ഇന്ത്യ-ന്യൂസിലന്റ് ബന്ധം : ഇന്തോ-പസഫിക് മേഖലയെ ശക്തമാക്കുന്നു.
ഇന്ത്യ-ന്യൂസിലന്റ് ബന്ധത്തില്‍ ഒരു നല്ല തുടക്കമാണ് ഇക്കൊല്ലം ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ മാസം ന്യൂസിലന്റിലെ കുടിയേറ്റ വകുപ്പ് മന്ത്രി ഇയാന്‍ ലീസ് ഗാലോവേയുടെ മുംബൈ സന്ദര്‍ശനത്തെ തുടര്‍ന്ന് ഈ മാസം ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ വിന്‍സ്റ്റണ്‍ പീറ്റേഴ്സും വാണിജ്യമന്ത്രി ഡേവിഡ് പാര്‍ക്കറും സംഘവും ഇന്ത്യ സന്ദര്‍ശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകാന്‍ ഈ സന്ദര്‍ശനങ്ങള്‍ ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
ചരിത്രപരമായി ഇന്ത്യയ്ക്കും ന്യൂസിലന്റിനും ഒട്ടേറെ സമാനതകളുണ്ട്. ബ്രിട്ടീഷ് കോളനി വാഴ്ച, പാര്‍ലമെന്ററി ഭരണ സംവിധാനം, കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളുമായുള്ള ബന്ധം എന്നിവ ഇരു രാഷ്ട്രങ്ങളുടേയും പൊതുവായ സവിശേഷതകളാണ്. കൂടാതെ, ഉഭയകക്ഷിപരമായും, ഇന്തോ-പസഫിക് മേഖലയുടെ കാര്യത്തിലും യോജിച്ച സമീപനം വികസിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ-ന്യൂസിലന്റ് ബന്ധത്തിന് ഒരു പുതിയ മാനം നല്‍കി ന്യൂസിലന്റ് ഉപപ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. ചില സുപ്രധാന മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിന് ഈ ഉദ്യമം വഴിതെളിക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചകളില്‍ പ്രധാന വിഷയമായി. നിലവില്‍ ഇന്ത്യയും ന്യൂസിലന്റും തമ്മിലുള്ള ചരക്കു വ്യാപാരം താരതമ്യേന കുറവാണ്. ഏകദേശം 1.5 ബില്യണ്‍ ഡോളര്‍. സാധന സേവനങ്ങളുടെ മൊത്തത്തിലുള്ള വ്യാപാരം 2.64 ബില്യണ്‍ ഡോളര്‍ വരും. ന്യൂസിലന്റ് വാണിജ്യ മന്ത്രിയും പ്രതിനിധി സംഘവും വ്യാപാരം കൂടുതല്‍ അനുപൂരകമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യാ-ന്യൂസിലന്റ് സ്വതന്ത്ര വ്യാപാരകരാറിലേക്ക് നീങ്ങാനുള്ള സാധ്യതകള്‍ അവര്‍ പരിശോധിച്ചു.
ഇന്ത്യാ പസഫിക് മേഖലയുടെ പ്രാധാന്യം കണ്ടറിഞ്ഞ് ഈയിടെയായി ന്യൂസിലന്റ് ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുന്നു. ഇതുവരെ ഇന്ത്യ-പസഫിക് എന്നതിനു പകരം ഏഷ്യാ-പസഫിക് മേഖലയ്ക്ക് അനുകൂലമായിരുന്നു ന്യൂസിലന്റ്. ഭൂമിശാസ്ത്രപരമായി പസഫിക് സമുദ്രത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു രാജ്യം എന്ന നിലയില്‍ അതിന്റെ ദേശീയ താല്പര്യങ്ങള്‍ ഏഷ്യാ-പസഫിക് മേഖലയുമായി ബന്ധപ്പെട്ടിരിക്കാനാണ് കൂടുതല്‍ സാധ്യത.
എന്നിരുന്നാലും ഇന്ന് ന്യൂസിലന്റ് മാത്രമല്ല, മേഖലയിലെ പല രാഷ്ട്രങ്ങളും പ്രാദേശികവും ആഗോള തലത്തിലുള്ള ഘടനാപരമായ മാറ്റങ്ങള്‍ക്കനുസരണമായി പരമ്പരാഗതമായ ചട്ടക്കൂടുകളില്‍ നിന്ന് വ്യതിചലിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇന്തോ-പസഫിക് മേഖലയെ അംഗീകരിച്ച് ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ന്യൂസിലന്റ് മുന്‍കൈയെടുക്കുന്നു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സ്ഥാനവും മേഖലയിലെ ദീര്‍ഘകാല താല്പര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയ്ക്ക് നിര്‍ണായക പ്രാധാന്യമാണുള്ളത്. മാത്രമല്ല, ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമത്തെ കുറിച്ചുള്ള കണ്‍വെന്‍ഷന്റെ തത്വങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാനും അത് പ്രോത്സാഹിപ്പിക്കാനും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വ്യക്തമായ സാധ്യതകള്‍ കാണുന്നുണ്ട്. ഇന്ത്യാ-ന്യൂസിലന്റ് ഭാവി ചര്‍ച്ചകളില്‍ ഇതിന് ഏറെ പ്രാധാന്യം കൈവരും.
ബഹുരാഷ്ട്രതലത്തില്‍ ഇരു രാഷ്ട്രങ്ങളും ഒട്ടേറെ സംഘടനകളുടെയും സ്ഥാപനങ്ങളുടേയും ഭാഗമാണ്. മേഖലാ തലത്തിലുള്ള ചര്‍ച്ചകള്‍ക്ക് കിഴക്കന്‍ ഏഷ്യ ഉച്ചകോടി, ആസിയാന്‍ പ്രതിരോധ മന്ത്രിതല സമ്മേളനം എന്നിവ പ്രധാന വേദികളാണ്. ഇതിലൂടെ പ്രാദേശിക തലത്തില്‍ അവരുടെ ഇടപെടലുകള്‍ മെച്ചപ്പെടുത്താനാകും. മേഖലയില്‍ സമാധാനവും സ്ഥിരതയും രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഈ വേദികള്‍ ഇരു രാജ്യങ്ങളെയും സഹായിക്കും. അങ്ങനെ പസഫിക് മേഖലയില്‍ ഒരു ഐക്യം ഉണ്ടാകുന്നതരത്തിലുള്ള ഇന്ത്യയുടെ വിദേശനയ രൂപീകരണത്തില്‍ ന്യൂസിലന്റിന് നിര്‍ണായക പങ്കുവഹിക്കാനാകും.
തയ്യാറാക്കിയത് : പ്രൊഫ. ശങ്കരി സുന്ദരരാമന്‍,
ഇന്തോ-പസഫിക് പഠനകേന്ദ്രം, ജവഹര്‍ലാല്‍
നെഹ്‌റു സര്‍വ്വകലാശാല
വിവരണം : അനില്‍കുമാര്‍ എ

Comments
Post a Comment