ഇന്ത്യ-ജപ്പാന്‍ ടു പ്ലസ് ടൂ മന്ത്രിതല സമ്മേളനം

ഇന്ത്യ-ജപ്പാന്‍ 2+2 വിദേശകാര്യ പ്രതിരോധ മന്ത്രിമാരുടെ ആദ്യസമ്മേളനം ന്യൂഡല്‍ഹിയില്‍ നടന്നു. ജപ്പാന്‍ വിദേശകാര്യമന്ത്രി തോഷിമിറ്റ്‌സ് മോട്ടെഗി, പ്രതിരോധമന്ത്രി ടാരോകോനോ എന്നിവരുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കറും പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്ങും ചര്‍ച്ചകള്‍ നടത്തി. ഇന്ത്യ-ജപ്പാന്‍ ഉഭയകക്ഷി ബന്ധവും പ്രതിരോധ മേഖലയിലെ പരസ്പര സഹകരണവും വിപുലീകരിക്കുന്നതായിരുന്നു 2+2 മന്ത്രിതല സമ്മേളനം.

ഇന്ത്യ-ജപ്പാന്‍ തന്ത്രപരമായ പങ്കാളിത്തം 2000- മാണ്ട് മുതല്‍ സംയുക്ത പ്രവര്‍ത്തന ഗ്രൂപ്പുകള്‍ തമ്മിലാണ് നടന്നുവന്നത്.
2010 മുതല്‍ അത് ഭരണതലത്തിലേക്ക് ഉയരുകയും ഇപ്പോള്‍ മന്ത്രിതല സമ്മേളനമായി മാറുകയുംചെയ്തു. മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയ്, മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി യോഷിരോമോറി എന്നിവരുടെ കാലത്താണ്, ഇത്തരത്തിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ സംബന്ധിച്ച് ആദ്യം നിര്‍ദ്ദേശമുണ്ടായത്
പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരും ഭീകരസംഘടനകളും മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും കനത്ത ഭീഷണിയാണെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്തവനയില്‍ പറഞ്ഞു.
ഐക്യരാഷ്ട്ര സുരക്ഷാസമിതിയുടെ പ്രമേയങ്ങള്‍ക്ക് വിധേയമായി സര്‍വ്വനാശം വരുത്തുന്ന ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും ഉപേക്ഷിക്കാന്‍ ഇരുരാജ്യങ്ങളും ഉത്തര കൊറിയയോട് ആവശ്യപ്പെട്ടു.
ഈമാസമൊടുവില്‍ നടക്കുന്ന ഇന്തോ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിക്കായുള്ള ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് 2+2 മന്ത്രിതല സമ്മേളനം.
2014 മുതല്‍ ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി തുടര്‍ച്ചയായി നടന്നു വരുന്നു. ഇന്ത്യ-ജപ്പാന്‍ ബന്ധം കൂടുതല്‍ ദൃഢമായത്.
തുടര്‍ന്ന് 2007-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംയുക്ത സൈനികാഭ്യാസം നടത്തി. മലബാര്‍ സൈനികാഭ്യാസത്തില്‍ 2015 മുതല്‍ ജപ്പാന്‍ പങ്കെടുത്തുവരുന്നു. ഭീകരതയ്‌ക്കെതിരെ ഇന്ത്യ, ജപ്പാന്‍ കരസേനകള്‍ തമ്മിലുള്ള ആദ്യസംയുക്ത അഭ്യാസ പ്രകടനവും കഴിഞ്ഞവര്‍ഷം നടന്നു. വ്യോമസേനകളുടെ സൈനികഭ്യാസ പ്രകടനത്തിനായി ചര്‍ച്ചകള്‍ നടന്നുവരുന്നു. 2+2 സമ്മേളനത്തിലും ഇക്കാര്യം ചര്‍ച്ചാ വിഷയമായി. ഇരു രാജ്യങ്ങളിലേയും യുദ്ധവിമാനങ്ങള്‍ പങ്കെടുക്കുന്ന പ്രകടനം സമീപഭാവിയില്‍ തന്നെ പ്രതീക്ഷിക്കാം.
ജപ്പാന് 6 രാജ്യങ്ങളുമായി 2+2 മന്ത്രിതല ബന്ധങ്ങളുള്ളപ്പോള്‍, ഇന്ത്യയെ സംബന്ധിച്ച് ജപ്പാനും അമേരിക്കയും മാത്രമാണ് 2+2 രാജ്യങ്ങള്‍. എന്നിരുന്നാലും ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഐക്യരാഷ്ട്ര പൊതുസഭ സമ്മേളനത്തിനിടെ ഇന്ത്യ,അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ചേര്‍ന്ന് ചതുര്‍രാഷ്ട്ര കൂടിക്കാഴ്ച നടത്തി.
രണ്ടാഴ്ച മുന്‍പ് ഈ നാല്‌രാജ്യങ്ങളും ഭീകരതയ്‌ക്കെതിരായ ചര്‍ച്ചകള്‍ നടത്തുകയും അത് ചതുര്‍രാഷ്ട്ര മന്ത്രിതല കൂട്ടായ്മയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു.
അതിവേഗ ട്രെയിനുകള്‍ പോലുള്ള നിരവധി പദ്ധതികളുമായി ഇന്ത്യ-ജപ്പാന്‍ ബന്ധം വളരുകയാണ്. പ്രതിരോധ മേഖലയിലെ വിവിധ പദ്ധതികളുടെ മുന്നോട്ട് പോക്ക് ഈ ബന്ധത്തിന് കൂടുതല്‍ വിശ്വാസ്യത നല്‍കുന്നു. അക്വസിഷന്‍ ആന്റ് ക്രോസ് സര്‍വീസിംഗ്
എഗ്രിമെന്റ് സംബന്ധിച്ച് എത്രയും വേഗം തീരുമാനത്തിലെത്താന്‍ 2+2 സമ്മേളനത്തില്‍ ഇരുരാജ്യങ്ങളും താല്പര്യം പ്രകടിപ്പിച്ചു. ഇത് ഇന്ത്യ-ജപ്പാന്‍ പ്രതിരോധ സഹകരണംശക്തമാക്കുന്നതിന് സഹായിക്കും. ഇന്ത്യയിലെ ഗുരുഗ്രാം ആസ്ഥാനമായി 2018-ല്‍ ആരംഭിച്ച ഇന്ത്യന്‍ മഹാസമുദ്ര മേഖല ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്ററില്‍ ജപ്പാനില്‍ നിന്നും ലെയ്‌സണ്‍ ഓഫീസറെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
റോബോട്ടിക്‌സ്, ആളില്ലാതെ പ്രവര്‍ത്തിപ്പിക്കാവുന്ന ഉപരിതല വാഹനങ്ങള്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ പരസ്പരംകൈമാറുന്നതിന് പ്രതിരോധ രംഗത്തെ സഹകരണം ഏറെ സഹായകമാണ്.
ഇക്കാര്യത്തില്‍ ഇന്ത്യന്‍ പ്രതിരോധ ഗവേഷണ വികസന സംഘടനയായഡി.ആര്‍.ഡി.ഒ. ജപ്പാനുമായിസഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
ദക്ഷിണ ചൈനാ കടലും 2+2 മന്ത്രിതല സമ്മേളനത്തില്‍ ചര്‍ച്ചാവിഷമായി. സമുദ്ര സഞ്ചാര സ്വാതന്ത്ര്യം, വ്യോമമാര്‍ഗ്ഗം തുടങ്ങിയവയും, സമുദ്ര നിയമങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭാ കണ്‍വെന്‍ഷനില്‍ പ്രതിഫലിച്ച കാര്യങ്ങളും 2+2 മന്ത്രിതല സമ്മേളനം ചര്‍ച്ച ചെയ്തു.

തയ്യാറാക്കിയത് : സുമന്‍ ശര്‍മ്മ
മാധ്യമ പ്രവര്‍ത്തക

വിവരണം : അനില്‍കുമാര്‍

Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.