എവറസ്റ്റ് പര്യവേഷണത്തിനുള്ള നിയമം നേപ്പാല്‍ ഗവണ്‍മെന്റ് കര്‍ക്കശമാക്കുന്നു
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലേയ്ക്കുള്ള സാഹസിക യാത്രയില്‍ നിന്നാണ് നേപ്പാള്‍ വലിയ ഒരു വരുമാനം നേടുന്നത്. മൗണ്ട് എവറസ്റ്റിന്റെ ഉയരം 8848 മീറ്ററാണ്. ഈ ഉയരം കീഴടക്കുന്നതിനിടയിലാണ് 11 പേരുടെ ജീവന്‍ അപഹരിച്ചുകൊണ്ടുള്ള വലിയ ര ദുരന്തം ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ഉണ്ടായത്. 2015 ല്‍ ഹിമാലയന്‍ മേഖലയിലെ ഭൂകമ്പത്തെ തുടര്‍ന്ന് 22 സാഹസികരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവം ഉണ്ടായി. മഞ്ഞുമല ഇടിഞ്ഞ് ഒട്ടേറെ യാത്രക്കാര്‍ ഈ മേഖലയില്‍ കുടുങ്ങിയിരുന്നു. അനുകൂല കാലാവസ്ഥ പ്രതീക്ഷിച്ച് പര്‍വ്വതാരോഹരില്‍ ഭൂരിഭാഗവും 8000 മീറ്റര്‍ ഉയരത്തിലുള്ള ഡെത്ത് സോണില്‍ കാത്തുനില്‍ക്കേണ്ടിവരുന്നുണ്ട്. ഈ കാത്തുനില്‍പ്പ് ചിലപ്പോള്‍ മണിക്കൂറുകള്‍ നീളുന്നു. ഇതാണ് മണ്ണിടിച്ചില്‍മൂലമുള്ള ദുരന്തത്തിന് ആഴംകൂട്ടിയത്.
ഉയര്‍ന്ന മര്‍ദ്ദവും ക്ഷീണവും കാരണം ഡെത്ത് സോണിലുള്ള കാത്തുനില്‍പ്പ് പലര്‍ക്കും ദുസഹമാണ്. നിശ്ചിത സമയത്തിനുള്ളില്‍ പര്‍വ്വതാരോഹണം പൂര്‍ത്തിയാക്കാനുള്ള നിബന്ധനമൂലം പരിവേഷകര്‍ സുരക്ഷാ വകവയ്ക്കാതെ ദുരന്തം വിളിച്ചുവരുത്തുന്നു.
നേപ്പാള്‍ ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച് , ഈ വര്‍ഷം മേയ് മാസം 22 ന് മാത്രം 223 പേര്‍ എവറസ്റ്റ് കൊടുമുടി കയറി. 2016 ല്‍ 204 പേര്‍ കയറിയ റെക്കോര്‍ഡാണ് ഇതോടെ തകര്‍ന്നത്.
എവറസ്റ്റ് കീഴടക്കാനുള്ള തിരക്ക് ക്രമാതീതമായതായി നേപ്പാള്‍ ഗവണ്‍മെന്റ് വിലയിരുത്തുന്നു. ഈ വര്‍ഷം 381 പെര്‍മിറ്റുകളാണ് എവറസ്റ്റില്‍ കൂടുതല്‍ തിക്കുംതിരക്കിനും കാരണമായത്. ഇതോടെ ഗവണ്‍മെന്റ് എവറസ്റ്റ് പര്യവേഷണ നിയമത്തില്‍ ഭേദഗതി വരുത്തുകയാണ്.
വിദഗ്ദ്ധ സമിതിയുടെ റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ നിയമങ്ങള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. ഇവ 2020 പര്‍വ്വതാരോഹണ സീസണില്‍ നടപ്പില്‍ വരുത്താന്‍ നേപ്പാള്‍ ഗവണ്‍മെന്റ് പദ്ധതിയിടുന്നു. ആവശ്യമായ ഫീസായ 11,000 ഡോളര്‍ ഒടുക്കിയതിന്റെ തെളിവ് സമര്‍പ്പിക്കണമെന്നതില്‍, ഉപരിയായി നേപ്പാളിലെ 6500 മീറ്ററെങ്കിലും ഉയരമുള്ള ഒരു കൊടുമുടി കയറിയിട്ടുണ്ടാകണമെന്നും നല്ല ആരോഗ്യവനായാണെന്നുള്ള സര്‍ട്ടിഫിക്കറ്റും പുതിയ നിയമ സംഹിത അനുശാസിക്കുന്നു. എവറസ്റ്റ്‌ബേസ് ക്യാമ്പില്‍ നിര്‍ബന്ധിത ആരോഗ്യ പരിശോധന നടത്തുന്നതും നേപ്പാള്‍ ഗവണ്‍മെന്റ് പരിഗണിക്കുന്നുണ്ട്. എല്ലാ പര്‍വ്വതാരോഹകര്‍ക്കും നിര്‍ബന്ധിത ഇന്‍ഷുറന്‍സ് വേണ്ടിവരും. ജീവന് ഉള്ള പരിരക്ഷ കൂടാതെ തെരച്ചില്‍, രക്ഷാപ്രവര്‍ത്തനം, ചികിത്സ എന്നിവയും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെട്ടിരിക്കണം. മലകയറ്റത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ഗൈഡുകള്‍ക്ക് ഉയരം കൂടിയ മലകയറ്റത്തില്‍ മൂന്ന് വര്‍ഷമെങ്കിലും പരിചയം ഉണ്ടാകണം.
എവറസ്റ്റ് കൊടുമുടി കയറുന്നതിനുള്ള നിലവിലെ നിയമ സംഹിത പ്രകാരം വ്യക്തികള്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും പരിമിതമായ ജീവചരിത്രരേഖയും ഒരു ആരോഗ്യ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാല്‍ മതി. മലകയറ്റം സംഘടിപ്പിക്കുന്ന കമ്പനികള്‍ മൗണ്ട് എവറസ്റ്റില്‍ പര്യവേക്ഷണത്തിന് 35,000 ഡോളറും 8,000 മീറ്ററിലധികം ഉയരമുള്ള മറ്റ് കൊടുമുടികളിലെ പര്യവേഷണത്തിന് 20,000 ഡോളറും ഫീസ് ഒടുക്കണമെന്നും വിദഗ്ദ്ധ സമിതി നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്.
എവറസ്റ്റ് കൊടുമുടി കയറുന്നതിന് നല്‍കുന്ന പെര്‍മിറ്റുകളുടെ എണ്ണം നിയന്ത്രിക്കുന്നതും നേപ്പാള്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നുണ്ട്. കൊടുമുടിയിലെതിക്കും തിരക്കും കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിലും ഇത് വരുമാന നഷ്ടം ഉണ്ടാക്കുമെന്നത് ഒരു പ്രശ്‌നമാണ്. 1953 ല്‍ എഡ്മണ്ട് ഹിലാരിയും ടെന്‍സിംഗ് നോര്‍ഗേയും ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയതിനുശേഷം എവറസ്റ്റ് കയറാന്‍ എത്തുന്നവരുടെ എണ്ണം ഏറെ കൂടിയിട്ടുണ്ട്. പ്രത്യേകിച്ചും 1990 കള്‍ക്ക്‌ശേഷം. എവറസ്റ്റ് കൊടുമുടിയുടെ താഴ്‌വരകളില്‍ മനുഷ്യ വിസര്‍ജ്ജ്യവും ഭക്ഷണാവശിഷ്ടങ്ങളും കീറിപ്പറിഞ്ഞ ടെന്റുകളും പ്ലാസ്റ്റിക് കയറുകളും ബോട്ടിലുകളുമുള്‍പ്പെടെ ഉപേക്ഷിച്ചാണ് ഇവര്‍ മടങ്ങുന്നത്. ഈ വര്‍ഷം നേപ്പാള്‍ ഗവണ്‍മെന്റിന്റെ പര്യവേഷണ സംഘം 11 ടണ്‍ മാലിന്യങ്ങളും നാല് മൃതശരീരങ്ങളും ഇവിടെ നിന്ന് നീക്കം ചെയ്തിരുന്നു.
ആഗോള താപനത്തിന്റെ ഫലമായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തില്‍ അന്താരാഷ്ട്ര സമൂഹം ആകുലരാണ്. ഇതിന്റെ ഫലമായി മഞ്ഞ് മലകള്‍ അതിവേഗം ഉരുകി ഹിമപാതങ്ങളും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഭവിക്കുന്നു. നിലവിലെ സ്ഥിതിയില്‍ ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ മുതല്‍ മ്യാന്‍മര്‍വരെയുള്ള പ്രദേശത്തെ ഹിമാലയന്‍ മഞ്ഞ് കട്ടകളില്‍ മൂന്നിലൊന്നും ഉരുകി ഹിമപ്രവാഹങ്ങളായി മാറുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എവറസ്റ്റ് കൊടുമുടിയുടെ ശൃംഗങ്ങളില്‍ എത്തിച്ചേരുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കാനുള്ള നേപ്പാള്‍ ഗവണ്‍മെന്റിന്റെ നീക്കം ഇന്ത്യ സ്വാഗതം ചെയ്തു. ഹിമാലയത്തിലെ ആവാസ വ്യവസ്ഥിതിയ്ക്ക് അധ:പതനം ഉണ്ടാകുന്നത് തടയാന്‍ ന്യൂഡല്‍ഹി ബാധ്യസ്ഥമാണ്. സിക്കിം, മേഘാലയ ഉള്‍പ്പെടെ 12 കൊടുമുടി സംസ്ഥാനങ്ങള്‍ 'ഹിമാലയന്‍ ക്ലീന്‍ അപ്പ്' പദ്ധതി കഴിഞ്ഞ വര്‍ഷം തന്നെ ആരംഭിച്ചിട്ടുണ്ട്.
രാഷ്ട്രീയ വ്യാഖ്യാതാവ്
വിവരണം : കവിത

തയ്യാറാക്കിയത് : റാട്ടണ്‍സാല്‍ഡി
രാഷ്ട്രീയ വ്യാഖ്യാതാവ്
വിവരണം : കവിത
Comments
Post a Comment