ജലപരിപാലനത്തിലെ ഇന്ത്യയുടെ സമഗ്ര സമീപനം
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ നാമധേയത്തില്‍ ഭൂഗര്‍ഭ ജലപരിപാലനത്തിനായി ഗവണ്‍മെന്റ് അടല്‍ ഭൂജല്‍ യോജന രാഷ്ട്രത്തിന് സമര്‍പ്പിച്ചു. രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളെ ജലപ്രതിസന്ധിയില്‍ നിന്ന് കരകയറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ടാം എന്‍.ഡി.എ. ഗവണ്‍മെന്റ് ജല്‍ശക്തി എന്ന പുതിയ മന്ത്രാലയം തന്നെ രൂപീകരിച്ച് ഭൂഗര്‍ഭ ജലപരിപാലനത്തിനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത ലോകത്തിന് കാട്ടിക്കൊടുത്തു. ജലപരിപാലനത്തിന് സമഗ്രമായ ഒരു സമീപനം സാധ്യമാക്കാന്‍ പുതിയ മന്ത്രാലയത്തിന്റെ രൂപീകരണം വഴിതെളിച്ചു.
ജനങ്ങളുടെ പ്രതീക്ഷകള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസൃതമായി രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പുതിയ ഇന്ത്യ എന്ന കാഴ്ചപ്പാട് ഫലപ്രദമാകില്ല. ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭ ജലനിരപ്പ് കുറയുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നം മാത്രമല്ല, കൃഷിക്കായി ബദല്‍ വിളകളുടെ ആവശ്യകതയെ കുറിച്ച് കര്‍ഷകരില്‍ അവബോധം സൃഷ്ടിക്കാനും അടല്‍ ഭൂജല്‍ പദ്ധതി സഹായിക്കും.
രാജ്യത്തെ കൃഷി, ഭൂഗര്‍ഭ ജലസ്രോതസുകളില്‍ നിന്നുള്ള ജലത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. എന്നാല്‍, വന്‍തോതിലുള്ള ഉപയോഗവും മഴയിലെ ഏറ്റകുറച്ചിലുകളും ഭൂഗര്‍ഭ ജലവിതാനം ഗണ്യമായി കുറച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഭൂഗര്‍ഭ ജലവിതാനം 61 ശതമാനം കണ്ട് കുറഞ്ഞതായി ഒരു പഠനം പറയുന്നു. മണ്‍സൂണ്‍ കാലത്ത് മഴയില്‍ കുറവുണ്ടാകുന്നതിനും അതുവഴി ഭൂഗര്‍ഭ ജലത്തിന്റെ തോത് ഗണ്യമായി കുറയുന്നതിനും ആഗോള താപനം ഒരു കാരണമായിട്ടുണ്ട്. 1950 നു ശേഷം ശരാശരി മഴ ഏഴ് ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ സാധാരണ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ മാസം വരെയാണ് തെക്കു-പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ ലഭിക്കുന്നത്. തെക്കു-പടിഞ്ഞാറ് നിന്നുള്ള കാറ്റ് ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍ എന്നിവിടങ്ങളിലൂടെ കടന്ന് കരയിലെത്തി മഴപെയ്യിക്കുകയാണ് ചെയ്യുന്നത്. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ കാറ്റ് മറ്റൊരു ദിശയില്‍ വീശുന്നു. എന്നാല്‍, കാലാവസ്ഥാ വ്യതിയാനം പലപ്പോഴും ഈ ഋതുചക്രത്തെ താളം തെറ്റിക്കുകയാണ്.
ക്രമാനുഗതമായി ലഭിക്കേണ്ട മഴ ലഭിക്കുന്നില്ലെന്നു മാത്രമല്ല പലപ്പോഴും അതിവൃഷ്ടിയോ അതല്ലെങ്കില്‍ അനാവൃഷ്ടിയോ ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നിരുന്നാലും, പല വികസിത രാജ്യങ്ങളെക്കാളും കുറഞ്ഞതോതില്‍ ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്ന ഇന്ത്യ ഇത്തരം പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നു. ഈ ഭീഷണികള്‍ ഫലപ്രദമായി നേരിടാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറെടുക്കുന്നുവെന്നത് ശുഭ വാര്‍ത്തയാണ്. അടല്‍ ഭൂജല്‍ യോജന ഇത് വ്യക്തമാക്കുന്നു. ഭൂജലപരിപാലനത്തിനായി സ്ഥാപനപരമായ ചട്ടകൂട് ശക്തമാക്കുന്നതിനും സമൂഹത്തിന്റെ മനോഭാവത്തില്‍ അനുഭാവപൂര്‍വ്വമായ മാറ്റങ്ങള്‍ വരുത്തുന്നതിനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു.
ജല ഉപയോഗ സംഘടനകള്‍ രൂപീകരിക്കുക, ഭൂഗര്‍ഭ ജല ഡാറ്റ നിരീക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ജലബജറ്റിംഗ്, ഗ്രാമപഞ്ചായത്ത് തലത്തില്‍ ജലസുരക്ഷാ പദ്ധതികള്‍ തയ്യാറാക്കുക തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളും അടല്‍ ഭൂജല്‍ യോജനയുടെ ലക്ഷ്യങ്ങളില്‍ പെടുന്നു.
രാജ്യത്തെ 8,350 ഓളം ഗ്രാമപഞ്ചായത്തുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജലപരിപാലനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പദ്ധതിയില്‍ കൂടുതല്‍ തുക അനുവദിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ കര്‍ഷകരില്‍ വിശ്വാസം ഉറപ്പാക്കുകയും അവര്‍ക്ക് ജലപരിപാലനത്തില്‍ അവബോധം നല്‍കുകയും വേണം.
വെള്ളം കുറച്ച് മാത്രം ആവശ്യമുള്ള കൃഷി രീതികളിലേക്ക് മാറാന്‍ അവരെ പ്രേരിപ്പിക്കേണ്ടതുണ്ട്. ധാരാളം വെള്ളവും സ്ഥലവും ആവശ്യമുള്ള കരിമ്പ് കൃഷി നടത്തുന്ന സ്ഥലങ്ങളില്‍ ഭൂഗര്‍ഭ ജലത്തിന്റെ തോത് കുറയുന്നുവെന്ന് കണക്കാക്കപ്പെടുന്നു. വെള്ളം പാഴായിപ്പോകുന്നത് കുറയ്ക്കാന്‍ പഴഞ്ചന്‍ കൃഷിരീതികളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ജല ലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ ഒരു ജല ബജറ്റ് ഉണ്ടാക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കണം. ഒപ്പം ഗ്രാമവാസികള്‍ ചേര്‍ന്ന് കര്‍മ്മ പദ്ധതി തയ്യാറാക്കി ജല ഫണ്ട് സൃഷ്ടിക്കണം. ജലപരിപാലനം സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്ക്കുള്ള ആദരം കൂടിയാണ് അടല്‍ ഭൂജല്‍ പദ്ധതി. ഭൂഗര്‍ഭ ജലപരിപാലനം എന്ന അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണെങ്കില്‍ ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരികയും ഊഷരമായി കിടക്കുന്ന രാജ്യത്തെ കൃഷിയിടങ്ങള്‍ ഹരിതാഭമാവുകയും ചെയ്യും.
തയ്യാറാക്കിയത് : ശങ്കര്‍ കുമാര്‍
മാധ്യമപ്രവര്‍ത്തകന്‍
വിവരണം : കൃഷ്ണ എ.

Comments
Post a Comment