ഇന്ത്യ-ലാത്വിയ ബന്ധത്തില്‍ പുതുചലനം

ലാത്‌വിയന്‍ വിദേശകാര്യമന്ത്രി എഡ്ഗാര്‍ഡ് റിങ്കേവിക്‌സിന്റെ ഇന്ത്യന്‍ സന്ദര്‍ശനം ഇന്ത്യയും, ലാത്വിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ആക്കം കൂട്ടി. 2016 സെപ്തംബറില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ലാത്വിയ സന്ദര്‍ശിച്ചിരുന്നു. 2017 നവംബറില്‍ ലാത്വിയന്‍ പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനം ചരിത്രപരമായിരുന്നു. 2019 ഓഗസ്റ്റില്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു ലാത്വിയയില്‍ സന്ദര്‍ശനം നടത്തി.
ലാത്വിയയുമായുള്ള ഇന്ത്യയുടെ ബന്ധം 100 വര്‍ഷം പഴക്കമുള്ളതാണ്. 1921 സെപ്റ്റംബര്‍ 22 ന് ലാത്വിയ ലീഗ് ഓഫ് നേഷന്‍സ് രാജ്യങ്ങളിലെ സ്വതന്ത്ര അംഗമായി. 1920 ജനുവരി 10 മുതല്‍ ലീഗ് സ്ഥാപക അംഗമെന്ന നിലയില്‍ ഇന്ത്യ ലാത്വിയയുടെ അംഗത്വത്തെ പിന്തുണച്ചു.
ലീഗില്‍ വിദ്യാഭ്യാസം, സാംസ്‌കാരികം എന്നീ മേഖലയിലെ സഹകരണം വഴി ലാത്വിയയും, ഇന്ത്യയും അടുപ്പത്തിന് തുടക്കമിട്ടു. ബൗദ്ധിക സഹകരണത്തിനായുള്ള ലാത്വിയയുടെ ദേശീയ സമിതി 1923 ല്‍ റിഗാ സര്‍കലാശാലയിലാണ് സ്ഥാപിതമായത്. ലാത്വിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെയായിരുന്നു ഇത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. സര്‍വെപള്ളി രാധാകൃഷ്ണനാണ് ലീഗിന്റെ അന്താരാഷ്ട്ര സമിതിയില്‍ അംഗമായത്. ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, സാംസ്‌കാരിക, ശാസ്ത്ര സംഘടനയില്‍ ഈ സമിതി സുപ്രധാന പങ്കു വഹിച്ചു.
കഴിഞ്ഞ വര്‍ഷം ജനുവരി 13 ന് ലാത്വിയന്‍ വിദേശമന്ത്രി ജെ.എന്‍.യു പ്രഫസര്‍ സാധനാ നെയ്താനിയുടെ ''ഫോക് ലോര്‍ ഇന്‍ ബാള്‍ട്ടിക് ഹിസ്റ്ററി

തയ്യാറാക്കിയത് : അശോക് മുഖര്‍ജി
ഐക്യരാഷ്ട്ര സഭ, ഇന്ത്യന്‍ മുന്‍ സ്ഥിരം
പ്രതിനിധി

വിവരണം : ലിഖിത വിജയന്‍

Comments

Popular posts from this blog

രാജ്യത്തെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കാന്‍ ഗവണ്‍മെന്റ്

ഇന്ത്യ-അമേരിക്ക ബന്ധം : ചര്‍ച്ച തുടരുന്നു

രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റു.