ഇന്ത്യ - അമേരിക്ക രണ്ടാം 2+2 യോഗം
ഇന്ത്യയിലേയും, അമേരിക്കയിലേയും പ്രതിരോധ, വിദേശകാര്യ വകുപ്പ് മന്ത്രിമാരുടെയും, ഉന്നതതല ഉദ്യോഗസ്ഥരു ടെയും യോഗമായ 2+2 കഴിഞ്ഞ ദിവസം അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി.സി യില്‍ നടന്നു. ഇത് രണ്ടാം തവണയാണ് 2+2 ഉന്നതതലയോഗം ചേരുന്നത്. ഇന്തോ - പസപിക് മേഖലയുടെ സമാധാനവും, സുസ്ഥിര വികസനവും ലക്ഷ്യമിട്ട് വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ നടന്നു. മേഖലയിലെ പാരിസ്ഥിതിക വെല്ലുവിളികളും, ഭീകരവാദ ഭീഷണിയും നേരിടുന്നതിനെക്കുറിച്ചും, അഫ്ഗാനിസ്ഥാനില്‍ സുസ്ഥിര ഭരണം നടപ്പിലാക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി.
വ്യവസായ മേഖലയിലെ സുരക്ഷാസഹകരണവുമായി ബന്ധപ്പെട്ട കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പു വച്ചു. പ്രതിരോധ ഗവേഷണ മേഖലയില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം യാഥാര്‍ത്ഥ്യമാകാന്‍ ഈ കരാര്‍ കൂടുതല്‍ സഹായകരമാകും.
കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയില്‍ നടന്ന ആദ്യ ഇന്തോ - യു.എസ് 2+2 സംവാദത്തില്‍ സൈനിക സഹകരണവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പു വച്ചിരുന്നു. പ്രതിരോധ മേഖലയിലെ വാര്‍ത്താ വിനിമയ സുരക്ഷാ സഹകരണവുമായി ബന്ധപ്പെട്ട 'COMCASA'' കരാറിനാണ് ആദ്യ യോഗത്തില്‍ അംഗീകാരം നല്‍കിയത്. രണ്ടാം യോഗത്തില്‍ പ്രതിരോധ മേഖലയിലെ സഹകരണം കൂടുതല്‍ ദൃഢമാക്കുന്ന സുരക്ഷാ കരാറിനാണ് അംഗീകാരം നല്‍കിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന മേഖലകളിലെ സഹകരണം യാഥാര്‍ത്ഥ്യമാകുമോ എന്നതില്‍ പല തരത്തിലുമുള്ള സംശയങ്ങളും ഉയര്‍ന്നിരുന്നു. പരസ്പര ധാരണയില്‍ ഊന്നിയതും, ശക്തവുമായ വ്യവസ്ഥകള്‍ അനുസരിച്ചാണ് ഉഭയകക്ഷി കരാറുകള്‍ രൂപീകരിക്കേണ്ടത്.
അതേസമയം അമേരിക്കന്‍ പ്രതിനിധിസഭയില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടുകയാണ്. ഇന്ത്യയും, അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം ദൃഢപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടന്നുവരുന്നു. അമേരിക്കയുടെ എതിര്‍പ്പുണ്ടായിട്ടും റഷ്യയുമാ യുള്ള സൈനിക സഹകരണവുമായി ഇന്ത്യ മുന്നോട്ട് പോവുക യാണ് ഉണ്ടായത്. അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഇന്ത്യ അംഗീകരിച്ചിട്ടില്ല. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ നടത്തിയ പരാമര്‍ശത്തെ ഇന്ത്യ വിമര്‍ശിച്ചിരുന്നു.
ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും, കഠിനമായ ചര്‍ച്ചകളിലൂടെ രൂപപ്പെടുത്തിയ തന്ത്രപ്രധാന മേഖലകളിലെ ഇന്തോ - യു.എസ് ഉഭയകക്ഷി സഹകരണം യാഥാര്‍ത്ഥ്യമാകുന്നതിനുള്ള ശ്രമങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.
ഇരു രാജ്യങ്ങളിലേയും നേതൃത്വത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും തന്ത്രപ്രധാന സഹകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നടക്കുന്ന ചര്‍ച്ചകള്‍ യാഥാര്‍ത്ഥ്യമാകുന്നതിന്റെ സൂചനകള്‍ വളരെ പ്രകടമാണ്. ഏതാണ്ട് 2000 അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയില്‍ വ്യാപാരം നടത്തുന്നുണ്ട്. 200 ഓളം ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
ഭീകരവാദത്തിനെതിരെയുള്ള നടപടികള്‍ ചൈനയുടെ സാമ്പത്തിക നയങ്ങള്‍, ഇന്തോ - പസഫിക് സമുദ്ര മേഖലയിലെ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയും, അമേരിക്കയും ഒരേ നയങ്ങളാണ് പിന്തുടരുന്നത്.
രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ മറികടന്ന് ഇന്ത്യയും, അമേരിക്കയും തന്ത്രപ്രധാന പങ്കാളികളാകാനുള്ള സാധ്യതകള്‍ ശക്തിപ്പെട്ടു വരികയാണ്.
ശക്തമായ ജനാധിപത്യ അടിത്തറയും, ആണവായുധ ശക്തിയും ഉള്ള ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ശക്തി ആവുക എന്ന ലക്ഷ്യത്തിലേത്താണ് കുതിച്ചു കൊണ്ടിരിക്കുന്നത്. ആ നിലയില്‍ ഇന്ത്യയുമായി തന്ത്രപ്രധാന മേഖലകളില്‍ സഹകരിക്കുന്നതിന് അമേരിക്ക തയ്യാറാവും എന്നാണ് പ്രതീക്ഷിക്കുന്നത്. വാഷിംഗ്ടണില്‍ സമാപിച്ച രണ്ടാം 2+2 സംവാദം ഈ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ്.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം......
തയ്യാറാക്കിയത് : പ്രൊഫ. ചിന്താമണി മഹാപത്ര
ജെ.എന്‍.യു അമേരിക്കന്‍ പഠന കേന്ദ്ര റെക്ടര്‍
വിവരണം : കവിത സുനു
Comments
Post a Comment