ഗവണ്‍മെന്റ് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വ്വേകുന്ന നടപടികള്‍
ആഗോള മാന്ദ്യത്തെ മറി കടന്ന് രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ അനുകൂല നടപടികള്‍ കൂടുതല്‍ ആശ്വാസം പകരുന്നതാണ്. തകര്‍ന്നടിഞ്ഞ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നല്‍കുന്ന ഉത്തേജനം, മേഖലയുടെ വളര്‍ച്ച വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
രാജ്യത്തെ സുപ്രധാന മേഖലയായ റിയല്‍ എസ്റ്റേറ്റ് മേഖലയെ മാന്ദ്യത്തില്‍ നിന്നുണര്‍ത്താന്‍ 25000 കോടി രൂപ ഗവണ്‍മെന്റ് അനുവദിച്ചിട്ടുണ്ട്. 1600 പദ്ധതികളിലായി നിര്‍മ്മാണം നിലച്ച 4 ലക്ഷത്തി അന്‍പതിനായിരത്തിലധികം പാര്‍പ്പിടങ്ങളും പാര്‍പ്പിട സമുച്ചയങ്ങളും വീണ്ടെടുക്കുന്നതിനായാണ് തുക അനുവദിച്ചത്.
നിര്‍മ്മാണത്തിലിരിക്കുന്നവയും വായ്പയുടെ തിരിച്ചടവ് മുടങ്ങി പാപ്പരത്ത നിയമ നടപടികളും ജപ്തിയും നേരിടുന്നവയും ഈ പദ്ധതിയിലുള്‍പ്പെടും.
ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ സൂചിപ്പിച്ചതുപോലെ വായ്പാ തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ക്ക് ഈ പദ്ധതി ഏറെ ആശ്വാസകരമാണ്.
നിര്‍മ്മാണം നിലച്ചുപോയ സാധാരണ രീതിയിലുള്ളതും ഇടത്തരം വരുമാനക്കാരുടേതുമായ ഭവന പദ്ധതികള്‍ വീണ്ടെടുക്കുന്നതിന് ഇരുപതിനായിരം കോടി രൂപ ഗവണ്‍മെന്റ് പ്രഖ്യാപിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് 25,000 കോടിയുടെ മറ്റൊരു പദ്ധതിയും ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഫ്‌ളാറ്റുകളും കെട്ടിടങ്ങളും വില്പന നടക്കാത്തതുമൂലം പണത്തിന് ബുദ്ധിമുട്ട് നേരിടുന്ന കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് ഇത് ഏറെ സഹായകരമാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. മാത്രമല്ല വീടുകള്‍ വാങ്ങുന്നവര്‍ക്കും ഭവന നിര്‍മ്മാതക്കള്‍ക്കും ഒരുപോലെ ഗുണം ലഭിക്കാനും ഇത് ഇടയാക്കും. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് റിയല്‍ എസ്റ്റേറ്റ് മേഖല സുപ്രധാനമായ പങ്കാണ് വഹിക്കുന്നതെന്ന കാര്യം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയില്‍ പാര്‍പ്പിട നിര്‍മ്മാണവും, നിര്‍മ്മാണ മേഖലയുമാണ് റിയല്‍ എസ്റ്റേറ്റില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഒട്ടേറെ തൊഴിലവസരങ്ങള്‍ നല്കുന്ന പ്രധാന മേഖലയും കൂടിയാണിത്.
മാത്രമല്ല ഇരുമ്പുരുക്ക്, സിമന്റ് തുടങ്ങിയ പ്രധാന മേഖലകളുടെ മികച്ച പ്രകടനവും റിയല്‍ എസ്റ്റേറ്റിനെ ആശ്രയിച്ചാണുള്ളത്.
സമ്പദ് വ്യവസ്ഥയില്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രതിഫലനങ്ങള്‍ ഉളവാക്കുന്ന 14 പ്രധാന മേഖലകളില്‍ മൂന്നാം
സ്ഥാനമാണ് നിര്‍മ്മാണ വ്യവസായത്തിനുളളത്. അങ്ങനെയുള്ള റിയല്‍ എസ്റ്റേറ്റും മേഖലയെ പരിപോഷിപ്പിക്കുന്നത് അന്തിമമായി രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ ഇവിടുത്തെ റിയല്‍ എസ്റ്റേറ്റ് മേഖല 2030-ഓടെ ഒരു ട്രില്യണ്‍ യു.എസ്. ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല 2025-ഓടെ രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ 13 ശതമാനത്തോളം റിയല്‍ എസ്റ്റേറ്റ് മേഖലയുടെ സംഭാവനയായിരിക്കുമെന്നും കരുതുന്നു. കൂടാതെ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഈ മേഖലയ്ക്ക് വന്‍സാധ്യതകളാണുള്ളത് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്‍ വകുപ്പിന്റെ കണക്കുകളനുസരിച്ച് 2000 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെ 25.04 ബില്യണ്‍ ഡോളറാണ്. ഈ മേഖലയിലുള്ള ഇന്ത്യയിലെ നേരിട്ടുള്ള വിദേശനിക്ഷേപം. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിന് അംഗീകാരം നല്‍കിയിട്ടുള്ളതും ശ്രദ്ധേയമാണ്. എല്ലാത്തരം നിക്ഷേപകര്‍ക്കും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്താന്‍ ഇത് സഹായകരമാകും. അടുത്ത വര്‍ഷങ്ങളില്‍ ഇത് ഇന്ത്യന്‍ വിപണിയില്‍ 19.65 ബില്യണ്‍ ഡോളറിന്റെ അവസരങ്ങള്‍ സൃഷ്ടിക്കും.
മേഖലയെ സംബന്ധിച്ച് വ്യക്തമായ ധാരണയുള്ള ഉപഭോക്താക്കളും, ആഗോളവത്ക്കരണ സാധ്യതകളും പുതിയ
വെല്ലുവിളികള്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ റിയല്‍ എസ്റ്റേറ്റ് സംരംഭകരെ നിര്‍ബന്ധിതരാക്കുന്നു.
റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും വര്‍ദ്ധിച്ചുവരുന്ന സുതാര്യതയും നിലനിര്‍ത്തി നിക്ഷേപം ആകര്‍ഷിക്കാനുതകുന്ന തരത്തില്‍ അക്കൗണ്ടിംഗും, മാനേജ്‌മെന്റും ഉന്നതനിലവാരത്തിലേക്കുയര്‍ത്താനും റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ തയ്യാറെടുക്കുകയാണ്.
വിവിധ നഗരങ്ങളിലായി വ്യത്യസ്ത പ്രോജക്ടുകള്‍ നടപ്പാക്കുന്ന കമ്പനികള്‍ മനുഷ്യശേഷി വിനിയോഗവും അസംസ്‌കൃത വസ്തുശേഖരണവും കേന്ദ്രീകൃതമാക്കാനും പദ്ധതി തയ്യാറാക്കി വരുന്നു. പ്രോജക്ട് മാനേജ്‌മെന്റ്, ആര്‍ക്കിടെക്ചര്‍, എന്‍ജിനിയറിംഗ്, രംഗങ്ങളില്‍ ഉന്നതനിലവാരമുള്ള പ്രൊഫഷണലുകളെയാണ് കമ്പനികള്‍ നിയോഗിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തില്‍ മേഖലയുടെ പങ്കിനെ അവഗണിക്കാനാകില്ലെന്ന് വ്യക്തമാകും. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പുനരുദ്ധാരണത്തിന് ഗവണ്‍മെന്റ് എടുക്കുന്ന നടപടികള്‍ നിര്‍ണ്ണായകമാണെന്ന് പറയേണ്ടിയിരിക്കുന്നു.

Comments
Post a Comment