റെയ്‌സിന സമ്മേളനം, 2020
21-ാം നൂറ്റാണ്ടിലെ മൂന്നാം ദശാബ്ദത്തിലേക്ക് കടക്കുമ്പോള്‍ ആഗോള തലത്തില്‍ അധികാര മാറ്റങ്ങള്‍ക്ക് നമ്മള്‍ സാക്ഷിയാകുകയാണ്. പുതിയ ശക്തികള്‍ അധികാരത്തിലേറുമ്പോള്‍ പഴയവ ആഗോള തലത്തില്‍ അധികാരത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നു. രണ്ട് തരത്തിലുള്ള അധികാര മാറ്റങ്ങള്‍ക്കാണ് ചരിത്രം സാക്ഷിയാകുന്നത്. അധികാര പരിവര്‍ത്തനവും അധികാര വ്യാപനവും. ചൈനയുടെ അസാധാരണമായ വളര്‍ച്ച ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. എന്നാല്‍, ഇന്ത്യയും ആഗോള തലത്തില്‍ വളര്‍ച്ചയുടെ പാതയിലാണ്. ആഗോള സാമ്പത്തിക വളര്‍ച്ചയുടെ കേന്ദ്രമായി ഏഷ്യ മാറികൊണ്ടിരിക്കുന്നു. എന്നാല്‍, ഒരേ സമയം സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും പാരിസ്ഥിതിക മാറ്റങ്ങള്‍ക്കുള്ള ആഗോള പ്രഭാവമായും ഇന്ത്യ വളര്‍ന്നു കൊണ്ടിരിക്കുന്നു.
ഭാവിയുടെ താക്കോല്‍ കണ്ടുപിടിത്തങ്ങളാണ്. പല പല ആശയങ്ങളുടെ കഥകളാണ് കണ്ടുപിടിത്തങ്ങളുടെ ചരിത്രം. നിങ്ങള്‍ കണ്ടുപിടിത്തങ്ങള്‍ നടത്തിയില്ലെങ്കില്‍ നിങ്ങള്‍ വിസ്മൃതിയിലേക്ക് നടക്കുകയാണ്. അന്തര്‍ദേശീയ നയങ്ങളുടേയും ഉഭയകക്ഷി താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തിലും ഇത് ബാധകമാണ്. സങ്കീര്‍ണമായ പുതിയ ലോകം ഇതിന് വെല്ലുവിളിയാകുന്നുണ്ട്. എന്നാല്‍, അതോടൊപ്പം അവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കുന്നു. ലോകത്തിന്റെ കേന്ദ്ര ബിന്ദു കിഴക്കന്‍ രാജ്യങ്ങളായി മാറികൊണ്ടിരിക്കേ ലോകത്തിന്റെ നെറുകെയിലെത്താനുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ആവേശം നശിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, വികസിത രാജ്യങ്ങളില്‍ നിന്നുള്ള മത്സരം ഇപ്പോഴും പൂര്‍ണമായി അവസാനിച്ചിട്ടില്ല. ഇതിന് പുത്തന്‍ ചിന്തകളും പുതിയ ലോക വീക്ഷണവും അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് റെയ്‌സിന സമ്മേളനത്തെ നോക്കി കാണേണ്ടത്. ആഗോള രാഷ്ട്രീയത്തിനും ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്കും ഒരു പ്രധാന വേദിക്കൂടിയാണ് സമ്മേളനം.
നരേന്ദ്രമോദി ഗവണ്‍മെന്റ് അധികാരത്തിലേറിയതോടെ ഇന്ത്യയുടെ അന്താരാഷ്ട്ര നയം പുത്തന്‍ തലത്തിലേക്ക് മാറ്റപ്പെട്ടു. അന്താരാഷ്ട്ര നയം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ ജനാധിപത്യം, ജനസംഖ്യ നിരക്ക്, വാണിജ്യം എന്നിവ വിനിയോഗിച്ചു. റെയ്‌സിന സമ്മേളനത്തിന്റെ വിജയം ഇന്ത്യയുടെ ശക്തമായ സാമ്പത്തികത്തിലും, വിദേശ നയത്തിലും ഊന്നിയുള്ളതാണ്. മാറികൊണ്ടിരിക്കുന്ന ആഗോള ചിന്തകള്‍ക്കനുസരിച്ച് റെയ്‌സിന സമ്മേളനത്തിന്റെ കേന്ദ്ര ബിന്ദുവിലും മാറ്റം വന്നു.
റഷ്യ, ഇറാന്‍, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ
12 രാജ്യങ്ങളുടെ തലവന്മാര്‍, വിദേശമന്ത്രിമാര്‍ നയതന്ത്ര പ്രതിനിധികള്‍, പണ്ഡിതര്‍ തുടങ്ങി നിരവധി പേരുടെ പങ്കാളിത്തത്തോടെ അഞ്ചാം റെയ്‌സിന സമ്മേളനം റെക്കോര്‍ഡ് പങ്കാളിത്തമാണ് കാഴ്ചവച്ചിരിക്കുന്നത്.
ഇന്ത്യയും ചൈനയും തമ്മില്‍ സങ്കീര്‍ണമായ ബന്ധമാണ് നിലവിലുള്ളത്. എന്നാല്‍, ഇരു രാജ്യങ്ങള്‍ക്കും അവയുടെ ബന്ധം തെറ്റായി കൊണ്ടു പോകാന്‍ താത്പര്യമില്ല. എന്നാണ് റെയ്‌സിന സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ്. ജയ്ശങ്കര്‍ അഭിപ്രായപ്പെട്ടത്. ബന്ധങ്ങള്‍ ദൃഢമാക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങളെ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ആര്‍.സി.ഇ.പി. ചര്‍ച്ചകളില്‍ ഇന്ത്യന്‍ വാതില്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള മേഖലാ വിഷയങ്ങളില്‍ ഇന്ത്യയുടെ പങ്ക് വളരെ വലുതാണെന്നത് വിവിധ ലോക നേതാക്കള്‍ വിലയിരുത്തി. ഇന്ത്യയുടെ ആഗോള സ്ഥിരതയും അഭിവൃദ്ധിയും സംബന്ധിച്ച് വിവിധ നേതാക്കള്‍ സംസാരിച്ചു. ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് എല്ലാ പിന്‍തുണയും വാഗ്ദാനം ചെയ്യുന്നതായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് അറിയിച്ചു. ചൈനയെ ഉള്‍ക്കൊള്ളുന്നത് ലക്ഷ്യം വച്ചുള്ള വിഭജന ആശയം എന്നാണ് ഇന്തോ-പസഫിക്കിനെ ലാവ്‌റോവ് വിലയിരുത്തിയത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നുള്ള ഭീഷണിയെ നേരിടുന്ന കാര്യത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരിഫ്, അമേരിക്കന്‍ നിലപാടുകളെയും യൂറോപ്യന്‍ നിലപാടുകളെയും വിമര്‍ശിച്ചു.
ന്യൂസിലാന്റ് പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്ക്, മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമിദ് കര്‍സായി, മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍, മുന്‍ സ്വീഡിഷ് പ്രധാനമന്ത്രി കാള്‍ ബില്‍റ്റ്, മുന്‍ ഡാനിഷ് പ്രധാനമന്ത്രി ആന്റേഴ്‌സ് റാസ്മുസ്സെന്‍, മുന്‍ ഭൂട്ടാന്‍ രാജാവ് ഷെറിംഗ് തോബ്‌ഗെ, ദക്ഷിണ കൊറിയന്‍ മുന്‍ പ്രധാനമന്ത്രി ഹാന്‍ സങ് സൂ തുടങ്ങിയവരാണ് മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ സംബന്ധിച്ചത്.
ജനാധിപത്യ രാജ്യങ്ങളുടെ ആഗോള സഖ്യത്തിന്റെ മുഖ്യ ശക്തിയായി ഇന്ത്യയെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന ഡാനിഷ് മുന്‍ പ്രധാനമന്ത്രി ആന്റേഴ്‌സ് ഫോഗ് റാസ്മുസ്സെന്റെ നിലപാടാണ് ഭൂരിഭാഗം അംഗങ്ങളും സ്വീകരിച്ചത്.
ലോകത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്ക് ഭാവിയില്‍ വലിയൊരളവില്‍ ഉത്തരം നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ പറഞ്ഞു.
ഇന്ത്യ ഏറെ മുന്നിലേയ്ക്ക് കുതിച്ചെങ്കിലും ഇപ്പോള്‍ നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കുകയാണ്. പ്രത്യേകിച്ച് അയല്‍ രാജ്യങ്ങളില്‍ നിന്ന് ആഗോള രാഷ്ട്രീയ തുല്യതയ്ക്കുള്ള പിന്തുണ ഉറപ്പാക്കുന്ന കാര്യത്തില്‍ അന്വേഷണം ഇപ്പോഴും തുടരുകയുമാണ്. ഭീകരത ഇപ്പോഴും ഒരു പ്രധാന വെല്ലുവിളിയായി നിലനില്‍ക്കുകയാണെന്ന് പ്രതിരോധ സേനാ മേധാവിയായ ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. യുവാക്കളെ മൗലികവാദത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന് ജനറല്‍ റാവത്ത് മുന്നോട്ടു വച്ച തത്വം ഗവണ്‍മെന്റ് പിന്തുടരുമോ എന്ന കാര്യം കാത്തിരുന്ന് കാണേണ്ടതാണ്.
തയ്യാറാക്കിയത് : ഡോ. ആഷ് നരൈന്‍ റോയ്,
ഡയക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍
സയന്‍സസ്, ഡല്‍ഹി.
വിവരണം : പി.എസ്. തുളസിദാസ്
Comments
Post a Comment