ഒമാന്‍ ചരിത്രത്തിലെ ഒരു യുഗാന്ത്യം

ഒമാന്‍ ചരിത്രത്തിലെ ഒരു യുഗത്തിന് വിരാമമിട്ടുകൊണ്ട,് അഞ്ച് പതിറ്റാണ്ടായി രാജ്യം ഭരിച്ചിരുന്ന സുല്‍ത്താന്‍ ഖബ്ബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിടവാങ്ങി. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു അദ്ദേഹം.
ഖാബൂസ് സുല്‍ത്താന്റെ കാലഘട്ടം ഒമാനില്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. ഉന്നത നിലവാരമുള്ള ഭരണാധികാരിയും ആഗോളതലത്തില്‍ ശ്രദ്ധിയ്ക്കപ്പെട്ട നേതാവുമായിരുന്നു അദ്ദേഹം. 79 വയസ്സ് പ്രായമുള്ള സുല്‍ത്താന് ഭരണകാലത്ത് ഒമാനില്‍ പ്രാദേശിക സന്തുലിതാവസ്ഥ കൊണ്ടുവരാനും സ്വതന്ത്ര വിദേശ നയം പ്രാവര്‍ത്തികമാക്കാനും കഴിഞ്ഞിരുന്നു.
1970-ല്‍ യാഥാസ്ഥിതിക കാഴ്ചപ്പാടുകാരനായ പിതാവ് സെയ്ദ് ബിന്‍ തൈമൂറിനെ രക്തരഹിതമായ അട്ടിമറിയിലൂടെ പുറത്താക്കി അധികാരത്തിലെത്തിയ ഖാബൂസ്, ധോഫര്‍ കലാപത്തെ അടിച്ചമര്‍ത്തുകയും, അടിമത്തം നിര്‍ത്തലാക്കുകയും ഒമാനെ ആധുനികവത്കരണത്തിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്തു. 1996-ല്‍ ഒമാന്റെ ആദ്യത്തെ എഴുതി തയ്യാറാക്കിയ ഭരണഘടന അദ്ദേഹം അവതരിപ്പിക്കുകയും, രാഷ്ട്രീയ പങ്കാളി ത്തത്തില്‍ സ്ത്രീകളുടെ പ്രാധാന്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആധുനിക ഇറാന്റെ പിതാവ് എന്ന് അറിയപ്പെട്ട സുല്‍ത്താന്‍ 2015-ല്‍ ഇറാന്‍ ആണവ കരാറില്‍ ഒപ്പുവയ്ക്കുന്ന തിനും മദ്ധ്യസ്ഥ ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കുകയും യെമനില്‍ യുദ്ധം ചെയ്യുന്ന കക്ഷികളെ ഒരുമിച്ച് കൊണ്ടു വരുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്തു.
ഓക്‌സ്‌ഫോര്‍ഡ് വിദ്യാര്‍ത്ഥിയും, സാംസ്‌കാരിക മന്ത്രാലയ ത്തിന്റെ മേധാവിയുമായ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദാ ണ് ഒമാന്റെ അടുത്ത ഭരണാധികാരി. ഖാബൂസ് സുല്‍ത്താന് അന്തരാവകാശികള്‍ ഇല്ലാതിരുന്നതിനാല്‍ കുടുംബ സമിതി യോഗം ചേര്‍ന്ന് അടുത്ത സുല്‍ത്താനെ തെരഞ്ഞെടുക്കുക യായിരുന്നു.
പ്രധാനമന്ത്രിയുടെ ചുമതലയും, പ്രതിരോധ, ധനകാര്യ, വിദേശകാര്യ വകുപ്പുകളുടെ ചുമതലയും സുല്‍ത്താന്‍ ഖാബൂസ് നേരിട്ടാണ് നിര്‍വ്വഹിച്ചിരുന്നത്. ഭരണച്ചുമതല നിര്‍വ്വഹിക്കുന്നത് പുതിയ സുല്‍ത്താനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമാ യിരിക്കില്ലെന്നാണ് വിലയിരുത്തുന്നത്. ഒമാന്റെ പ്രശ്‌നകരമായ സാമ്പത്തിക സ്ഥിതിയും, വര്‍ദ്ധിച്ച തൊഴിലില്ലായ്മ നിരക്കും ആഭ്യന്തര വെല്ലുവിളികളുയര്‍ത്തുന്ന ഘടകങ്ങളാണ്.
ഖാബൂസ് ബിന്‍ സെയ്ദിനോടുള്ള ആദരസൂചകമായി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച ഒമാന്‍ രാജ്യത്ത് 40 ദിവസത്തേക്ക് പതാകകള്‍ താഴ്ത്തിക്കെട്ടാനും തീരുമാനിച്ചു. അമേരിക്ക, ബ്രിട്ടണ്‍, ഇറാന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നിവ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സുല്‍ത്താന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സുല്‍ത്താന്‍, ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്ന അദ്ദേഹം ഇന്ത്യയ്ക്കും ലോകത്തിനും സമാധാനത്തിന്റെ ദീപനാളമായി വര്‍ത്തിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. പ്രസിഡന്റ് രാം നാഥ് കോവിന്ദ് സുല്‍ത്താന്‍ ഖാബൂസിനെ ഇന്ത്യയുടെ ഉറ്റ സുഹൃത്ത് എന്നാണ് വിശേഷിപ്പിച്ചത്. സുല്‍ത്താനോടുള്ള ആദരസൂചകമായി ഇന്നലെ ഇന്ത്യന്‍ പതാക പകുതി താഴ്ത്തിക്കെട്ടിയിരുന്നു. ഇന്ത്യന്‍ ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി യുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അനുശോചനങ്ങള്‍ അറിയിക്കാനായി ഇന്ന് മസ്‌കറ്റിലെത്തി.
സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയും, ഒമാനും തമ്മില്‍ ശക്തമായ നയതന്ത്ര പങ്കാളിത്തം വളര്‍ത്തിയെടുക്കാന്‍ സുല്‍ത്താന്റെ ഭരണ കാലഘട്ടത്തില്‍ ശ്രമം നടന്നതായി വ്യക്തമാക്കി. പുതിയ ഭരണാധികാരിയായ സുല്‍ത്താന്‍ ഹൈതമുമായി ചേര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു വെന്ന കാര്യം അറിയിച്ച പ്രധാനമന്ത്രി പുതിയ സുല്‍ത്താനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും പുരാതനകാലം മുതലേ വ്യാപാര കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്വഭാവിക പങ്കാളികളാണെന്നും ശ്രീ. മോദി പരാമര്‍ശിച്ചു. എട്ട് ലക്ഷം ഇന്ത്യക്കാരാണ് ഇപ്പോള്‍ ഒമാനില്‍ ജോലി ചെയ്യുന്നത്. ഒമാന്റെ സമഗ്ര വികസനത്തില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ നിര്‍ണ്ണായക സംഭാവനയാണ് നല്‍കിയിട്ടുള്ളത്. പുതിയ സുല്‍ത്താന്റെ ഭരണത്തിന്‍ കീഴില്‍ ഒമാനുമായി തുടര്‍ന്നും, അടുത്ത ബന്ധം പുലര്‍ത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നു.

തയ്യാറാക്കിയത് : ഡോ. ലക്ഷ്മി പ്രിയ ഗവേഷണ വിശകലന വിദഗ്ധ

വിവരണം : പി.എസ്.തുളസീദാസ്

Comments

Popular posts from this blog

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-മൗറിഷ്യസ് ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിച്ച് പ്രധാനമന്ത്രി ജഗ്‌നാഥിന്റെ ഇന്ത്യാ സന്ദര്‍ശനം