സ്റ്റാര്‍ട്ട് അപ്പ് പദ്ധതിയ്ക്ക് തിളക്കമേറുന്നു
രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലെ രാജ്പഥില്‍ നടന്ന 71-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യയുടെ സ്റ്റാര്‍ട്ട് അപ്പ് പദ്ധതി ഏറെ അഭിമാനത്തോടെയാണ് നിശ്ചല ദൃശ്യങ്ങളുമായി പങ്കുചേര്‍ന്നത്. 26,000 സ്റ്റാര്‍ട്ടപ്പുകളിലൂടെ മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച പദ്ധതി ഇന്ത്യയുടെ ഹൃദയസ്പന്ദനം അടയാളപ്പെടുത്തുന്നതായിരുന്നു. സ്റ്റാര്‍ട്ട് അപ്പ് പദ്ധതി വാസ്തവത്തില്‍ ഉയര്‍ന്ന നിക്ഷേപപാതയിലേക്കാണ് സ്റ്റാര്‍ട്ട് അപ്പുകളെ കൊണ്ടു ചെന്നെത്തിച്ചത് 3500 കോടി ഡോളറാണ് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ ഇപ്പോഴുള്ള മൂല്യം.
ഇന്ന് ഇന്ത്യയിലെ പ്രമുഖ സാങ്കേതിക, മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം നേടി പുറത്തുവരുന്നവര്‍ അവരുടെ കരിയര്‍ ഓപ്ഷനായി സ്റ്റാര്‍ട്ട് അപ്പ്കള്‍ തെരഞ്ഞെടുക്കാന്‍ കാരണം രാജ്യത്തെ പുതിയ സംരംഭകരുടെ വിജയഗാഥകള്‍ തന്നെയാണ്. സ്റ്റാര്‍ട്ട് അപ്പ്കള്‍ ഒരുക്കിയ നിശ്ചല ദൃശൃങ്ങള്‍ റിപ്പബ്ലിക് ദിനപരേഡിലെ മുഖ്യ ആകര്‍ഷണമായിരുന്നു. സര്‍ഗ്ഗാത്മകതയിലും സ്റ്റാര്‍ട്ട് അപ്പ് നിശ്ചലദൃശൃങ്ങള്‍ മികവു പുലര്‍ത്തി.
മൂലധന പരിപോഷണത്തിലൂടെയും നികുതി ഇളവുകളിലൂടെയും സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ വടവൃക്ഷങ്ങളായി വളര്‍ന്ന് വികസിക്കുന്നത് നിശ്ചലദൃശ്യങ്ങളിലൂടെ വളരെ വ്യക്തമായി ചിത്രീകരിക്കുകയായിരുന്നു.
2016 ല്‍ ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യാ പദ്ധതി ഇപ്പോഴും പ്രാരംഭ ദിശയില്‍ തന്നെയാണ്. എങ്കിലും അതിന്റെ വിജയം പ്രതീക്ഷകള്‍ക്കുമപ്പുറമാണ്. നിരവധി പുതിയ സംരംഭങ്ങള്‍ ബില്യണ്‍ ഡോളര്‍ മൂല്യ നിര്‍ണയം കടന്ന് വിദേശങ്ങളില്‍പ്പോലും അതിന്റെ സാന്നിദ്ധ്യമറിയിക്കുന്നു.
ആഭ്യന്തര വ്യാപാര-വ്യവസായ പ്രോത്സാഹനവകുപ്പ് പുറത്തുവിട്ട സ്ഥിതി വിവരക്കണക്കുകള്‍ തികച്ചും പ്രോത്സാഹ ജനകമാണ്. 28 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും 551 ജില്ലകളില്‍ നിന്നായി 26000 സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
ഈ സ്റ്റാര്‍ട്ട് അപ്പുകള്‍ സാങ്കേതിക വിദ്യയിലും ഭക്ഷണ വിതരണ ആപ്ലിക്കേഷനുകളിലും മാത്രമായി ഒതുങ്ങുന്നതല്ല. കര്‍ഷകരുടെ ജീവിതത്തെ മാറ്റിമറിച്ച് രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളിലും നിരവധി സ്റ്റാര്‍ട് അപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 2023 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള ഗവണ്‍മെന്റിന്റെ ലക്ഷ്യത്തിന് സ്റ്റാര്‍ട്ട് അപ്പുകള്‍ ഉത്തേജനം നല്‍കിയിട്ടുണ്ട്.
നിക്ഷേപകരും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ നെഞ്ചിലേറ്റുന്നു. കഴിഞ്ഞവര്‍ഷം മാത്രം 1400 കോടി ഡോളര്‍ വിദേശ നിക്ഷേപം ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് മേഖലയിലേക്ക് ഒഴുകിയെത്തി. ജപ്പാന്‍, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നിക്ഷേപകര്‍ മികച്ച നേട്ടത്തിനായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ മുതല്‍ മുടക്കുന്നു. വന്‍കിട ഇന്ത്യന്‍ നിക്ഷേപകര്‍ പോലും പാരമ്പര്യ രീതികളില്‍ നന്ന് വ്യതിചലിച്ച് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ താല്പര്യപ്പെടുന്നു. അതിനാല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അവയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും കൂടുതല്‍ സാങ്കേതിക പരിജ്ഞാനം നേടാനും കഴിയുന്നു.
എന്നിട്ടും വന്‍കിട വിദേശ മൂലധന നിക്ഷേപമുള്ള ചില സ്റ്റാര്‍ട്ട് അപ്പുകള്‍ സുസ്ഥിരമല്ലാത്ത സംരംഭങ്ങളിലേക്ക് വഴിതിരിഞ്ഞ് അവയെ നഷ്ടത്തിലേക്ക് നയിക്കുന്നതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് ഇത് ഒരു വെല്ലുവിളിയാണ്. ശരിയായ രീതികള്‍ക്കും സ്ഥായിയായ ലക്ഷ്യങ്ങള്‍ക്കും സംരംഭകര്‍ മുന്‍ഗണന നല്‍കണം. കൂടാതെ നിരവധി സംരംഭകര്‍ ഉപഭോക്തൃ സേവനങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഈ മേഖലയില്‍ അമിതമായ ബാഹുല്യം ഉണ്ടാകാനും ഇടയാക്കും. വിവിധ സര്‍വ്വകലാശാലകളിലെ പരീക്ഷണശാലകളിലൂടെ നവീന ആശയങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് അഭികാമ്യമായിരിക്കും. സാങ്കേതിക സ്ഥാപനങ്ങളില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
പരീക്ഷണശാലയില്‍ നിന്ന് ഫാക്ടറികളിലേക്ക് എന്ന സംസ്‌കാരമായിരിക്കണം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടത്. സ്റ്റാര്‍ട്ട് അപ്പുകളുടെ യഥാര്‍ത്ഥലക്ഷ്യവും ഇതുതന്നെയായിരിക്കണം.
അമേരിക്കയ്ക്കും ഇംഗ്ലണ്ടിനും തൊട്ടടുത്തു നില്‍ക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളുടെ വിജയം ഏറെ ശ്ലാഘനീയമാണ്. സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് ഗവണ്‍മെന്റ് നികുതി ഒഴിവാക്കിയതും പ്രോത്സാഹനപരമാണ്. ഇത് നവീന ആശയങ്ങളുമായി മുന്നോട്ടു വരുന്ന യുവാക്കളെ സഹായിക്കാന്‍ തയ്യാറുള്ള നിക്ഷേപകരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന ആശങ്കകള്‍ മാറി ബാങ്കിംഗ് മേഖലയും സ്റ്റാര്‍ട്ട് അപ്പുകളെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു. സ്റ്റാര്‍ട്ട് അപ്പുകളുടെ താല്പര്യങ്ങള്‍ക്ക് അനുസരണമായി അവരെ സഹായിക്കുന്നതിനായി ഓരോ നഗരങ്ങളിലും ഓരോ ശാഖയെങ്കിലും ഉണ്ടാകണം എന്നതായിരിക്കണം ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ട അടുത്ത നടപടി.
നിങ്ങള്‍ കേട്ടത് വാര്‍ത്താവലോകനം.....
തയ്യാറാക്കിയത് : മനീഷ് ആനന്ദ്
സീനിയര്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്
വിവരണം : അനില്‍ കുമാര്‍ .എ

Comments
Post a Comment