പൗരത്വ നിയമ ഭേദഗതി ബില്‍ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനെ പിന്തുണയ്ക്കും

പൗരത്വ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും അതിന്മേല്‍ ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്ന അവസരത്തില്‍ പാകിസ്ഥാന്‍ ഈ ബില്ലിനെ എതിര്‍ത്ത് പ്രസ്താവന ഇറക്കുകയുണ്ടായി. അയല്‍ രാജ്യങ്ങളില്‍ നിന്നും വേട്ടയാടപ്പെട്ടതിനെ തുടര്‍ന്ന് പലായനം ചെയ്ത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം ഉറപ്പാക്കുന്ന നിയമ ഭേദഗതിയാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വന്തം രാജ്യത്തിലെ ന്യൂനപക്ഷങ്ങളെ പീഢിപ്പിക്കുകയും, അവരെ ഉന്മൂലനം ചെയ്യുകയും 

ചെയ്ത രാജ്യമാണ് പാകിസ്ഥാന്‍. വിഭജന സമയത്ത് 23.5 ശതമാനമായിരുന്ന ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ കേവലം 3.5 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഈ വസ്തുതകളുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങളെ നിര്‍ദ്ദയം വേട്ടയാടുന്ന പാകിസ്ഥാനെ പോലെയുള്ള ഒരു രാഷ്ട്രം ഈ ബില്ലിനെതരെ സംസാരിക്കുന്നതില്‍ ഒരു ഔചിത്യവും ഇല്ലെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.
വിഭജനത്തിന്റെ സമയത്ത് അംഗീകരിച്ച നെഹ്രു ലിയഖത്ത് ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങളിലേയും മത ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നുള്ള കരാറില്‍ നിന്നും പാകിസ്ഥാന്‍ ബഹുദൂരം പിന്നോട്ട് പോയിരിക്കുകയാണ്. ബംഗ്ലാദേശിലെ അവസ്ഥയും മറ്റൊന്നല്ല. 1971-ല്‍ 21.3 ശതമാനമായിരുന്ന ന്യൂനപക്ഷങ്ങള്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് 8.5 ശതമാനമായി ചുരുങ്ങിയിരിക്കുകയാണ്. ഈ രാജ്യങ്ങളിലെല്ലാം മതന്യൂനപക്ഷങ്ങള്‍ നിരന്തരമായ പീഢനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍ ഇന്ത്യയുടെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. വിഭജന സമയത്ത് 9.8 ശതമാനമായിരുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് ക്രമാനുഗതമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയും മറ്റ് അയല്‍രാജ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം ഇതിലൂടെ മനസ്സിലാക്കാം.
ന്യൂനപക്ഷങ്ങുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള നിരവധി നടപടികള്‍ പാക് ഭരണകൂടം നിരന്തരം എടുത്തുകൊണ്ടേയിരുന്നു. വോട്ടവകാശത്തിലുള്ള നിയന്ത്രണം പ്രധാനമന്ത്രി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്ക് 

ന്യൂനപക്ഷങ്ങള്‍ക്ക് മത്സരിക്കാനുള്ള വിലക്ക് തുടങ്ങിയവ ഇതില്‍ ചിലതാണ്.
ഹിന്ദു, ക്രിസ്ത്യന്‍, സിഖ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വേട്ടയാടല്‍ കൂടാതെ ഇസ്ലാമിലെ ഒരു വിഭാഗമായ അഹമ്മദീയരെ അമുസ്ലീമുകളായി പ്രഖ്യാപിക്കുന്ന തരത്തില്‍ പാകിസ്ഥാന്‍ അവരുടെ ഭരണഘടന ഭേദഗതി വരുത്തുകയും ചെയ്തിട്ടുണ്ട്. അഹമ്മദീയ വിഭാഗത്തെ മുസ്ലീമുകളല്ലാത്ത മതന്യൂനപക്ഷങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അവര്‍ക്കായി പ്രത്യേക വോട്ടര്‍ പട്ടികയും തയ്യാറാക്കി. 
പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ മതനിന്ദയുടെ പേരിലാണ് നിരന്തരമായ പീഢനങ്ങള്‍ നടന്നു വന്നത്. മതനിന്ദാ നിയമം വധശിക്ഷയുള്‍പ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികളാണ് ന്യൂനപ്കഷങ്ങള്‍ക്കെതിരെ എടുത്തിരുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനവും പാകിസ്ഥാനില്‍ സര്‍വ്വ സാധാരണമായിരുന്നു. പാകിസ്ഥാനെ ഒരു സുന്നി ഇസ്ലാമിക രാജ്യമായി പ്രഖ്യാപിക്കണമെന്നും ഷിയാകളേയും മറ്റ് മതന്യൂനപക്ഷങ്ങളേയും ഉന്മൂലനം ചെയ്യണമെന്നും പാകിസ്ഥാനിലെ തീവ്രവാദ സംഘടനകള്‍ നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.
മതപരമായ വേര്‍തിരിവുകള്‍ക്ക് പുറമേ പ്രാദേശിക വേര്‍തിരിവും പാകിസ്ഥാനില്‍ രൂക്ഷമാണ്. ഇത്തരത്തില്‍ മതത്തിന്റെ പേരിലും പ്രാദേശികവുമായ നിരവധി അടിച്ചമര്‍ത്തലുകളും വേര്‍തിരിവുകളും അതിശക്തമായി നിലനില്‍ക്കുന്ന പാകിസ്ഥാനെ പോലുള്ള ഒരു രാജ്യം ഇന്ത്യയിലേക്ക് പലായനം ചെയ്ത മതന്യൂന പക്ഷങ്ങള്‍ക്ക് പൗരത്വം ഉറപ്പ് വരുത്തുന്ന

നിയമ നടപടിയെ എതിര്‍ത്തുകൊണ്ട് അഭിപ്രായം പറയാന്‍ ഒരു യോഗ്യതവും ഇല്ലെന്നത് യഥാര്‍ത്ഥ്യമാണ്.
1947 മുതല്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് അവിടങ്ങളിലെ മതന്യൂന പക്ഷങ്ങളുടെ പലായനം നിരന്തരമായി നടന്നു വരുന്നു. ഇവര്‍ക്ക് പൗരത്വം ഉറപ്പ് വരുത്തുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

തയ്യാറാക്കിയത് : സ്മൃതി പട്‌നായിക്
കിഴക്കനേഷ്യന്‍ കാര്യ വിദഗ്ധ.
വിവരണം : നരേന്ദ്ര മോഹന്‍

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം