പാര്‍ലമെന്റില്‍ ഈ ആഴ്ച
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം 2019 ലെ പൗരത്വ (ഭേദഗതി) ബില്‍ പാസാക്കി എന്നതാണ്. ഇരുസഭകളും ബുധനാഴ്ച ബില്ലിന് അംഗീകാരം നല്‍കി. അയല്‍രാജ്യമായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കേണ്ടത് ചരിത്രപരമായ ആവശ്യമാണെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. മതപരമായ വിഭജനത്തിനുശേഷം ആ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ നിരന്തരമായ പീഡനങ്ങള്‍ക്ക് വിധേയരാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് സമുദായങ്ങളില്‍നിന്നും അഭയാര്‍ത്ഥികളായി എത്തുന്നവരെ ഇന്ത്യന്‍ പൗരത്വത്തിന് യോഗ്യരാക്കുന്നതിനായാണ് പൗരത്വ നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ചത്. 1955 ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്താനാണിത്. ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവരാണ് ആ ആറ് സമുദായങ്ങള്‍.
ഭരണഘടനാപരമായി ഇവയ്ക്ക് ഉത്തരം നല്‍കിയ ഷാ, നിബന്ധനകള്‍ക്ക് അനുസൃതമായി ബില്ലിന് ന്യായമായ വര്‍ഗ്ഗീകരണം ആവശ്യമാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 566 മുസ്ലീംഗങ്ങള്‍ക്ക് ഇന്ത്യ പൗരത്വം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. പ്രതിപക്ഷം ആരോപിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ ബില്‍ തിടുക്കത്തിലോ പുകമറ സൃഷ്ടിച്ചോ കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിലെയും ഉഗാണ്ടയിലെയും ജനങ്ങള്‍ക്ക് നേരത്തെ പൗരത്വം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ അനുകമ്പയുടെയും സാഹോദര്യത്തിന്റെയും ധാര്‍മ്മിക ദിനമാണിതെന്ന് പ്രധാനമന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. വര്‍ഷങ്ങളായി പീഡനങ്ങള്‍ നേരിടുന്ന പലരുടെയും ദുരിതങ്ങള്‍ ബില്‍ ലഘൂകരിക്കുന്നു.
ഭരണഘടനയുടെ (നൂറ്റി ഇരുപത്തിയാറാം ഭേദഗതി) ബില്‍ 2019 പാര്‍ലമെന്റ് പാസാക്കി. രാജ്യസഭ വ്യാഴാഴ്ചയാണ് ഇതിന് അംഗീകാരം നല്‍കിയത്. ലോക്‌സഭ, സംസ്ഥാന അസംബ്ലികള്‍ എന്നിവിടങ്ങളിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള സംവരണം 2030 ജനുവരി 25 വരെ പത്തുവര്‍ഷം കൂടി നീട്ടാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നുവെന്ന് ചര്‍ച്ചയ്ക്ക് മറുപടിയായി നിയമ നീതിന്യായ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്‍ ഡി എ ഗവണ്‍മെന്റ്
രണ്ട് സമുദായങ്ങളുടെയും ക്ഷേമത്തിനായി നിരവധി നടപടികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗത്തും സായുധ സേനയിലും ആംഗ്ലോ - ഇന്ത്യന്‍ സമൂഹങ്ങളുടെ സംഭാവന ഗവണ്‍മെന്റ് അംഗീകരിക്കുന്നതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയെ അറിയിച്ചു. 2019 ഒക്‌ടോബര്‍ വരെ അസമിലെ വിവിധ വിദേശ ട്രൈബ്യൂണലുകള്‍ 1.29 ലക്ഷത്തിലധികം ആളുകളെ വിദേശികളായി പ്രഖ്യാപിച്ചു എങ്കിലും വിദേശികള്‍ എന്ന നിലയെ ചോദ്യം ചെയ്ത1.14 ലക്ഷം പേരെ ഇന്ത്യന്‍ പൗരന്മാരായി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനകത്തു നടത്തിയ ഔദ്യോഗിക യാത്രയ്ക്കിടെ ലഭിച്ച മൊമന്റോകളുടെ ലേലത്തിലൂടെ 15 കോടിയിലധികം രൂപ സമാഹരിച്ചതായി സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേല്‍ രാജ്യസഭയെ അറിയിച്ചു.
ഓഗസ്റ്റ് 5-ന് അനുച്ഛേദം 370 റദ്ദാക്കിയതു മുതല്‍ ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയിലുടെനീളം ഭീകരവാദികള്‍ 85 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടത്തിയതായി ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി ലോക്‌സഭയില്‍ പറഞ്ഞു. ഇതില്‍ 59 എണ്ണം പരാജയപ്പെടുത്തുന്നതില്‍ പൂര്‍ണമായും വിജയിച്ചുവെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. 1990 നും 2019 ഒക്‌ടോബറിനും ഇടയില്‍ ജമ്മു കാശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ക്കിടെ 22,557 ഭീകരവാദികള്‍ കൊല്ലപ്പെട്ടു. 2005 മുതല്‍ 2019 ഒക്‌ടോബര്‍ 31 വരെ നുഴഞ്ഞുകയറിയ 1,011 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. 42 പേരെ പിടികൂടുകയും 2,253 പേരെ തിരികെ ഓടിക്കുകയും ചെയ്തതായി മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.
ഇന്ത്യന്‍ സിവിലിയന്‍ തടവുകാരും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെ 292 ഇന്ത്യക്കാര്‍ പാകിസ്ഥാന്റെ കസ്റ്റഡിയില്‍ ഉണ്ടെന്ന് വിശ്വസിക്കുന്നതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ലോക്‌സഭയെ അറിയിച്ചു. 2019 ജൂലൈ ഒന്നിന് പങ്കിട്ട പട്ടിക പ്രകാരം52 സിവിലിയന്‍ തടവുകാരുടെയും 209 മത്സ്യത്തൊഴിലാളികളുടെയും കസ്റ്റഡി പാകിസ്ഥാന്‍ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു. തടവുകാര്‍ ഉള്‍പ്പെടെ കാണാതായ 83 ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥരെ സംബന്ധിച്ചു ഇതുവരെ ഇസ്ലാമാബാദ് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. 2014 മുതല്‍ പാകിസ്ഥാന്റെ കസ്റ്റഡിയില്‍ ഉള്ള മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 2,112 ഇന്ത്യക്കാരെ മോചിപ്പിച്ച് തിരിച്ചയക്കുന്നതില്‍ ഗവണ്‍മെന്റ് വിജയിച്ചത് ന്യൂഡല്‍ഹിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായിട്ടാണെന്ന് ഗവണ്‍മെന്റ് പറഞ്ഞു. ഈ വര്‍ഷം ഇതുവരെ തിരിച്ചെത്തിയ 364 ഇന്ത്യക്കാര്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ലോക്‌സഭയെ അറിയിച്ചു.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം..........
തയ്യാറാക്കിയത് : വി.മോഹന്‍ റാവു, മാധ്യമപ്രവര്‍ത്തകന്‍
വിവരണം : പി.എസ്.തുളസിദാസ്

Comments
Post a Comment