മ്യാന്‍മറുമായുള്ള സഹകരണം ശക്തമാക്കി ഇന്ത്യ

മ്യാന്‍മര്‍ പ്രസിഡന്റ് യു-വിന്‍-മിന്റ് ഇന്ത്യ സന്ദര്‍ശിച്ചു. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് -അയല്‍ക്കാര്‍ ആദ്യം എന്നീ നയങ്ങളിലെ നിര്‍ണ്ണായക പങ്കാളിയാണ് മ്യാന്‍മര്‍. തെക്ക് കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളുമായി സാമ്പത്തികവും നയതന്ത്രപരവുമായ ബന്ധം വികസിപ്പിക്കുക എന്ന അടിസ്ഥാന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കബോഡിയ, ലാവോസ്, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
ആചാരപരമായ വരവേല്പിനെ തുടര്‍ന്ന് പ്രസിഡന്റ് യു-മിന്‍-മിന്റ് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി ആശയവിനിമയം നടത്തി. മ്യാന്‍മര്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രതിനിധിതല ചര്‍ച്ച നടത്തി. പരസ്പരം ആശങ്ക പങ്കിടുന്ന ഉഭയകക്ഷി-ആഗോള-പ്രാദേശിക വിഷയങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ചകള്‍ നടത്തി.
ഉന്നതതല യോഗത്തില്‍ ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യിട്ട് 10 ധാരണാ പത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. റാഖിന്‍ പ്രവിശ്യയുടെ സാമൂഹ്യ-സാമ്പത്തിക വികസനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. റാഖിന്‍ സ്റ്റേറ്റ് വികസന പദ്ധതിയിന്‍ കീഴില്‍ പരസ്പര സഹകരണത്തോടെ നിര്‍മ്മിക്കുന്ന ആശുപത്രി, വിത്ത് സംഭരണ കേന്ദ്രങ്ങള്‍, നഗരത്തില്‍ ജലവിതരണ സംവിധാനം, സൗരോര്‍ജ്ജ പദ്ധതിയനുസരിച്ച് 5 നഗരങ്ങളില്‍ വൈദ്യുതി വിതരണം, റോഡുകളുടെ നിര്‍മ്മാണം. എന്നിവയില്‍ ഇരുരാജ്യങ്ങളും സഹകരിക്കും. 2019-ല്‍ വടക്കന്‍ റാഖേനിന്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇന്ത്യ മുന്‍കൈ എടുത്ത് നിര്‍മ്മിച്ച് നല്‍കിയ വീടുകളില്‍ കഴിയുന്നവര്‍ക്ക് ഈ ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തു. കൂടാതെ മെക്കോംഗ്-ഗംഗ സഹകരണം പദ്ധതിയിന്‍ കീഴില്‍ വികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികളുടെ ധ്രുതഗതിയിലുള്ള നിര്‍മ്മാണത്തിനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.
തെക്ക് കിഴക്കന്‍ രാജ്യങ്ങളുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ണ്ണായക മേഖലയിലാണ് മ്യാന്‍മറിന്റെ സ്ഥാനം. സിറ്റ്‌വേ തുറമുഖം, കലാദന്‍ ഗതാഗത പദ്ധതി എന്നിവയുടെ നിര്‍മ്മാണത്തിനും ഇന്ത്യ മുന്‍കൈ എടുത്തിട്ടുണ്ട്.

ഇതിന്റെ ഭാഗമായി സിറ്റ് വേ തുറമുഖ ഉള്‍നാടന്‍ ജലഗതാഗത ടെര്‍മിനലുകളുടെ പരിപാലനത്തിനായി തുറമുഖ ഓപ്പറേറ്ററെ കഴിഞ്ഞമാസം നിയമിച്ചു. അടുത്ത വര്‍ഷത്തോടെ ത്രിരാഷ്ട്ര ഹൈവേയിലെ കാലേവ-യാര്‍ഗി മേഖലയുടെ പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മേഖലയിലെ 69 പാലങ്ങള്‍ നവീകരിക്കാന്‍ ഇന്ത്യ മുന്‍കൈ എടുത്തിട്ടുണ്ട്. അതിന്റെ ഭാഗമായി തമുവില്‍, ആധുനിക സംവിധാനങ്ങളോടു കൂടിയ നിലയിലുള്ള ചെക്ക്‌പോസ്റ്റ് നിര്‍മ്മിക്കുന്നതിന്റെ ആദ്യഘട്ടവും, മോട്ടോര്‍ വാഹന കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകളും അജണ്ടയിലുണ്ട്. മണിപ്പൂരിലെ ഇംഫാലിനേയും മാണ്ടലേയേയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ബസ് സര്‍വീസ് സ്വകാര്യ പങ്കാളിത്തത്തോടെ ഈമാസം തന്നെ ആരംഭിക്കുന്നത് ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
ഇന്ത്യയുടെ അയല്‍ക്കാര്‍ ആദ്യം എന്ന നയത്തിന് ശക്തി പകരാന്‍ മ്യാന്‍മറുമായി പ്രതിരോധ മേഖലയിലും സുരക്ഷയിലും സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. സൈനിക പരിശീലനം, സുരക്ഷാ നിരീക്ഷണം, സമുദ്ര സുരക്ഷ തുടങ്ങിയവയിലാണ് ഇത്തരത്തില്‍ കൂടുതല്‍ ശ്രദ്ധ പതിയേണ്ടത്. മ്യാന്‍മറിലെ വിമത ശക്തികള്‍ക്കെതിരെ ഇന്ത്യയുടെയും മ്യാന്‍മറിന്റേയും കരസേനകള്‍ നടത്തിയ സംയുക്ത നീക്കം ഇത്തരത്തിലുള്ള ബന്ധം ഊട്ടിയുറപ്പിച്ചു. തീവ്രവാദത്തെ നേരിടാന്‍ വര്‍ദ്ധിച്ച വിവര കൈമാറ്റത്തിന്റെ ആവശ്യകതയെപ്പറ്റി ചര്‍ച്ചകള്‍ അടിവരയിട്ടു. പ്രതിരോധ മേഖലയിലെ സഹകരണം സംബന്ധിച്ചും, സമുദ്ര സുരക്ഷയും വാണിജ്യ കപ്പലുകളുടെ വിവരങ്ങള്‍ പങ്ക് വയ്ക്കുന്നത് സംബന്ധിച്ചും ഒപ്പിട്ട ധാരാളം

പത്രങ്ങള്‍ ഉഭയകക്ഷി സുരക്ഷാ സഹകരണത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നതാണ്.
ഏഷ്യയിലെ നിര്‍ണ്ണായക സമ്പദ് വ്യവസ്ഥകളിലൊന്നായ മ്യാന്‍മര്‍ ഇന്ത്യയ്ക്കായി നിരവധി അവസരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോള്‍ ഉഭയകക്ഷി വ്യാപാരം 1.75 ബില്യന്‍ യു.എസ്. ഡോളറിന് താഴെയാണ്.
പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കാന്‍, സാമ്പത്തിക ഇടപാടുകളെ സഹായിക്കല്‍, വ്യാപാരബന്ധം സുഗമമാക്കല്‍, ഉഭയക്ഷി പ്രാദേശിക വ്യാപാരക്കരാറുകളെ പിന്‍തുണയ്ക്കല്‍ എന്നിവയ്ക്ക് അടിയന്തരമായി പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയിലെ ഒരു സുപ്രധാന പങ്കാളിയാണ് മ്യാന്‍മര്‍. മ്യാന്‍മറില്‍ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നിക്ഷേപം നടത്താനും-ഉല്പാദനത്തിന്റെ
ഒരു ഭാഗം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനുള്ള അവസരങ്ങളും ഇന്ത്യ അന്വേഷിക്കുന്നുണ്ട്.
മ്യാന്‍മറിന്റെ കഴിവുകള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ പ്രായോഗികമായി ഇടപെടുന്നതിന്റെ ഭാഗമായി മ്യാന്‍മര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, അഡ്വവാന്‍സ്ഡ് സെന്റര്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ആന്റ് എഡ്യുക്കേഷന്‍ എന്നിവ പോലുള്ള സുപ്രധാന പദ്ധതികളുടെ നിര്‍മ്മാണത്തില്‍ ഇന്ത്യ പങ്കാളിയായി. ചിന്‍ സംസ്ഥാനം, നാഗാ സ്വയംഭരണ മേഖല, മ്യാന്‍മര്‍- ഇന്ത്യ അതിര്‍ത്തി മേഖലയിലെ വികസനം

എന്നിവ ലക്ഷ്യമിട്ടുള്ള പരിപാടികള്‍ക്കാണ് ഇന്ത്യ പ്രാധാന്യം കല്പിച്ചിട്ടുള്ളത്.
ഇന്ത്യ-മ്യാന്‍മര്‍ ബന്ധം ചരിത്രപരവും സാംസ്‌കാരികവും മതപരവുമായി വേരൂന്നിയതാണ്. മ്യാന്‍മര്‍ പ്രസിഡന്റ് ബോധ് ഗയ, ആഗ്ര എന്നിവിടങ്ങളും സന്ദര്‍ശിച്ചു.
ഇന്തോ പസഫിക് മേഖലയിലെ നയതന്ത്രപരമായ സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പശ്ചാത്തലത്തില്‍ മ്യാന്‍മറുമായുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് ഉയര്‍ത്താന്‍ ഇന്ത്യ നിതാന്ത്ര പരിശ്രമം നടത്തുമെന്ന് ഉറപ്പാണ്.

തയ്യാറാക്കിയത് : ടിട്‌ലി ബസു
കിഴക്കന്‍-തെക്ക് കിഴക്കേഷ്യേന്‍ നയതന്ത്ര അവലോകന വിദഗ്ധന്‍

വിവരണം : ജി.എസ്. അരവിന്ദ്

Comments