ഇന്തോ-പസഫിക് 1.5 സംഭാഷണങ്ങളുടെ പാത
സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് ബന്ധം എന്ന ആശയം രൂഢമൂലമായ സാഹചര്യത്തിലാണ് ആറാമത് ഇന്ത്യന്‍ മഹാസമുദ്ര യോഗവും പതിനൊന്നാമത് ഡല്‍ഹി സംഭാഷണവും ഉള്‍പ്പെടുന്ന 1.5 ചര്‍ച്ചകള്‍ക്ക് ന്യൂഡല്‍ഹി സാക്ഷ്യം വഹിച്ചത്.
2019 ജൂണില്‍ ആസിയാന്‍ നിലപാട് പ്രഖ്യാപനത്തെ തുടര്‍ന്ന് സ്വതന്ത്രവും തുറന്നതുമായ നിയമങ്ങളെ അടിസ്ഥാനമാക്കിയുളള ഇന്തോ പസഫിക്കിനെ കുറിച്ചുളള തന്ത്രപരമായ ആശയം ചര്‍ച്ച ചെയ്യുന്നതും ഇന്തോ പസഫിക്കിനെ കുറിച്ചുളള ഇന്ത്യയുടെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനുമായി ഷാംഗ്‌റി-ലാ സംഭാഷണവും നടന്നു. ആഭ്യമായാണ് ഈ രണ്ട് യോഗങ്ങളും അടുത്തടുത്ത് സംഘടിപ്പിക്കുന്നത്.
ഇന്തോ-പസഫിക് സംഭാഷണത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. ജയശങ്കര്‍, ഗള്‍ഫ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം എന്നിവയുള്‍പ്പെടെ പടിഞ്ഞാറന്‍ സമുദ്രത്തെ ഉള്‍ക്കൊളളുന്ന പ്രദേശങ്ങളെ കുറിച്ചുളള ഇന്ത്യന്‍ കാഴ്ചപ്പാട് വ്യക്തമാക്കി. വൈവിധ്യങ്ങള്‍ക്കിടയിലും ഇന്തോ-പസഫിക് സംഘടനയിലെ അംഗങ്ങള്‍ തമ്മിലുളള സഹകരണം ചര്‍ച്ചയായി.
2019 നവംബറില്‍ ഇന്ത്യ- ഇന്തോ-പസഫിക് സമുദ്രസംഘടന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. സമുദ്ര പരിസ്ഥിതി കൈകാര്യം ചെയ്യല്‍, ദുരന്ത സാധ്യത കുറയ്ക്കല്‍, സമുദ്ര വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം തുടങ്ങിയ വിഷയങ്ങളില്‍ സമവായം ഉണ്ടാക്കുന്നത് ലക്ഷ്യമിട്ടാണ് ചര്‍ച്ചകള്‍ക്ക് ഇന്ത്യ മുന്‍കൈ എടുത്തത്.
അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും മേഖലാതല ബന്ധം ഉയര്‍ന്ന തലത്തിലെത്തിക്കുന്നതും ലക്ഷ്യമാണ്. ആസിയാന്‍ കൂട്ടായ്മയുടെ മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട ഉയര്‍ന്ന തോതിലുളള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതിന് ലക്ഷ്യമിട്ട് പരസ്പര സഹകരണത്തിനുളള പാത രൂപപ്പെടുത്തുക എന്നതും ചര്‍ച്ചയുടെ ഭാഗമായി നടന്നു. പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുതല്‍ മുടക്ക് കുറച്ചുകൊണ്ടുളള സാങ്കേതിക വികസന കൈമാറ്റം വ്യാപിപ്പിക്കുക, ഇന്ത്യന്‍ ഓഷന്‍ റിംഗ് അസോസിയേഷനുവേണ്ടി മൂല്യ വര്‍ദ്ധിത ഊര്‍ജ്ജ സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയും സംഭാഷണത്തിന്റെ ഭാഗമായി നടന്നു. ഇന്തോ-പസഫിക് സംഘടനയിലെ അംഗരാജ്യങ്ങള്‍ക്കുളളില്‍ മികച്ച ബന്ധം ഉണ്ടാക്കുന്നതിനും വ്യവസായ വിപ്ലവം സംബന്ധിച്ചും ഡല്‍ഹി സംഭാഷണത്തില്‍ ചര്‍ച്ചയുണ്ടായി.
ഐ.ഒ.ആര്‍.എ, ആസിയാന്‍, ബിംസ്‌റ്റെക്ക് എന്നീ രാജ്യങ്ങളുടെ സഹകരണത്തിലൂടെ ഇന്തോ-പസഫിക് മേഖലയിലെ വികസനം മെച്ചപ്പെടുത്തുന്നതിന്റെ സാധ്യതയെക്കുറിച്ച് ഐ.ഒ.ആര്‍.എ സെക്രട്ടറി ജനറല്‍ ഡോ. നൊമ്‌വുയോ നൊക്വേ അഭിപ്രായപ്പെട്ടു. ഐ.ഒ.ആര്‍.എ ഉടമ്പടി പ്രകാരമുളള മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കി വേണം സഹകരണം മെച്ചപ്പെടുത്തേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു. എല്ലാവരേയും ഉള്‍പ്പെടുത്തി പൊതു അഭിപ്രായം രൂപപ്പെടുത്തല്‍, തുല്യ പരമാധികാരം, അന്താരാഷ്ട്ര നിയമം, സമാധാനത്തിനായുളള പരസ്പര സഹകരണം എല്ലാവരുടെയും ഗുണം എന്നിവയില്‍ ഊന്നി ഉളളവയായിരിക്കണം വികസനം എന്നും അവര്‍ പറഞ്ഞു.
ഉച്ചകോടിയില്‍ ഇന്തോ-പസഫിക്കിനെക്കുറിച്ചുളള ആസിയാന്‍ വീക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്തോനേഷ്യന്‍ വിദേശകാര്യമന്ത്രി നെന്റോ എല്‍.പി മര്‍സൂദി ഉയര്‍ത്തിക്കാട്ടി. രണ്ടു പ്രധാന ശക്തികള്‍ തമ്മിലുളള വൈരവും ഉഭയകക്ഷി ബന്ധത്തിലെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു യോഗം അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. തുറന്നതും, നീതിയുക്തവുമായ ഒരു ഉഭയകക്ഷി ബന്ധം അനിവാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. അന്താരഷ്ട്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ സുതാര്യവും എല്ലാവരേയും ഉള്‍ക്കൊളളിച്ചുകൊണ്ടതുമായ വാണിജ്യ ബന്ധമാണ് വേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ആഗോള ചരക്കു ഗതാഗതത്തിന്റെ 40 ശതമാനവും സമുദ്രമേഖലയിലൂടെയാണ്. ഉത്പാദിപ്പിക്കുന്ന എണ്ണയുടെ 61 ശതമാനവും കടല്‍ മാര്‍ഗമാണ് കൈമാറുന്നത്. 24 ലക്ഷം കോടി ഡോളറിന്റെ ഉറവിടം കൂടിയാണ് സമുദ്രമേഖല അതുകൊണ്ടുതന്നെ എല്ലാവരുടെയും ഭാവിക്കും സമൃദ്ധിക്കുമായി വേണം ഇവയെ ഉപയോഗിക്കാന്‍ അതിനാല്‍ പരസ്പരം മത്സരിക്കുന്നതിനു പകരം പരസ്പര സഹകരണം മെച്ചപ്പെടുത്താനുളള ഒരു ഇടമായി വേണം സുമദ്രമേഖലയെ കാണാന്‍.
കാലങ്ങളായി നിലനില്‍ക്കുന്നതും പുതുതായി രൂപപ്പെടുന്നതുമായ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ-ആസിയാന്‍ സമുദ്ര മേഖല സഹകരണം അനിവാര്യമാണ്. കൂടാതെ സമുദ്രമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും രാജ്യങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാനും. ഇന്ത്യ-ആസിയാന്‍ സമുദ്രമേഖല സഹകരണം സഹായിക്കും. 2020 ല്‍ നടക്കുന്ന ഇന്തോ-പസഫിക് അടിസ്ഥാന സൗകര്യ വികസന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്തോനേഷ്യ ഇന്ത്യയെ ക്ഷണിക്കുകയും ചെയ്തു. പുതിയ പദ്ധതികള്‍ക്കു പകരം പദ്ധതികളുടെ ബന്ധിപ്പിക്കലാണ് അനിവാര്യം.
ഇന്തോ പസഫിക് സമൂഹത്തിന്റെ വികസനത്തിന് സാംസ്‌കാരികവും ചരിത്രപരവും അതീതമായ വെല്ലുവിളികളുണ്ട്. എന്നാല്‍ ഇന്ത്യന്‍ സമുദ്രമേഖല രാജ്യങ്ങളുടെയും ആസിയാന്‍ അംഗരാജ്യങ്ങളുടെയും ചര്‍ച്ചയിലൂടെ തുറന്നതും, സത്യസന്ധവും, എല്ലാവരേയും ഉള്‍ക്കൊളളിച്ചുകൊണ്ടുളളതും, നിയമാനുഷ്ഠിതവുമായ വികസനം സാധ്യമായേക്കും.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം......
തയ്യാറാക്കിയത് : ഡോ.ടിതലി ബസു
കിഴക്കന്‍-തെക്കുകിഴക്കന്‍ ഏഷ്യാ
നയതന്ത്ര അവലോകന വിദഗ്ധന്‍
വിവരണം : പി.എസ്.തുളസിദാസ്
Comments
Post a Comment