അമേരിക്ക പുറത്തിറക്കുന്ന മതവിവേചനം കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാന്‍ തുടരും

അമേരിക്ക പുറത്തിറക്കുന്ന മതവിവേചനം പ്രോത്സാഹി പ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാന്‍ തുടരും. മ്യാന്‍മര്‍, ചൈന, എറിട്രിയ, ഇറാന്‍, ഉത്തര കൊറിയ, സൗദി അറേബ്യ, താജിക്കിസ്ഥാന്‍, തുര്‍ക്കുമിനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പട്ടിക യിലുള്ള മറ്റ് അംഗങ്ങള്‍. ഇവരെ 'കണ്‍ട്രീസ് ഓഫ് പര്‍ട്ടിക്കുലര്‍ കണ്‍സേണ്‍' (സിപിസി) എന്ന പ്രത്യേക വിഭാഗത്തിലാണ് ഉള്‍പ്പെടു ത്തിയിട്ടുള്ളത്. 1988-ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമമനുസരി ച്ചാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രാജ്യങ്ങളെ സി.പി.സി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മതസ്വാതന്ത്ര്യത്തിനെതിരായി പ്രവര്‍ത്തിക്കുക, അതിനുവേണ്ടി ആക്രമണങ്ങള്‍ പ്രോത്സാഹിപ്പി ക്കുക, തുടങ്ങിയ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളെയാണ് സിപിസി പട്ടികയില്‍ ഉള്‍പ്പെടുത്തുക. പട്ടികയിലെ രാജ്യങ്ങള്‍ക്കു മേല്‍ അമേരിക്കയ്ക്ക് സാമ്പത്തിക ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും.
എന്നാല്‍ സിപിസി പട്ടികയെ വിമര്‍ശിച്ച പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി, പാകിസ്ഥാനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് രാജ്യങ്ങളെ തെരഞ്ഞുപിടിച്ചുള്ള ആക്രമണമാണെന്ന് കുറ്റപ്പെടുത്തി.
കശ്മീര്‍ ജനതയോടുള്ള ഇന്ത്യന്‍ സമീപനത്തിലും, കശ്മീരി കളുടെ മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ഇന്ത്യന്‍ നിലപാടുകളിലും യു.എസ് കോണ്‍ഗ്രസ് ആശങ്ക രേഖപ്പെടുത്തിയെന്നാണ് പാക് ഭാഷ്യം. ഈ വിഷയങ്ങളില്‍ യു.എസ് കോണ്‍ഗ്രസ് രണ്ട് ഹിയറിങ്ങുകള്‍ നടത്തിയെന്നും 70 ലേറെ അംഗങ്ങള്‍, തങ്ങളുടെ ആശങ്ക പരസ്യമായി പ്രകടിപ്പിച്ചുവെന്നും പാകിസ്ഥാന്‍ ആരോപിക്കുന്നു.
എന്നാല്‍ സത്യം മറ്റൊന്നാണ്. 370-ാം വകുപ്പ് റദ്ദാക്കല്‍, ജമ്മുകാശ്മീര്‍ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റല്‍ തുടങ്ങിയവയ്ക്ക് ശേഷവും, സ്ഥിതിഗതികള്‍ പൊതുവെ സാധാരണ നിലയിലാണ്. 370-ാം വകുപ്പിന്റെ കാര്യത്തിലാവട്ടെ, പാകിസ്ഥാന്റെ ഏറ്റവും അടുത്ത സുഹൃത്തായ അമേരിക്ക പാക് നിലപാടുകളെ പാടേ തള്ളിപ്പറയുകയും ചെയ്തു.
എന്നാല്‍ പാകിസ്ഥാനാകട്ടെ ഇവിടെ കൊണ്ടും നിര്‍ത്തിയ തുമില്ല. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലേക്ക് അവര്‍ വീണ്ടും അമേരിക്കയെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ പീഡനത്തിന് ഇരയാകുന്നു എന്നതായിരുന്നു ഇത്തവണത്തെ വാദം. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതിന് തികച്ചും വിരുദ്ധമാണ് താനും.
ഇന്ത്യന്‍ ഭരണകൂടത്തിന്റെ പരിഗണനയിലുള്ള ദേശീയ പൗരത്വ പട്ടിക ഭേദഗതി നിയമം എന്നിവയെ പറ്റിയും തികച്ചും അനാവശ്യമായ പരാമര്‍ശങ്ങള്‍ പാകിസ്ഥാന്‍ നടത്തുകയുണ്ടായി. കഷ്ടമെന്ന് പറയട്ടെ മതത്തിന്റെ പേരില്‍, ജനങ്ങളെ വിഭജിച്ച്, സമൂഹത്തില്‍ ശുദ്ധികലശം നടത്താനുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നീക്കങ്ങള്‍ക്കുള്ള ഏറ്റവും പുതിയ ഉദാഹരണങ്ങള്‍ എന്നാണ്, ഇവയെ പാക്കിസ്ഥാന്‍ വിശേഷിപ്പിച്ചതും. എന്നാല്‍ ഈ വിഷയ ങ്ങളിലെ യാഥാര്‍ത്ഥ്യമെന്തെന്ന് നമ്മുടെ പ്രധാനമന്ത്രിയടക്കമുള്ള ഉന്നതതല നേതൃത്വം പലകുറി വ്യക്തമാക്കിയിട്ടുള്ളതാണ്.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങ ളില്‍ പീഡനങ്ങള്‍ക്ക് വിധേയരാകുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് മാത്രമാണ് പൗരത്വ ഭേദഗതി നിയമം കൊണ്ട് ലക്ഷ്യമിടുന്നതെന്ന്, ഇന്ത്യന്‍ പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ പൗരത്വ പട്ടിക യാവട്ടെ, വിശദമായ ചര്‍ച്ചകളുടെ ഘട്ടത്തില്‍ പോലും ആയിട്ടില്ല.
പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ അവസ്ഥയെപ്പറ്റി ലോക രാജ്യങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ട്. പാക് ജനസംഖ്യയുടെ വെറും അഞ്ച് ശതമാനം മാത്രമായി അവര്‍ ചുരുങ്ങിയിരിക്കുന്നു. ഭരണകൂടത്തിന്റെയും, സമൂഹത്തിന്റെയും ഭാഗത്തു നിന്നും ക്രൂരമായ വിവേചനം നേരിടുന്നതിന് പുറമെ, ദേശദ്രോഹികളായും, ചാരന്മാരായും അവര്‍ പലപ്പോഴും മുദ്ര കുത്തപ്പെടുകയും ചെയ്യുന്നു. മതസ്വാതന്ത്ര്യം എന്നത്, ഈ വിഭാഗക്കാര്‍ക്ക് കിട്ടാക്കനിയാണ്. സിഖ്, ഹിന്ദു, ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ എണ്ണത്തിലും, പാകിസ്ഥാനില്‍ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്.
'ഒരു പുതിയ പാകിസ്ഥാന്‍' എന്ന മോഹന വാഗ്ദാനം നല്‍കി യാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അധികാരത്തിലേറിയത്. 18 മാസം കഴിഞ്ഞിട്ടും പുതിയ പാകിസ്ഥാന്‍ ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ദൈവദൂഷണക്കുറ്റം ആരോപിച്ച് വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ക്രിസ്തുമത വിശ്വാസിയും, പാക് പൗരയുമായ ആസിയാ ബിബിയെ അത്ര വേഗം ആരും മറക്കാനിടയില്ല.

തയ്യാറാക്കിയത് : പദം സിങ്
ആകാശവാണി : വാര്‍ത്താ വിശകലന വിദഗ്ധന്‍

വിവരണം : കൃഷ്ണ.എ

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം