സൗദി - ഖത്തര്‍ ബന്ധം ഊഷ്മളമാക്കാന്‍ അര്‍ത്ഥവത്തായ ചില സമീപനങ്ങള്‍
40-ാമത് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ പരമോന്നത സമിതിയുടെ ഉച്ചകോടിയില്‍, സൗദി - ഖത്തര്‍ ബന്ധത്തില്‍ പുതിയ മാനങ്ങള്‍ കൈവരുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇടയായി. സൗദി അറേബ്യ, ഈജിപ്ത്, യു എ ഇ, ബഹറൈന്‍ എന്നീ രാജ്യങ്ങള്‍, ഖത്തര്‍, തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നു എന്ന് ആരോപിച്ച് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സെയ്ദ്, റിയാദിലെ 2019 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്താറിലെ എമിര്‍ ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍ താനിയെ വ്യക്തിപരമായി ക്ഷണിച്ചിരുന്നു. അതേസമയം പ്രധാനമന്ത്രിയായ ഷെയ്ക് അബ്ദുള്ള ബിന്‍ നാസര്‍ അലി താനിയെ ഉച്ചകോടിയില്‍ പങ്കെടുക്കുവാന്‍ അയയ്ക്കുകയായിരുന്നു. 2017 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രാതിനിധ്യമാണിത്. അറേബ്യന്‍ ദ്വീപില്‍ നിന്നും ഖത്തറിനെ വേര്‍പ്പെടുത്തുന്നതിന് അതിര്‍ത്തിയില്‍ നിന്നും 61 കിലോമീറ്റര്‍ 200 മീറ്റര്‍ വീതിയില്‍ കനാലായ സന്‍വായ, കുഴിച്ച് ദ്വീപായി മാറ്റാന്‍ സൗദി അറേബ്യ ഉദ്ദേശിച്ചിരുന്നു.
സൗദി - ഖത്തര്‍ ബന്ധം കൂടുതല്‍ ശക്തിപ്രാപിക്കുന്നതായി ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും, പ്രത്യക്ഷത്തില്‍ കണാന്‍ കഴിയുന്നുണ്ട്. സൗദിയിലെ ആരംകോ എണ്ണ കേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ ഭരണാധികാരി അടിയന്തിര സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി സൗദി സന്ദര്‍ശിച്ചിരുന്നു. ദോഹയില്‍ നടന്ന ഗള്‍ഫ് കപ്പ് സോക്കര്‍ ടൂര്‍ണ്ണമെന്റില്‍ സൗദി അറേബ്യ യു എ ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ പങ്കെടുത്തത്, ഈ മൂന്ന് രാജ്യങ്ങളും ഖത്തറുമായി ഇടപഴകാന്‍ തയ്യാറാണെന്നതിന്റെ സൂചനയാണെന്ന്, സൗദി അറേബ്യയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി തുര്‍ക്കി - അല്‍ഫൈസല്‍ അടിവരയിട്ട് വ്യക്തമാക്കി. കൂടാതെ പ്രാദേശിക സംഭവങ്ങളോടുള്ള അമേരിക്കയുടെ വ്യക്തമായ പ്രതികരണം പ്രത്യേകിച്ച് ആരംകോ ആക്രമണം, ഗള്‍ഫ് ഐക്യം ശക്തിപ്പെടുത്തുന്നതിന് കാരണമായി. ഈ ഐക്യം 2019 ജി സി സി ഉച്ചകോടിയില്‍ പ്രകടമാകുന്നതുമാണ്.
എന്നിരുന്നാലും ഖത്തറിനോടുള്ള യു എ ഇ യുടെ സമീപനത്തില്‍ യാതൊരു മാറ്റവുമില്ല. യു എ ഇയ്ക്ക് ഖത്തറിനെതിരായി ഉറച്ച നിലാപാടാണുള്ളത്. യു എ ഇ വിദേശകാര്യമന്ത്രി അന്‍വര്‍ ഗാര്‍ഗാഷ നിലവിലുള്ള പ്രതിസന്ധിയ്ക്ക് കാരണം ഖത്തറാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഖത്തറിലെ പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അദ്ദേഹം പറഞ്ഞു. ജി സി സി ഉച്ചകോടിയില്‍ ഖത്തര്‍ അമിറിന്റെ അഭാവം ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ഖാലിദ് ബിന്‍ അഹമ്മദ് അന്‍ കാലിഫിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നിരുന്നാലും, ഖത്തറിന്റെ വിദേശകാര്യമന്ത്രി, മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി ഖത്തറിന്റെ പരസ്പര ബഹുമാനത്തിലും മറ്റ് സംസ്ഥാനങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാത്തതും അടിസ്ഥാനമാക്കിയുള്ള സംഭാഷണത്തില്‍ ഏര്‍പ്പെടാനുള്ള ഖത്തറിന്റെ സന്നദ്ധത ഉറപ്പിച്ചുപറഞ്ഞു. എന്തൊക്കെയായാലും ഖത്തര്‍ അമീര്‍ യു എ ഇ പ്രസിഡന്റ് ഷെയ്ക് കാലിഫിയ ബിന്‍ സയ്യിദ് അല്‍ നഹ്യാന് സഹോദരനായ ഷെയ്ക് സുല്‍ത്താന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു. ഒക്‌ടോബറില്‍ ഖത്തറില്‍ ബഹ്‌റൈന്‍ ഉള്‍പ്പെട്ട ഒരു കായിക ഇനത്തിലും അദ്ദേഹം പങ്കെടുത്തു. ഈ സംഘര്‍ഷം അറബ് ലോകത്ത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. എന്നിരുന്നാലും ജി സി സി യിലെ വിള്ളലിനെ മറ്റ് പ്രാദേശിക ശക്തിയായ ഇറാന്‍ അനുകൂല സാഹച്രയമായി കാണുകയും ഇറാന്‍ - യു എസ് ആണവ കരാറില്‍, അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍നിന്ന് പുറത്തുവരാന്‍ ഇറാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കണമെന്ന് ഇന്ത്യ എപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ സമാധാനത്തിനിടെ , സുരക്ഷയ്ക്കും ഖത്തര്‍ പ്രശ്‌ന പരിഹാരം ഏറെ അനിവാര്യവുമാണ്. സൗദി അറേബ്യയില്‍ 3.2 ദശലക്ഷം ഇന്ത്യന്‍ പ്രവാസികളും ഖത്തറില്‍ 0.6 ദശലക്ഷം പ്രവാസികളും ഉണ്ട്. അവരുടെ സുരക്ഷ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. വ്യാപാരം, ഊര്‍ജ്ജം, ഹജ്ജ് തീര്‍ത്ഥാടനം എന്നിവയില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സൗദി അറേബ്യയുമായി ഏറെ സഹകരണം ആവശ്യമുണ്ട്. ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യയുമായി ഇറക്കുമതി കരാറുള്ള ഏക രാജ്യം ഖത്തറാണ്. ഖത്തറിനെ ഒറ്റപ്പെടുത്തിയപ്പോള്‍ ഇന്ത്യ സന്തുലിതമായ നിലപാടാണ് സ്വീകരിച്ചത്. പരസ്പരം ബഹുമാനം, പരമാധികാരം, മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക തുടങ്ങിയ അന്താരാഷ്ട്ര തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള സംഭാഷണത്തിലൂടെയും സമാധാനപരമായ ചര്‍ച്ചകളിലുടെയും തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെ ക്കുറിച്ച് ഇന്ത്യ ഔദ്യോഗിക പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രാദേശികവും , ആഗോളപരവുമായ സുസ്ഥിരതയ്ക്ക് സൗദി - ഖത്തര്‍ പ്രതിസന്ധി പരിഹരിക്കേണ്ടത് ഏറെ അനിവാര്യമാണ്.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം......
Comments
Post a Comment