താലിബാന്‍-യു.എസ്. സമാധാന ചര്‍ച്ച സാധ്യമാകാന്‍ വലിയ വെല്ലുവിളികള്‍

താലിബാനുമായുള്ള സമാധാനാ ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോള്‍ അമേരിക്കന്‍ സൈനിക കേന്ദ്രത്തന്റെ സമീപത്ത് താലിബാന്‍ നടത്തിയ ചാവേറാക്രമണം സമാധാന ശ്രമങ്ങള്‍ക്ക് ഒരു വെല്ലുവിളിയായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അഫ്ഗാനിലെ അമേരിക്കയുടെ സൈനിക കേന്‌റദമായ ബഗ്രാം എയര്‍ ബേസിന് സമീപമാണ് കഴിഞ്ഞ ദിവസം താലിബാന്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ താലിബാന്‍ നേതാക്കളുമായുള്ള സമാധാന

ചര്‍ച്ചകള്‍ നടക്കാനിരിക്കെ നാറ്റോ സേനക്ക് നേരെ താലിബാന്‍ വലിയ തീവ്രവാദ ആക്രമണം നടത്തിയിരുന്നു. അതിനെ തുടര്‍ന്ന് താലിബാനുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചു. വീണ്ടും ചര്‍ച്ചകള്‍ക്കുള്ള സാധ്യത പുനരാരംഭിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. താലിബാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ അക്രമം അവസാനിപ്പിക്കുമെന്നും താലിബാന്‍ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഈ ആവശ്യവുമായി അവര്‍ റഷ്യയേയും, ചൈനയേയും പാകിസ്ഥാനേയും സമീപിച്ചിരുന്നു. എന്നാല ആ ശ്രമം വിജയം കണ്ടില്ല.
താലിബാന്‍ വക്താവ് സുഹൈല്‍ ഹീനിന്റെ പ്രതികരണം കാലതാമസം ഉണ്ടായെങ്കിലും അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങള്‍ തടസ്സങ്ങളില്ലാതെ പുനരാരംഭക്കും എന്നാണ്. അഫഗാനിസ്ഥാന്റെ നാമം ഇസ്ലാമിക് റിപ്പബ്ലിക് എന്നതില്‍ നിന്നും, ഇസ്ലാമിക് എമിറേറ്റ് എന്നതയി മാറ്റണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടിരുന്നു.
സെപ്റ്റംബറില്‍ സമാധാന ചര്‍ച്ചകളില്‍ നിന്നും അമേരിക്കയുടെ പിന്മാറ്റത്തിന് മുന്‍പ്, നിരവധി വിഷയങ്ങളില്‍ ഇരുവിഭാഗങ്ങളും ധാരണയിലെത്തിയിരുന്നതായി താലിബാന്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകളും, അഫ്ഗാന്‍ ഗവണ്‍മെന്റുമായുള്ള സമാധാന ചര്‍ച്ചയുമാണ് ഇനി നടക്കാനുള്ളതെന്നും താലിബാന്‍ കേന്ദ്രങ്ങള്‍ പറഞ്ഞു. ഈ രണ്ട് വിഷയങ്ങളിലും വരും ദിവസങ്ങളില്‍ അമേരിക്കയും, അഫ്ഗാന്‍ ഗവണമെന്റും താലിബാനുമായി കാര്യക്ഷമമായ ചര്‍ച്ചകള്‍ നടന്നാല്‍

മാത്രമേ മേഖലയിലെ സമാധാന ശ്രമങ്ങള്‍ ലക്ഷ്യപ്രാപ്തിയില്‍ എത്തുകയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.
താലിബാന്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധ്യതയുള്ള മറ്റൊരു പ്രശ്‌നം കാബൂള്‍ ഗവണ്‍മെന്റിന്റെ സ്ഥിതിയെ കുറിച്ചായിരിക്കും. കഴിഞ്ഞ സെപ്റ്റംബര്‍ 28-നായിരുന്നു അഫ്ഗാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ അതിന്റെ ഫലപ്രഖ്യാപനം ഇതുവരെയും നടന്നിട്ടില്ല. തിരഞ്ഞെടുപ്പിലെ സുതാര്യതയേയും നിഷ്പക്ഷതയേയും കുറിച്ചുള്ള സംശയം അഷ്‌റഫ് ഗനിയെ എതിര്‍ക്കുന്ന ഡോ. അബ്ദുള്ള അബ്ദുള്ളയുടെ നേതൃത്വത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്. ഈ പ്രതിഷേധ സ്വരങ്ങള്‍ അനിശ്ചിതാവസ്ഥയില്‍ നില്‍ക്കുന്ന അമേരിക്ക-താലിബാന്‍ സമാധാന ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും.
അഷറഫ് ഗനി ഗവണ്‍മെന്റിന്റെ സാധുതയെ താലിബാന്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. അഫ്ഗാനിലെ ഭൂരിപക്ഷം ജനങ്ങളുടേയും വക്താക്കളാണ് തങ്ങളെന്ന് അവകാശപ്പെടുന്ന താലിബാന്‍ ഈ അവസരം തങ്ങള്‍ക്കനുകൂലമാകാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നത് തീര്‍ത്തയാണ്. അഫ്ഗാന്‍ ഭരണസംവിധാനത്തില്‍ താലിബാനെ കൂടി ഉള്‍പ്പെടുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണ്.
ഇസ്ലാമിക സ്റ്റേറ്റ് അഫ്ഗാന്‍ മണ്ണില്‍ സാന്നിധ്യമറിയിച്ച സാഹചര്യത്തില്‍ താലിബാനെ കൂടി ഉള്‍പ്പെടുത്തി അഫ്ഗാന്‍ ഭരണകൂടം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് റഷ്യ
അഭിപ്രായപ്പെട്ടിരുന്നു. ചൈനയും ഇതേ സാധ്യത ശരിവയ്ക്കുന്നുണ്ട്. താലിബാന്റെ ഭാഗത്ത് നിന്നും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുകയും മറ്റ് സമാധാന ശ്രമങ്ങള്‍ സാധ്യമാവുകയും ചെയ്യുകയാണെങ്കില്‍ താലിബാനെ ഉള്‍ക്കൊള്ളിച്ചുള്ള #ംരു ഭരണ സംവിധാനം അഫ്ഗാനില്‍ വിദൂരമല്ല.
എന്നാല്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തി ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള സാഹചര്യം ഇപ്പോഴും അഫ്ഗാനില്‍ സാധ്യമായിട്ടില്ല. മുന്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. ഇതിലൂടെ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളില്‍ താലിബാനും പങ്കെടുക്കാന്‍ നിര്‍ബന്ധിതരാകുമെന്നും ജനങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിനായി ഇന്ത്യ 200 കോടി യു.എസ്. ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വരും ദിനങ്ങളില്‍ അഫ്ഗാനിലെ സമാധാന ശ്രമങ്ങളെ ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്. മേഖലയിലെ സമാധാനം മുഴുവന്‍ സമാധാന കാംഷികളുടേയും ആവശ്യകതയാണ്.

തയ്യാറാക്കിയത് : കല്ലോല്‍ ഭട്ടാചര്‍ജിപത്രപ്രവര്‍ത്തകന്‍


വിവരണം : നരേന്ദ്ര മോഹന്‍

Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.