തിനും ധാരണയായി.
ഇ.എഫ്.പി. ചര്‍ച്ചകളിലൂടെ സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള വിവരകൈമാറ്റം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ പരസ്പര ഗുണങ്ങള്‍ക്കായി വിവരം കൈമാറുന്ന കാര്യത്തില്‍ ഇനിയും ധാരണയാകേണ്ടതുണ്ട്. തീവ്രവാദത്തിനായി പണം ലഭ്യമാകുന്നത് തടയുന്നതിനും ഏഴാം ഇ.എഫ്.പി. ചര്‍ച്ചകളില്‍ ധാരണയായി.
കേരളത്തിലേത് പോലെ ഇന്ത്യന്‍ രൂപയിലധിഷ്ഠിതമായ മസാല ബോണ്ടുകള്‍ക്ക് പകരം അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി വിദേശ നിക്ഷേപം കൊണ്ടുവരികയാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളും മുനിസിപ്പാലിറ്റികളും ചെയ്യുന്നത്. 2017-ല്‍ പൂനയിലാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയെ സഹായിക്കുന്നതായി മുനിസിപ്പല്‍ ബോണ്ടുകള്‍ ആരംഭിച്ചത്. ദേശീയ അടിസ്ഥാന സൗകര്യ നിക്ഷേപക ഫണ്ടുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് വേണ്ട സാങ്കേതിക സഹായം നല്‍കാമെന്ന് അമേരിക്കയും വാഗ്ദാനം നല്‍കിയിട്ടുണ്ട്.

Comments
Post a Comment